മലമക്കാവെന്ന സ്ഥലം ഞാൻ കാണാൻ തുടങ്ങീട്ട് നാളുകളേറെയൊന്നും ആയിട്ടില്ല്യ.ന്നാലും അവടെ പോവുമ്പോ ഒക്കേം , നിയ്ക്ക് കൊറേ കാലായിട്ടേ ഇവിടം അറിയാംന്നു തോന്നാറുണ്ട്.എനിക്കെന്റെ ഇല്ലോം ചുറ്റോറോം എത്ര പ്രിയാണോ അത്രേം തന്നെ അവിടോം ഇഷ്ടാണ്.ഇതുവരേക്കും ഞാനാ ഇല്ലത്തിന്റെ ഉൾവശം കണ്ടിട്ടില്യ.ന്നാലും മറ്റുള്ളവരുടെ വർത്താനങ്ങളിൽ നിന്നും കേട്ട അറേം നെരേം മച്ചും തെക്കിനീം വടക്കിനീം ഒക്കേം ന്റെ സ്വപ്നങ്ങളിലൂടെ ഞാനെന്നും കാണാറുണ്ട്.ആ സ്വപ്നങ്ങളിലൂടെ ഞാൻ അവിടെയൊക്കെ ഓടി നടന്നിട്ടുണ്ട്,ഒളിച്ചു കളിച്ചിട്ടുണ്ട്,ആരും കാണാതെ ഇരുന്നു കരഞ്ഞിട്ടുണ്ട്.മഴ നോക്കി നിന്നോണ്ട് മഴയേം നിന്നേം പ്രണയിച്ചിട്ടുണ്ട്.അതുകൊണ്ട് തന്നെ അവിടേക്ക് പോവാൻ കിട്ടണ അവസരങ്ങളൊന്നും ഞാൻ കളയാറില്ല.എനിക്കെന്റെ ഇല്ലത്തേക്ക് പോവുന്ന ഒരു തോന്നൽ....അതെങ്ങനെ നഷ്ടപ്പെടുത്തും!!!!!!!
നാലാന്നാൾ ഒട്ടും വിചാരിക്കാതെയാണ് സന്ധ്യക്ക് അങ്ങട് പോയത്.വരണ ശനിയാഴ്ച അവിടത്തെ അമ്പലത്തിൽ താലപ്പൊലിയാണ്. കഴിഞ്ഞ കൊല്ലം പോയിരുന്നു. പക്ഷെ ഈ തവണ നടക്കുംന്ന് തോന്നീല്യ. അതോണ്ടും കൂട്യാണ് പോയത്. പോവുന്ന വഴ്യാണ് ആനക്കര വടക്കത്ത് വീട്.(അവിടത്തെ ആണല്ലോ ക്യാപ്റ്റൻ ലക്ഷ്മീം മല്ലിക-മൃണാളിനി സാരാഭായി ഒക്കേം). ഒരു വീട്ടിലന്നെ ത്രേം പ്രശസ്തർ അതെനിക്കൊരു അതിശയാണ്. ആ വീട് ഒരിക്കലെങ്കിലും നേരിൽ കാണണംന്ന് കൊറേ കാലായി വിചാരിക്കണൂ . കാറിലിരുന്നു കണ്ണെത്തുവോളം ആകാശം നോക്കിയിരുന്നു. നിറയെ മേഘങ്ങൾ........ഓരോ കഷ്ണം കഷ്ണം ആയി ഒരേ വരിയും നിരയും ഒപ്പിച്ചു കൊണ്ട്.നേർത്ത ചുവപ്പു നിറം ഓരോന്നിലും കലർന്നിരുന്നു.ഞാൻ ഇന്നേ വരേം അങ്ങനൊരു ആകാശം കണ്ടിരുന്നില്ല.കുറച്ചു കഴിഞ്ഞപ്പോൾ ഇടയിൽ നിന്നൊരു ചന്ദ്രക്കല മെല്ലെ മെല്ലെ തെളിഞ്ഞു വന്നു.പിന്നീട് ഒറ്റക്കും കൂട്ടായും നക്ഷത്രങ്ങളും.ഈ ഡിസംബർ മാസത്തിൽ ആകാശത്തിൽ ധാരാളം നക്ഷത്രങ്ങളെ കാണാൻ സാധിക്കുംത്രേ!!!
