ഒരു ചിരി എത്ര പെട്ടെന്നാണ് കണ്ണീരിലേക്ക് മാറുന്നത്!!!!!!!!!
നിന്നെ മാത്രം നിറച്ചൊരു മനസ്സ് ............
നിനക്ക് മാത്രം നൽകാനായി നിറയുന്ന സ്നേഹം....................
നിന്നെ സ്നേഹിച്ചു മതിയാവുന്നേയില്ലല്ലോ !!!!!!
ജീവിതം പകുതിയോ അതിലേറെയോ എത്തിയിട്ടും
നിന്നോടോപ്പമുള്ള പ്രണയകാലമാണ് ഇപ്പോഴുമെന്റെ സ്വപ്നങ്ങളിൽ .
ആ സ്വപ്നങ്ങളുടെ തോരാമഴയിലാണ് എന്നിലെ പച്ചപ്പ് നിലനിൽക്കുന്നത് .
നിന്നെ മറക്കണമെങ്കിൽ ഇനിയാ മഴ തോരണം.
പക്ഷെ നീ ............
നീ എന്നിൽ നിന്ന് പിന്നെയും പിന്നെയും ദൂരേയ്ക്ക് ദൂരേയ്ക്ക് ............
നിന്റെ ഓർമ്മകളിൽ ഞാൻ മരിച്ചുവോ ????
എന്റെ ഓർമ്മകൾക്ക് നീ ബലിയിട്ടുവോ ?????????????
*******************************************************************************
കണ്ണീരിന്റെ ഒഴുക്കിന് ശക്തി കൂടിയത് നഷ്ടപ്പെടലുകളിൽ അമ്മ മണം നിറഞ്ഞപ്പോഴാണ്.
ആ നഷ്ടം അത് സഹിക്കാനാവണില്ലല്ലോ......
നികത്താനുമാവില്ല .
അത് നഷ്ടപ്പെട്ടാൽ ജീവിതം മുഴുവനും ഒരു അരക്ഷിതാവസ്ഥയുണ്ടാവും.
എത്രയൊക്കെയുണ്ടായാലും ജീവിതത്തിൽ ഒരു അപൂർണ്ണത തോന്നിക്കൊണ്ടേയിരിക്കും.
അതാണ് അമ്മ.
അമ്മമാരെ ഉപേക്ഷിക്കുന്ന മക്കളെ കുറിച്ച് ധാരാളം കാണാറുണ്ട്.
പക്ഷെ മക്കളെ ഉപേക്ഷിച്ച അമ്മമാരെ........
ആ മക്കളുടെ സങ്കടത്തെ,അവർക്ക് സ്വന്തമാക്കപ്പെടുന്ന പേടിപ്പെടുത്തുന്ന ഒറ്റപ്പെടലിനെ കുറിച്ച് കേൾക്കുന്നത് അപൂർവ്വമാണ്.
മറ്റുള്ളവരുടെ മുന്നിൽ പരിഹസിക്കപ്പെട്ടു ജീവിക്കേണ്ടി വരുന്നതിന്റെ നിസ്സഹായത,
ജീവിതത്തിൽ ഒന്നുമൊന്നും ആവാനാകാതെ പോയതിന്റെ സങ്കടം, നിരാശ, തോറ്റു പോയവൾ എന്ന ചിന്ത ഒക്കെ ജീവിതാവസാനം വരേക്കും കൂടെയുണ്ടാകും.
സ്നേഹത്തിന്റെ ഒരു പങ്കു വെക്കലുണ്ട്.
അമ്മമാർക്ക് മാത്രം അറിയുന്ന ഒന്ന്.
അതിൽ നിറയുന്ന ആശ്വസിപ്പിക്കൽ ,അതിലൂടെ കൈവരുന്ന ധൈര്യം അതൊക്കെ ജീവിതത്തിനു കരുത്തു പകരുന്ന ശക്തികളാണ്.
അതുകൊണ്ട് ഒരമ്മ ഒരിക്കലും തന്റെ കുഞ്ഞിനോടുള്ള സ്നേഹം ഒരിക്കലും ഉള്ളിലടക്കാൻ പാടില്ല.
*********************************************************************************
ഇന്നെനിക്ക് ചുറ്റും ഒരുപാട് മനസുകളുടെ സ്നേഹമുണ്ട്, സൌഹൃദമുണ്ട്, നിന്റെ പ്രണയമുണ്ട്.
എങ്കിലും ചിലപ്പോഴൊക്കെ...............
ഒരു സന്തോഷം എത്ര പെട്ടെന്നാണ് സങ്കടായി മാറീത് !!!!!!!
അതെ ജീവിതം ഇങ്ങനെ ഒക്കെ തന്നെ എന്നറിയാം.
എന്നിട്ടും ചിലപ്പോഴൊന്നും ഉൾക്കൊള്ളാൻ ആവുന്നില്ല.
