മഴ കൊണ്ട് മാത്രം ജനിക്കുന്ന പോസ്റ്റുകൾ ചിലതുണ്ട് എന്റെ ബ്ലോഗിൽ .........അതിലൊന്നാണ് ഇത്(ഈ വരികൾക്ക് സ്പിരിറ്റിലെ പാട്ടിനോട് കടപ്പാട് :) ). കുറച്ചു നാളായി വാക്കുകൾ ന്നോട് കട്ടീസിലാന്നു തോന്നുന്നു. അപ്പൊ ഞാൻ, അത്യാവശ്യത്തിന് ഭംഗിയില്ലായ്മയുള്ള എന്റെയീ ചിത്രങ്ങളെ കൂട്ട് പിടിച്ച് പോസ്റ്റാൻ തീരുമാനിച്ചു. ന്നോടാ......കളി . ന്നാലും,നിയ്ക്കിഷ്ടാണ് ഞാനെടുത്ത ഈ കുഞ്ഞു ചിത്രങ്ങളെ. ഇതിൽ നോക്കിയാൽ എന്റെയീ മഴ ദിവസങ്ങളിൽ എനിക്ക് വീണ്ടും വീണ്ടും നനയാനാകും. ഈ മഴത്തുള്ളികളോട് പങ്കു വെച്ച ചിരികളിൽ വീണ്ടും മനസ് നിറയ്ക്കാനാകും . ഈ മഴത്തുള്ളികളിൽ ചേർത്ത് വെച്ച കണ്ണീരിനെ നോക്കി വീണ്ടും കണ്ണു നിറയ്ക്കാനാകും.
ഈ മഴക്കാലത്ത് നിറഞ്ഞു കവിഞ്ഞ എന്റെ ഇല്ലത്തെ കുളം. മരോട്ടിക്കായുടെ മരത്തിന്റെ കൊമ്പുകളാണ് ചാഞ്ഞു നിക്കണത് . ത്രേം നല്ല കുളംണ്ടായിട്ടും ഞാൻ നീന്തൽ പഠിച്ചില്ല . മീനിനെ പേട്യായോണ്ട് വല്തായേനു ശേഷം ഞാൻ കുളത്തിൽക്ക് ഇറങ്ങന്നെല്യ. മൂന്നു കടവുകൾ ഒക്കെ ഉള്ള നല്ല കുളായിരുന്നു . ഇപ്പൊ ആകെ കേടായി. പടവുകൾ ഒക്കെ ആകെ പൊട്ടിപ്പൊളിഞ്ഞു കേടായി . ന്നാലും എനിക്കിത് ഏറെ പ്രിയാണ്. കുഞ്ഞു കുട്ടി ആയിരുന്നപ്പോ മുത്തശ്ശീടെ കൂടെ പോയി മൂക്ക് പിടിച്ച് മൂന്നു തവണ മുങ്ങി കുളിക്കുമായിരുന്നു. പിന്നെ ന്റെ ബടുക്കൂസ്തരങ്ങൾ കേട്ടോണ്ടിരുന്ന ഒരു ചങ്ങായിയായി. ഇപ്പോഴിപ്പോ ഇത് കാണുമ്പോ ഞാൻ അങ്ങേ അറ്റം പ്രണയിനി ആവും. കാരണം ഇപ്പൊ ഈ കുളത്തിലെ ഒരു പടവിൽ നിനക്കൊപ്പം ഇരുന്ന് നിലാവ് കാണണംന്ന് ന്റെ വല്യേ മോഹാണ്. മഴ നനയണംന്നും.
മഴ നനഞ്ഞ മഞ്ചാടി പൂവ്. കഴിഞ്ഞ കഴിഞ്ഞ ഡിസംബറിൽ പോയപ്പോഴാണ് ഞാൻ ആദ്യായി മഞ്ചാടി പൂ കാണുന്നത്. ഈ മഴക്കാലത്ത് പോയപ്പഴും കണ്ടു. നല്ല മണമൊന്നും അല്ല .കാണാൻ നല്ലചന്തംണ്ട്ന്നു മാത്രം .