നക്ഷത്രങ്ങൾ വരണത് ഞാൻ അന്നൊരീസം ബിന്ദു അച്ചോൾടെ ഇല്ലത്ത്ന്നു വരുമ്പോ കണ്ടിരുന്നു. അങ്ങട് പോണ വഴി ഇരുവശോം പാടങ്ങൾ ആണ്.വിളഞ്ഞു നിന്ന നെൽക്കതിരുകൾടെ മണം അന്നാണ് ഞാൻ ശരിക്കും അനുഭവിച്ചത്.പച്ച നെല്ലോലകൾക്കിടയിൽ മഞ്ഞക്കതിരുകൾ ഒരു പ്രത്യേക ഭംഗിണ്ട് .വളരെ നിഷ്കളങ്കത നിറഞ്ഞ ഒരു ചന്തം.അതാസ്വദിച്ച് ആകാശത്തേക്ക് നോക്കി ഇരുന്നു ബൈക്കിന്റെ പിന്നിൽ അന്ന്. പൌർണ്ണമിയുടെ തലേന്നായിരുന്നെങ്കിലും ചന്ദ്രൻ പൂർണ്ണനായിരുന്നു.കുറച്ചു മാറി ഒരു നക്ഷത്രം ഏറ്റവും തെളിഞ്ഞു നിന്നിരുന്നു. (അതല്ലേ ഈ ധ്രുവനക്ഷത്രം? ).നീലാകാശത്തിൽ ആകെ ഇവര് രണ്ടും മാത്രംന്ന് ഞാനോർത്തതിന്റെ തൊട്ടു പിന്നാലെ തന്നെ മറ്റൊരു നക്ഷത്രം കുറച്ചു കൂടി നീങ്ങി വന്നു നിന്നു.അതിന്റെ നേരെ നോക്ക്യപ്പഴേക്കും ഇപ്പ്രത്ത് ഒരെണ്ണം, പിന്നെ അപ്പ്രത്ത് ,അതിന്റപ്പർത്ത് എന്നും വേണ്ടാ ഒരു നിമിഷം കൊണ്ട് ആകാശം ആകെ നക്ഷത്രങ്ങളെ കൊണ്ട് നിറഞ്ഞു.അതും എനിക്കാദ്യത്തെ അനുഭാവായിരുന്നു.പണ്ടൊരിക്കൽ മാവിലെ ഏറ്റോം മോളിലെ കൊമ്പിൽ നിറഞ്ഞ മിന്നാമിന്നികൂട്ടം കണ്ട പോലൊരു അപൂർവ്വ സുന്ദര കാഴ്ച്ച.