എങ്കിലും പിന്നെയും ജീവിക്കുന്നു.
നഷ്ടപ്പെടൽ മാത്രമാണ് സ്നേഹത്തിന്റെ അളവുകോൽ.
പണ്ടെപ്പോഴോ ഞാനെഴുതിയ ഒരു വരി ഇന്നു വീണ്ടും മനസ്സിൽ ആവർത്തിച്ചു കൊണ്ടിരിക്കുന്നു.
ഒരു സ്നേഹമുണ്ടായിരുന്നു.
ഒരിക്കലും എന്നിൽ നിന്നും അടർന്നു പോവില്ലെന്ന് കരുതിയ ഒന്ന്.
പക്ഷെ ഇന്നത്...............
കരയാൻ തുടങ്ങിയാൽ കരയിക്കാനുള്ള ഓർമ്മകൾ വരും.
അതിലിപ്പോൾ നീയും......................
പക്ഷെ നിന്റെ ഓർമ്മകളിൽ ചിരിക്കാനെന്ന പോലെ കരയാനും എനിക്കിഷ്ടമാണ്,കണ്ണീർ നിറഞ്ഞു കൂടി കണ്ണുകൾ നോവുന്നത് .................
ആ നോവിൽ പലപ്പോഴും ഞാൻ പൊള്ളിപ്പോവാറുണ്ട് ,
ശ്വാസം കിട്ടാതെ പിടയാറുണ്ട്,
ഹൃദയമിടിപ്പ് നിലച്ചുപോയെന്നു തോന്നാറുണ്ട്.
എങ്കിൽ പോലും നീയെന്ന നോവിനെ എനിക്കിഷ്ടാണ്.
ഓരോ തുള്ളി കണ്ണീരിലും നിന്നോടുള്ള സ്നേഹം മാത്രമാണ്.
നിന്നെ മാത്രം നിറച്ചൊരു മനസ്സ് ............
നിനക്ക് മാത്രം നൽകാനായി നിറയുന്ന സ്നേഹം....................
നിന്നെ സ്നേഹിച്ചു മതിയാവുന്നേയില്ലല്ലോ !!!!!!
ജീവിതം പകുതിയോ അതിലേറെയോ എത്തിയിട്ടും
നിന്നോടോപ്പമുള്ള പ്രണയകാലമാണ് ഇപ്പോഴുമെന്റെ സ്വപ്നങ്ങളിൽ .
ആ സ്വപ്നങ്ങളുടെ തോരാമഴയിലാണ് എന്നിലെ പച്ചപ്പ് നിലനിൽക്കുന്നത് .
നിന്നെ മറക്കണമെങ്കിൽ ഇനിയാ മഴ തോരണം.
പക്ഷെ നീ ............
നീ എന്നിൽ നിന്ന് പിന്നെയും പിന്നെയും ദൂരേയ്ക്ക് ദൂരേയ്ക്ക് ............
നിന്റെ ഓർമ്മകളിൽ ഞാൻ മരിച്ചുവോ ????
എന്റെ ഓർമ്മകൾക്ക് നീ ബലിയിട്ടുവോ ?????????????
*******************************************************************************
കണ്ണീരിന്റെ ഒഴുക്കിന് ശക്തി കൂടിയത് നഷ്ടപ്പെടലുകളിൽ അമ്മ മണം നിറഞ്ഞപ്പോഴാണ്.
ആ നഷ്ടം അത് സഹിക്കാനാവണില്ലല്ലോ......
നികത്താനുമാവില്ല .
അത് നഷ്ടപ്പെട്ടാൽ ജീവിതം മുഴുവനും ഒരു അരക്ഷിതാവസ്ഥയുണ്ടാവും.
എത്രയൊക്കെയുണ്ടായാലും ജീവിതത്തിൽ ഒരു അപൂർണ്ണത തോന്നിക്കൊണ്ടേയിരിക്കും.
അതാണ് അമ്മ.
അമ്മമാരെ ഉപേക്ഷിക്കുന്ന മക്കളെ കുറിച്ച് ധാരാളം കാണാറുണ്ട്.
പക്ഷെ മക്കളെ ഉപേക്ഷിച്ച അമ്മമാരെ........
ആ മക്കളുടെ സങ്കടത്തെ,അവർക്ക് സ്വന്തമാക്കപ്പെടുന്ന പേടിപ്പെടുത്തുന്ന ഒറ്റപ്പെടലിനെ കുറിച്ച് കേൾക്കുന്നത് അപൂർവ്വമാണ്.
