Wednesday, March 4, 2015

പേരില്ലാ പോസ്റ്റ്‌

മുളങ്കൂട്ടത്തിലിങ്ങനെ ചുറ്റിപ്പിണഞ്ഞു നിക്കണ
നിറഞ്ഞു പൂത്ത പുല്ലാനി വള്ളികൾ.............
ശീമക്കൊന്നയുടെ ഇലകളില്ലാത്ത കൊമ്പുകളിൽ അവിടവിടെ ആയി ഇളം റോസ് നിറമുള്ള പൂങ്കുലകൾ..............
തീക്കനൽ ചീളുകളെന്ന  പോലെ വീണു കിടക്കുന്ന പ്ലാശ്ശിൻ പൂവുകൾ.................
തോട്ടത്തിനരികിൽ നിന്നും നോക്കിയാൽ കാണാം ചുവന്ന കൊടിക്കൂറയെന്ന പോൽ പൂത്ത മുരിക്കു മരങ്ങൾ...........
"നീയെന്റെ കണിക്കൊന്നപ്പൂവാണ് "എന്ന അവന്റെ വാക്കുകളെ ഓർമ്മിപ്പിക്കാൻ വേണ്ടി പൂത്തു നിൽക്കുന്ന കൊന്നമരങ്ങൾ...................
പൂച്ചെണ്ടുകൾ ഉണ്ടാക്കാൻ ഇഷ്ടമായിരുന്ന,
ഒരു പഴയ പാവാടക്കാരിയുടെ പ്രിയപ്പെട്ട മഞ്ഞ രാജമല്ലി പൂക്കൾ............
വേനലവധിക്കാലം ആഘോഷിക്കാനെന്ന പോൽ,
എല്ലാ കൊല്ലവും കൃത്യമായെത്തുന്ന...........
എന്നെ കാണാൻ വേണ്ടി മാത്രമെന്ന് ഞാൻ വിശ്വസിക്കുന്ന..............
എത്ര കണ്ടാലും മതി വരാത്ത എന്റെ നാകമോഹൻ പക്ഷി..........
അമ്പലപ്പറമ്പിലെ ഏതോ പാലമരത്തിൽ കൂടു കൂട്ടി താമസം തുടങ്ങിയ മൈനക്കൂട്ടുകാരുടെ അതിരാവിലേയുള്ള സ്നേഹക്കലപിലകൾ............

ഈ ദിവസങ്ങളിലെ എന്റെ കാഴ്ച്ചകൾ!!!



4 comments:

  1. നന്നായിരിക്കുന്നു.ആശംസകൾ

    ReplyDelete
  2. പേരുവേണ്ടാപ്പോസ്റ്റ്!!
    കൊള്ളാം

    ReplyDelete
  3. കിളി മരത്തിൽ ചുറ്റി പ്പടർന്നു ക്കയറിയ മുല്ലവള്ളികൾ. പൂത്തുലഞ്ഞ മുല്ലയിലെ പൂക്കൾ പറിച്ചെടുത്ത്‌ മാല കോർത്ത്‌ തലമുടിയിൽ ചൂടിത്തന്നത്‌ മറന്നു പോയോ?

    ReplyDelete
  4. ആ പക്ഷിക്കെങ്ങിനാ നാകമോഹൻ എന്ന പേര് വന്നത് ?

    ReplyDelete