മലമക്കാവിലേക്കുള്ള വഴിയിലും ചിലയിടത്ത് ഇരു വശോം പാടങ്ങൾ ണ്ടായിരുന്നു.കൊയ്ത്തു കഴിഞ്ഞിരുന്നു.അപ്പൊ വന്ന കാറ്റിന് വൈക്കോൽന്റെ മണായിരുന്നു.വൈക്കോൽ കണ്ടപ്പോ പണ്ട് ന്റെ ഇല്ലത്തുണ്ടായിരുന്ന പശുക്കൾ ഒന്നാകെ ഓർമ്മയിലേക്ക് ഓടിയെത്തി. സിന്ധു,സന്ധ്യ ന്ന രണ്ടെണ്ണം.സിന്ധുന്റെ കുട്ടി രോഹിണി.രോഹിണിടെ കുട്ടി പൂവാലി.പൂവാലി അതായിരുന്നു അവടത്തെ അവസാനത്തെ പശു. ഇപ്പഴാണേൽ ഞാൻ പോവുമ്പോ തൊട്ടും തലോടീം നിന്നേനെ.അന്നൊക്കെ നിയ്ക്ക് ന്ത് പേട്യാരുന്നൂന്നോ!!!!അതിനെ കണ്ട് പേടിച്ച് ത്ര ഓട്യേക്കുന്നു ഞാൻ!!!!വൈക്കൊൽന്റെ , ഓല മടലിന്റെ കിളച്ചിട്ട മണ്ണിന്റെ, വേരിന്റെ ഒക്കെ മണം നിയ്ക്കെന്തിഷ്ടാന്നോ!!!!!!ഇവടെ പിന്നിലെ പാടത്തിൽ രണ്ടാഴ്ച്ച മുൻപാണ് കൊയ്ത്തു കഴിഞ്ഞേ.ബംഗാളികൾ ആയ ആണുങ്ങൾ ആണ് കൊയ്യാൻണ്ടായിരുന്നെ.അവരുടെ കലപില വർത്താനം കേട്ടോണ്ട്, കൊയ്യണതും കണ്ടോണ്ട് ഞാൻ പറമ്പിന്റെ അതിരിൽ അവര് കാണാതെ കൊറേ നേരം നിന്നു.നാട്ടിലെ പെണ്ണുങ്ങൾ ആയിരുന്നെങ്കിൽ അടുത്ത് പോയിരുന്നു കാണായിരുന്നു.ആ മണോം,പൊടീം ഒക്കെ ശ്വസിച്ച് വെയിലത്ത് ഇരിക്കണം.ഇവടെ കൃഷി പണ്ടേ ല്ല്യാത്രേ!!! ന്റെ ഇല്ലത്ത്ണ്ടായിരുന്നു.പക്ഷെ എനിക്കോർമ്മ വച്ചപ്പഴേക്കും അതൊക്കേം നിന്നു . പണ്ടൊരു കൊയ്ത്തു കാലംണ്ടായിരുന്നൂന്ന് ഓർമ്മിപ്പിക്കാൻ ഒരടയാളം എന്റെ നെറ്റിയിലിന്നും ശേഷിക്കുന്നുണ്ട്.ഇറയത്തു കൊണ്ടിട്ട നെല്ലിൽ ചവിട്ടി നടന്ന ഒരു ഒന്നര വയസുകാരി കുട്ടി.അതിൽ ചവിട്ടി വഴുക്കി തൂണിന്റെ മൂലയിൽ നെറ്റി കുത്തി വീണു .അഞ്ചു സ്റ്റിചും ഇടേണ്ടി വന്നു.ആ പാട് ഇപ്പഴുംണ്ട്.sslc ബുക്കിൽ ആ പാടാണ് സിസ്റ്റർ ചേർത്ത് വച്ചേ!!!!ഞാനിപ്പഴും ഏറെ സ്നേഹത്തോടെ അതിൽ തൊട്ടു നോക്കാറുണ്ട്.