ഈയിടെയാണ് നാലുമണി പൂക്കളെ പറയണ വേറെ പേരാണ് അസർമുല്ല എന്ന് ഞാൻ അറിഞ്ഞത്. നിന്നിലൂടെ ഇഷ്ടപ്പെട്ടു തുടങ്ങിയ ഇവയെ ഇപ്പൊ നിന്നോളം ഇഷ്ടാണ്. എനിക്ക് നിന്നോടുള്ള ഇഷ്ടം നിന്നെക്കാൾ അധികം അറിയുന്നതും ദേ എനിക്ക് പ്രിയപ്പെട്ട ഇവർക്കാണ് . മഴ നനഞ്ഞെത്ര സുന്ദരികളായാണ് ഈ നിൽപ്പ് . അല്ലെ???
ഇങ്ങനെ ഒരോർമ്മ ഇനിയുള്ള തലമുറയ്ക്ക്‌ണ്ടാവ്വോ ?????ന്തോ.......തോന്നീല്ല്യാ. ഒരു വലിയ വൈരക്കല്ല് പോലെ......
എത്ര നിഷ്കളങ്കം,
എത്ര സുന്ദരം,
ഒരു മഴതുള്ളി കൊണ്ട് സുന്ദരിയാക്കപ്പെട്ട ഒരില.
ഇതുപോലെയാണ് നീയും.
അലങ്കാരങ്ങൾ ഒന്നുമില്ലാത്ത എന്നെ ഏറെ മനോഹരിയാക്കുന്നു നിന്റെ പ്രണയം.
ഈ ചിത്രം എനിക്കറിയില്ല എന്തുകൊണ്ടാണിത്ര ഇഷ്ടം എന്ന്. എന്നോടെന്തൊക്കെയോ പറയണ പോലെ തോന്നും. ന്താന്നറിയില്ല എനിക്കിത്പ ഴയ കാലത്തെ, അച്ഛമ്മേടെ ഒക്കെ ചെറുപ്പ കാലത്തെ ഓർമ്മിപ്പിക്കും. ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകൾ എടുക്കാൻ എനിക്ക് വല്യേ ഇഷ്ടാണ്. പക്ഷെ അതെങ്ങനെ എടുക്കണം എന്നൊന്നും എനിക്ക് നിശല്ല്യ. പക്ഷെ ഈ ഫോട്ടോയെ ഞാനാദ്യായിട്ടെടുത്ത ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ ന്നാ വിളിക്ക്യാ!!!!!
മുങ്ങിയും പൊങ്ങിയും അങ്ങനെ...................
എവിടെയെങ്കിലും ചെന്ന് ചേരുമായിരിക്കും,
കണക്കു കൂട്ടലുകൾ ഇല്ലാതെയുള്ള ഈ യാത്ര. ഒടുവിൽ ചെന്നടിയുന്നത് നിന്നിൽ തന്നെ ആയിരിക്കും.
നിന്നിൽ തുടങ്ങി ,
നിന്നിലൂടെ ഒഴുകി,
നിന്നിലേക്കവസാനിക്കുന്ന ഞാൻ............!!!!!
ഒരിക്കൽ നീ പറഞ്ഞ പോലെ നമുക്ക് പോണം.
ഒരു മഴയിലൂടെ തുടങ്ങുന്ന യാത്ര.
മഴ നനഞ്ഞു കൊണ്ട് , കൈകൾ കോർത്ത് പിടിച്ചു കൊണ്ട് , ഒന്നും മിണ്ടാതെ നടക്കണം.
യാത്ര തീരുന്നത് ആ പുഴയോരത്താവണം.
മഴ നനഞ്ഞ പൂക്കളിറുത്ത് മാല കെട്ടി പരസ്പരം ചാർത്തണം.
പുഴയിലേക്ക് വീണൊഴുകുന്ന പൂവിതളുകളിൽ കൈ നീട്ടി തൊടണം .