മറ്റുള്ളവരുടെ മുന്നിൽ പരിഹസിക്കപ്പെട്ടു ജീവിക്കേണ്ടി വരുന്നതിന്റെ നിസ്സഹായത,
ജീവിതത്തിൽ ഒന്നുമൊന്നും ആവാനാകാതെ പോയതിന്റെ സങ്കടം, നിരാശ, തോറ്റു പോയവൾ എന്ന ചിന്ത ഒക്കെ ജീവിതാവസാനം വരേക്കും കൂടെയുണ്ടാകും.
സ്നേഹത്തിന്റെ ഒരു പങ്കു വെക്കലുണ്ട്.
അമ്മമാർക്ക് മാത്രം അറിയുന്ന ഒന്ന്.
അതിൽ നിറയുന്ന ആശ്വസിപ്പിക്കൽ ,അതിലൂടെ കൈവരുന്ന ധൈര്യം അതൊക്കെ ജീവിതത്തിനു കരുത്തു പകരുന്ന ശക്തികളാണ്.
അതുകൊണ്ട് ഒരമ്മ ഒരിക്കലും തന്റെ കുഞ്ഞിനോടുള്ള സ്നേഹം ഒരിക്കലും ഉള്ളിലടക്കാൻ പാടില്ല.
*********************************************************************************
ഇന്നെനിക്ക് ചുറ്റും ഒരുപാട് മനസുകളുടെ സ്നേഹമുണ്ട്, സൌഹൃദമുണ്ട്, നിന്റെ പ്രണയമുണ്ട്.
എങ്കിലും ചിലപ്പോഴൊക്കെ...............
സ്നേഹം ഉപേക്ഷിക്കലും വലിച്ചെറിയലുമാണ്...അതു സത്യവുമാണ് ഉപേക്ഷിച്ചതും വലിച്ചെറിഞതും പിന്നെ കിടന്നു മുളപൊട്ടും.
ReplyDeleteനഷ്ടപ്പെട്ടതിനെക്കുറിച്ചുമാത്രമോര്‍ത്ത് വിലപിച്ചു ജീവിതം തീര്‍ക്കുന്നവരെപ്പോലെ വിഡ്ഡികള്‍ ലോകത്തിലില്ല തന്നെ. നഷ്ടപ്പെടലുകളും അതിജീവനങ്ങളും നിറഞ്ഞതാണു ജീവിതമെന്ന സത്യം മനസ്സിലാക്കുക.
ReplyDeleteചില നഷ്ടങ്ങള്‍ പിന്നൊരിക്കലും പരിഹരിയ്ക്കപ്പെടുന്നില്ല....അല്ലേ?
ReplyDeleteചില ഓര്‍മ്മകള്‍ അങ്ങനെയാണ്... ഇടയ്ക്കിടെ ഇങ്ങനെ തികട്ടി വന്നു കൊണ്ടേയിരിയ്ക്കും.
ReplyDeleteഓണാശംസകള്‍!
നേട്ടങ്ങള്‍ മാത്രമുള്ള ജീവിതം ശാന്തമായ കടല്‍ പോലെയാണ്, നഷ്ടങ്ങളുടേയും നൊമ്പരങ്ങളുടെയും തിരയനക്കമില്ലെങ്കില്‍ കടലിനെന്ത് സൌന്ദര്യം.
ReplyDeleteആശംസകള്‍
എത്രത്തോളം സ്നേഹമുണ്ടോ അതിലുമേറെ വേദനയുമുണ്ടാകാം. മുൻവിധിയില്ലാതെ സ്നേഹിക്കാനല്ലേ നമുക്കുകഴിയൂ.
ReplyDelete
ReplyDeleteനിന്നെ മാത്രം നിറച്ചൊരു മനസ്സ് ............
നിനക്ക് മാത്രം നൽകാനായി നിറയുന്ന സ്നേഹം....................
നിന്നെ സ്നേഹിച്ചു മതിയാവുന്നേയില്ലല്ലോ !!!!!!
ജീവിതം പകുതിയോ അതിലേറെയോ എത്തിയിട്ടും
നിന്നോടോപ്പമുള്ള പ്രണയകാലമാണ് ഇപ്പോഴുമെന്റെ സ്വപ്നങ്ങളിൽ .
ആ സ്വപ്നങ്ങളുടെ തോരാമഴയിലാണ് എന്നിലെ പച്ചപ്പ് നിലനിൽക്കുന്നത് .
നിന്നെ മറക്കണമെങ്കിൽ ഇനിയാ മഴ തോരണം.
പക്ഷെ നീ ............
നീ എന്നിൽ നിന്ന് പിന്നെയും പിന്നെയും ദൂരേയ്ക്ക് ദൂരേയ്ക്ക് ............
നിന്റെ ഓർമ്മകളിൽ ഞാൻ മരിച്ചുവോ ????
എന്റെ ഓർമ്മകൾക്ക് നീ ബലിയിട്ടുവോ ? (Y)
നീയെന്ന നോവിനെ എനിക്കിഷ്ടാണ്.
ReplyDelete