മലമക്കാവ് അയ്യപ്പന്റെ മുന്നിൽ എത്ത്യപ്പഴേക്കും ഇരുളിന്റെ കനം കുറഞ്ഞൊരു പുതപ്പു കൂടിയിരുന്നു പ്രകൃതി.മുന്നിലെ അരയാലിൽ ഇലകൾ നിശബ്ദമായി നാമം ജപിക്കാൻ തുടങ്ങിയിരുന്നു.അവിടെ നിശബ്ദതക്കു പോലും ഒരു പ്രത്യേക വിശുദ്ധിയുണ്ടെന്നു തോന്നി എനിക്ക്.തുളസീം തെച്ചീം സ്വർണ്ണമലരീം മുന്നിൽ നിരത്തിയിരുന്നു മാല കെട്ടികൊണ്ടിരുന്ന വാരസ്യാർ.ശ്രീകോവിലിൽ കത്തുന്ന വിളക്കുകളെ നോക്കി,അതിലൂടെ തെളിയുന്ന ചൈതന്യത്തെ നോക്കി നിന്നപ്പോൾ ആ തിരി പകർന്നു തന്ന വെളിച്ചം സ്നേഹത്തിന്റെ ആയിരുന്നു.നോക്കി നിൽക്കും തോറും ആ ചൈതന്യം ന്റെ മനസിലും നിറയുന്നതായി എനിക്ക് തോന്നി.ആവശ്യങ്ങൾ ഒന്നും തന്നെ ഇല്ലായിരുന്നു അപേക്ഷ വെക്കാൻ.അതുകൊണ്ട് തന്നെ ഞാനിങ്ങനെ നോക്കി നിന്നു .പുള്ളി എന്നോടാണ് വിശേഷങ്ങളോരോന്നും ചോദിച്ചത്.വെള്ളി കെട്ടിയ വെളുത്ത ശംഖിൽ നിന്നും തന്ന തീർത്ഥം നെറുകയിൽ തൂവിയപ്പോൾ അതിന്റെ നേർത്ത കുളിർമ്മ ഉള്ളു തണുപ്പിച്ചു. എമ്പ്രാന്തിരി മുത്തശ്ശൻ എല്ലാർക്കും പ്രസാദം തന്നു. ഇരുട്ട്യോണ്ട് നീലത്താമരയെന്ന ചെങ്ങഴീർ പൂവ് വിരിയണ കൊക്കർണ്ണി കാണാൻ പോയില്ല.ആ പൂവൊന്നു കാണണംന്ന് കേട്ടനാൾ മുതൽ കൂടെ കൂട്യൊരു മോഹാണ്.സാധിക്ക്വോ ആവോ!!!പണ്ടൊക്കെ 51 ഉറുപ്പ്യ ണ്ടായിരുന്ന പൂവിനിപ്പോ 1050 ഉറുപ്പ്യ ആയീത്രേ!!!അമ്പലങ്ങളിൽ കലശത്തിന് ഈ പൂവ് നിർബന്ധാ!!!!അതോണ്ട് ഈ അമ്പലം അത് തരാക്കി ആ വഴിക്ക് കാശുണ്ടാക്കാൻ തുടങ്ങി.ചെറിയ നീലാമ്പൽ പോലെ ഇരിക്കുംത്രെ കണ്ടാൽ.
തിരിച്ചു പോരുമ്പോ അവടത്തെ ഒരു കടേന്നു പപ്പടോം പച്ചക്കറി കടേൽ കേറി ചീരേം,മറ്റും വാങ്ങിച്ചു.ഇവടൊന്നും തൂക്കപപ്പടം കിട്ടില്ല.പത്തെണ്ണം ഉള്ള ഒരു പാക്കറ്റ് ആയെ കിട്ടൂ.അതാണേലോ അശേഷം സ്വാദുംല്ല്യ .അവടെ നല്ല പപ്പടം കിട്ടും.അതോണ്ട് പോവുമ്പൊക്കേം വാങ്ങും.ഈ ചീര ന്റെ ഒരു വീക്ക്നെസ്സ് ആണ്.പണ്ട് തൃശൂർക്ക് പോയിരുന്ന കാലത്ത് ശക്തൻ മാർക്കറ്റിൽ ഒരു മൂലേൽ ഒരു ചീരക്കാരി ണ്ടായിരുന്നു.അവരെന്നെ കാണുമ്പോൾ ഏറ്റോം നല്ല കെട്ട് ചീര എടുത്തു തരുമായിരുന്നു(ഫ്രീ ആയിട്ടല്ലാട്ടോ).തൃശൂര് പോവുമ്പോ വേറെ എവടേം പോയില്ലെങ്കിലും ശക്തൻ മാർക്കറ്റിൽ പോവാതെ വയ്യ.ഇങ്ങനെ നിരനിരയായി അടുക്കി അടുക്കി ഓരോന്നും വെച്ച കാണാൻ തന്നെ ത്ര സുഖാണ്!!!!!ഇനി പോവുമ്പോ അവടന്നൊരു ഫോട്ടോ എടുത്തു വെക്കണം.ന്നാ പിന്നെ മിസ്സ് ചെയ്യുമ്പോ അതെടുത്തു നോക്ക്യാ മതീലോ!!!!!ലെ?????