ഉള്ളിലുള്ള സ്നേഹത്തിന്റെ വറ്റാത്ത ഉറവ നിന്നിലേക്കൊഴുകി നിന്നെ നനയ്ക്കാൻ തുടങ്ങുമ്പോൾ,
നീയുമീ മഴയും ഒരു പോലെയെന്നെന്റെ കാതിൽ പറഞ്ഞു കൊണ്ട് കെട്ടിപ്പിടിക്കണം.
അമർത്തി ഉമ്മ വെക്കണം.
കണ്ട സ്വപ്നങ്ങളെ ആ വാകമരച്ചോട്ടിലിരുന്ന് പങ്കു വെക്കണം.
നിന്നോടുള്ള സ്നേഹം ഒടുവിലെപ്പോഴോ കവിളിൽ ഒട്ടിപ്പിടിച്ച കണ്ണീരായി മാറുമ്പോൾ, അത് കൊണ്ടോകാൻ വീണ്ടും മഴ വരുമ്പോൾ
എന്റെ കണ്ണീരു പോലും നിന്റെയെന്നു പറഞ്ഞു നീ മഴയ്ക്ക് കൊടുക്കാതെ അവയെ എങ്ങോ ഒളിപ്പിക്കണം.
സങ്കടങ്ങൾ , ഈ കാർമേഘം പോലെ എന്റെയുള്ളിൽ നിറഞ്ഞു നിൽക്കുമ്പോൾ എന്റെ കണ്ണീരിനു പെയ്യാൻ വേണ്ടി നീയൊരു കാറ്റാവണം.
ആ കണ്ണീർ മഴയിൽ നനയുന്ന എന്റെ മനസ്സിൽ നിറയുന്നത് വീണ്ടും നിന്നിൽ പെയ്യാൻ വേണ്ടിയുള്ള സ്നേഹത്തിന്റെ മഴക്കാറുകൾ ആവും.
അപ്പോൾ നീയെന്നെ സ്നേഹമഴ എന്ന് വിളിക്കണം.
മഴപ്പച്ച .
ഓരോ മഴയും ഓർമ്മകളാണ് .
ഓർമ്മപ്പെടുത്തലുകളുമാണ്.
ഓർമ്മകൾക്ക് പച്ച നിറമാണ്.
ഇപ്പോൾ നിന്റെ പ്രണയം നിറയ്ക്കുന്നതും പച്ച തന്നെ.
നീ നൽകിയ പച്ച എന്റെ ജീവിതത്തിനെ ഏറെ മനോഹരമാക്കുന്നുണ്ട് .
ചിത്രങ്ങൾ സംസാരിക്കുന്നു അല്ലേ ..?
ReplyDeleteപ്രണയവും വിരഹവും മഴയും മഴയോർമ്മയും നാടും നാട്ടു വഴികളുമെല്ലാം .
കൂട്ടത്തിൽ എനിക്കേറ്റവും ഇഷ്ടം അസർമുല്ലയോട് തന്നെ . സായാഹ്ന സ്വപ്നങ്ങളിലെ കാമുകിയുടെ മുഖമാണ് അതിനെന്ന് ഞാനും ഒരു പോസ്റ്റിൽ എഴുതിയിരുന്നു . നാട്ടിലൊന്നും കാണാൻ കിട്ടാറില്ല അതിപ്പോ . ചിത്രങ്ങളും ഓർമ്മകളും നല്ല എഴുത്ത് കൊണ്ട് മനോഹരമാക്കി .
ഓരോ മഴയും ഓർമ്മകളാണ് .
ReplyDeleteഓരോ മഴ പെയ്തു തീരുമ്പോഴും
മനസ്സിലെ ഓർമ്മകൾ പച്ചപ്പ് പോലെ കിളിർത്തു വരികയും
വസന്തത്തിലേക്ക് പൊട്ടി വിടരുകയും
വിസ്മയം കൊള്ളുകയും ചെയ്യും
ചേച്ചിയുടെ പോസ്റ്റ് വായിക്കുമ്പോൾ എന്നപോലെ :)
ആശംസകൾ !