കഴിഞ്ഞ പോസ്റ്റ് ഇട്ടിട്ട് ഒരു മാസം കഴിഞ്ഞല്ലോന്ന് ഇപ്പഴാ മനസിലായേ. അതിനിടേൽ ഒരു ഏകാശീം,തൃക്കാർത്തികേം,തിരുവാതിരേം,ക്രിസ്മസും ഒക്കെ കൂടി ഒരു കൊല്ലം തന്നെ കടന്നു പോയീലോ!!!!ഒരു കൊല്ലം തീരുന്നത് ഒരു മഞ്ഞു കാലോം ഒരുത്സവ കാലോം തുടങ്ങിക്കൊണ്ടാണ്.മഞ്ഞിന്റെ കുളിരിൽ പുതച്ചു കിടക്കുമ്പോൾ കേൾക്കാം ദൂരേന്ന് ചെണ്ട മേളങ്ങളുടെ, വെടിക്കെട്ടിന്റെ, എന്തെങ്കിലും സ്റ്റേജ് പരിപാടികളുടെ ഒക്കെ ശബ്ദങ്ങൾ. അതൊരു സുഖാണ്.മകരചൊവ്വയോട് കൂടി കല്യാണിക്കാവിലെ താലപ്പൊലി ഉത്സവം തുടങ്ങും. അന്ന് തുടങ്ങുന്ന കളം പാട്ട്.പതിനഞ്ചാം നാളിലെ താലപ്പൊലിയോടെ തീരും.(ഇപ്രാവശ്യത്തെ താലപ്പൊലിക്ക് ബാലെ ആണ് അന്ധകാന്തകൻ.ഇവടെ വന്നിട്ടാണ് ഞാൻ നാടകോം,ബാലേം,ഗാനമേളേം ഒക്കെ കണ്ടേക്കണേ!!!!)ഇവിടന്നങ്ങോട്ടുള്ള ദിവസങ്ങൾ ഏറെ തിരക്കാവും.
രാവിലെ അമ്പലത്തിൽ പോവുമ്പോ കേക്കാം മഞ്ഞു വീഴണ ശബ്ദം.കാണാം മഞ്ഞു വീഴുമ്പോ ഇലകൾ എണീക്കണത്. ഇലകളിങ്ങനെ മടി പിടിച്ച് ഉറക്കം തൂങ്ങി ഇരിക്കുമ്പോ മഞ്ഞിങ്ങനെ അവരെ വിളിച്ചുണർത്തുന്നത്.കഴിഞ്ഞ നാലഞ്ചു ദിവസായി ഒരു കുയിൽ രാവും പകലും കൂവിക്കൊണ്ടേയിരിക്കുന്നു. അത് സന്തോഷം കൊണ്ടുള്ള ഒന്നല്ലാന്നു കേട്ടാലേ മനസിലാവും.അതോണ്ടത് കേക്കുമ്പോ നിയ്ക്കാകെ കൂടി ഉള്ളിലൊരു പിടച്ചിലാണ്.അതിനാരെയോ നഷ്ടപ്പെട്ട്ണ്ട്.അതോണ്ടാണ് അതിങ്ങനെ.........
രണ്ടു മൂന്നു ദിവസം മുൻപൊരു സ്വപ്നം കണ്ടു ന്നെ കൊതിപ്പിച്ച ഒരു സ്വപ്നം.ഒരു കുളം.അതിൽ നിറയെ താമരപ്പൂക്കൾ.ചോപ്പും വെള്ളേം ഇടകലർന്ന്.ഞാനിങ്ങനെ ഒരു കുഞ്ഞ്യേ വഞ്ചീൽ തന്നെ തുഴഞ്ഞോണ്ട് അതിനു നടുവിലൂടെ പോണു.ന്നിട്ട് അതീന്നിങ്ങനെ താമരപ്പൂ പൊട്ടിക്കണൂ.ന്നിട്ട് തിരിച്ച് പോരും.വഞ്ചി നിറയെ പൂക്കളുമായി.സ്വപ്നത്തിൽ എനിക്ക് താമരപ്പൂ കൃഷി ആയിരുന്നുത്രേ പണി.തലേന്നിവടെ പൂജയ്ക്ക് പൂവ് വേണ്ട കാര്യത്തിനെ പറ്റീം,ആരെയോ വിളിച്ച് പൂ ഏൽപ്പിക്കണതും ഒക്കെ സംസാരിച്ചിരുന്നു.അതോണ്ടാവും ഈ സ്വപ്നം.ന്തായാലും സംഗതി കൊള്ളാം.ശരിക്കും തൊടങ്ങ്യാലോ ഈ താമരപ്പൂ കൃഷി?????ന്നാ ന്ത് രസാവും!!!!!
പണ്ട് കന്യകുമാരീടെ മൂക്കുത്തി കഥ കേൾക്കുമ്പോ മോഹിച്ച്ണ്ട് അങ്ങനെ തിളക്കള്ള ഒരു മൂക്കുത്തി വേണംന്ന്.ഒരിക്കലെപ്പഴോ നീ പറഞ്ഞിരുന്നു മൂക്കുത്തിയുള്ള എന്നെ നിനക്കൊന്നൂടെ ഇഷ്ടാവുംന്ന്.പിന്നീട് മൂക്കുത്തി കൊണ്ട് സുന്ദരികളായ ഒരുപാട് പേരെ കണ്ടപ്പോൾ ഒക്കേം കൊത്യായിരുന്നു. അമ്മൂം കുത്തി ന്നു കേട്ടപ്പോ ആ മോഹം കലശലായി.അങ്ങനെ ഏഴു വൈരക്കല്ല് വെച്ച ഒരു കുഞ്ഞു മൂക്കുത്തി നിയ്ക്കും സ്വന്തായി ഇപ്പൊ.
ഇരുട്ടും,വല്യേ ശബ്ദോം പേട്യായോണ്ട് അച്ചു ഇതുവരേക്കും തീയറ്ററിൽ പോയി സിനിമ കണ്ടിട്ടില്ല.കഴിഞ്ഞൊരു ദിവസം ആദ്യായി അവളെ കൂട്ടി സിനിമ കണ്ടു-ദൃശ്യം.കൊറേ കാലം കൂട്യാണ് ഞാനും കാണുന്നെ.പണ്ടൊരു സിനിമ കാണൽ കാലംണ്ടായിരുന്നു എനിക്ക്. തൃശൂർക്കും, ഗുരുവായൂർക്കും, കൊടുങ്ങല്ലൂർക്കും ഒക്കെ പോയിരുന്നു അന്ന് ഞങ്ങൾ സിനിമകൾ കാണാൻ. അതൊക്കെ ഒരു കാലം.അച്ചു വന്നതോടെ ന്റെ ഇഷ്ടങ്ങളുടെ ലിസ്റ്റീന്നു അതിനെ തട്ടി.ദൃശ്യത്തെ കുറിച്ച് ഒരാളോട് പറഞ്ഞപ്പോ പുള്ളി പറയാ ഹോ.....നീ ഫിലിം റിവ്യൂ പറയാനൊക്കെ പഠിച്ചു പോയ്‌ന്ന്.അല്ലെങ്കിലും ല്ലാർക്കും ഒരു വിചാരംണ്ട് ഞാനൊരു ബടുക്കൂസ് ആണ്ന്ന്.