മഴമഴ
ReplyDeleteകുളിര്‍മഴ
വാക്കുകള്‍കൊണ്ട് മിന്നുകെട്ടിയ ഈ ചിത്രങ്ങള്‍ വളരെ മനോഹരം ഉമ്മു
ReplyDeleteഒരു മഴപോലെ സുന്ദരം
പുതുമഴ മണ്ണില്‍ തൊട്ടപ്പോള്‍, ഒരു മണം നാട്ടുമണം .
ReplyDeleteപ്രണയം അസ്ഥിയില്‍ പിടിച്ച വികാരമാണെന്ന്‍ പറയുന്നതെത്ര ശരി. ചിത്രങ്ങള്‍ ശരിക്കും കൊതിപ്പിക്കുന്നു..
ReplyDelete
ReplyDeleteഉമയുടെ ചിത്രങ്ങൾ വളരെ ഭംഗിയിൽ സംസാരിക്കുന്നു ......മനോഹരമായ വാക്കുകളും ... ചിത്രങ്ങളും
ഉമാ,
ReplyDeleteചാറ്റൽ മഴയിൽ നാട്ടുവഴികളുടെ സൌന്ദര്യം കണ്ടുനടന്ന ഒരു സുഖാണ് ഇതൊക്കെ വായിക്കുമ്പോൾ, ഞാനും നനഞ്ഞു............
അറിയുവാൻ വൈകിയോ ഇവിടെ ഒരു മഴ പോസ്റ്റ് വന്നൂന്ന്........:)
സ്നേഹം
മനു..............
അത്തേമ്മാരേയ്,,
ReplyDeleteവെളിച്ചം ഹൈജാക്ക് ചെയ്ത ഒടുവിലെത്തെ ചിത്രമൊഴികെ എല്ലാം അസ്സലായി...
വിളര്‍ത്ത വെയിലിനപ്പുറത്ത് കാത്ത് നില്‍ക്കുന്ന മഴമേഘങ്ങളും,മഴത്തുള്ളിപ്രതലത്തിലൂടെയുള്ള ഇരുണ്ട തെങ്ങിന്‍ തലപ്പും,കലക്കവെള്ളത്തിലെ ഇലപച്ചയും എല്ലാം....കാഴ്ച്ചക്കും,വായനക്കും ശേഷവും അവസാനിക്കാതെ ചിലത് തുടരുന്നു..
പിന്നേയ്..ഇല്ലത്തെ കൊളത്തില് മീന്‌ണ്ടാ??
പരലായാലും കൊഴപൊന്നൂല്യ..
ണ്ടെങ്ങെ പറഞ്ഞോളൊ,,
എനിക്ക് കണ്ണ് വെച്ച് വറത്ത് തെരാറ്ണ്ട്,, അവള് :)
ചിത്രങ്ങള്‍ മനോഹരം..
ReplyDeleteഎഴുത്തും....
ummu ippozha aa perinte origin enikkangattu pudi kittye.. gochu galli.....
ReplyDeleteudane address vaangunnathaanu... ;P
enikkishtaayi aa blk n white chithram... Alla Njangalude Mazha vishesham paranju kothippikkano .. veeno...parayu ..;p ?
മഴ... ചോറ്റുപാത്രം.......കുട....നടവരമ്പ്......മഴയില്‍ ഒലിച്ചുപോയ ഓര്‍മ്മകള്‍........ ........
ReplyDeleteമഴ മക്കളായി തിരിച്ചു വരുന്നു......
മഴദിവസങ്ങളുടെ മനോഹാരിത...
ReplyDeleteഈ പനിനീര്മഴ വിശേഷങ്ങളും മനസ്സില്‍ അസൂയ ജനിപ്പിക്കുന്ന ഈ ചിത്രങ്ങളും...
ReplyDeleteഉമാ എന്താ ഞാന്‍ പറയേണ്ടത്?