കളഞ്ഞു പോയതും,തേടി ചെന്നതും,തേടിയെത്തിയതും ആയ കുറച്ചു സൗഹൃദങ്ങൾ എനിക്ക് കിട്ടിയ ഒരു വർഷമാണ് കടന്നു പോയത്. വാക്കുകളിലൂടെ മാത്രം അറിഞ്ഞ് ഇഷ്ടം തോന്നിയ ചിലരുണ്ട്.ഒരിക്കലെങ്കിലും അവരോടൊക്കെ മിണ്ടണംന്നു ആഗ്രഹിച്ചിരുന്നു.ഇന്നിപ്പോ അവരൊക്കെ ന്റെ പ്രിയ സുഹൃത്തുക്കൾ ആയിരിക്കുന്നു.
ഇത് വഴി വരണോർക്കൊക്കേം വൈകി പോയാലും നവവർഷ ആശംസകൾ!!!! നന്മയും സ്നേഹവും നിറയട്ടെ എല്ലാവരിലും.

ReplyDeleteഇതു പോലെ വിശേഷങ്ങള്‍ ഒരുപാടു പറയാന്‍ ഇനിയും ഒരുപാടു പുതുവത്സരങ്ങള്‍ ആശംസിയ്ക്കുന്നു...
എനിക്ക് വായിച്ച് മതിയായില്ല.. അതുകൊണ്ട് ഒന്നും കൂടി വായിക്കട്ടേ..
ReplyDeleteകൊതിപ്പിക്കുന്ന ഭാഷയാണ് കേട്ടോ. ഉമയ്ക്കും കുടുംബത്തിനും ഐശ്വര്യപ്രഥമായൊരു നവവത്സരമാശംസിച്ചുകൊള്ളുന്നു...
ReplyDeleteപുതുമഴ കണ്ടുനില്‍ക്കുമ്പോള്‍ മുഖത്തേക്ക് ചാറി വീഴുന്ന തൂവാനം പോലെ സുന്ദരമീ വരികള്‍
ReplyDeleteആശംസകള്‍ ഉമ്മു
അങ്ങിനെ ഉമേടെ നാട് കണ്ടു സ്വപ്നം പോലെ തോന്നി ആ സ്വപ്നത്തിൽ മറ്റൊരു സ്വപ്നം എന്തായാലും പാടത്തൂടെ നടന്നപ്പോ ഒന്ന് വഴുക്കി ഓർമയിൽ വീണു സാരല്ല അതും ഒരു അനുഭവല്ലേ പാലക്കാടു തന്നെ അല്ലെ ഈ ദേശം ഒത്തിരി കേട്ട് കേൾവി ഇടയ്ക്കൊന്നു കാണാൻ ഒക്കെ പറ്റി അതൊക്കെ തന്നെ ഭാഗ്യം
ReplyDeleteഈ നല്ലയെഴുത്തിന് എന്‍റെ ഇഷ്ടം. ഒരു ഡയറിക്കുറിപ്പ് പോലെ രസായിട്ട് വായിച്ചു. പുതുവര്‍ഷാശംസകള്‍..
ReplyDeleteകുറച്ചു കഴിഞ്ഞപ്പോൾ ഇടയിൽ നിന്നൊരു ചന്ദ്രക്കല മെല്ലെ മെല്ലെ തെളിഞ്ഞു വന്നു.പിന്നീട് ഒറ്റക്കും കൂട്ടായും നക്ഷത്രങ്ങളും.
ReplyDeleteചന്ദ്രിക തെളിയുന്നുണ്ട് എഴുത്തില്‍. നക്ഷത്രങ്ങളും!
മടുത്തില്ല ..ഇനീം എഴുതു ..
ReplyDelete