Wednesday, July 10, 2013

വെർതെ കൊറേ.......അതും ഇതും കൂടീട്ടൊരു പോസ്റ്റ്‌ !!!!!

ഒരു പോസ്റ്റ്‌ ഇടണംന്ന് കൊറേ ദിവസായി ന്റെ ബ്ലോഗ്‌ ന്നോട് പറയണൂ.
അപ്പഴാണ് കൊറച്ച് പടംസ് ഇടാംന്ന് കരുത്യേ !!!!!!!
എനിക്ക് പ്രിയപ്പെട്ട , ഞാനെടുത്ത  കൊറച്ച് ചിത്രങ്ങൾ .
ഫേസ് ബുക്കിൽ കണ്ട്ണ്ടാവും പലരും.
ന്നാലും ബ്ലോഗിലും ഇരിക്കട്ടെ ഒന്നൂടെ...!!!!


നീലത്താമര എന്നറിയപ്പെടണ  ചെങ്ങഴീർ പൂവ് വിരിയണ കൊക്കർണ്ണി . ആമ്പല് പോലെയാണ് കാണാൻ . കുഞ്ഞു പൂവാത്രേ!!!!ഞാൻ ഇനീം ഈ പൂവ് കണ്ടില്ല. ക്ഷേത്രങ്ങളിൽ കലശങ്ങൾക്കും മറ്റും ഈ പൂവ് ആവശ്യമാണ്‌ എന്നത് കൊണ്ട് തന്നെ ഇന്നിതിന് തീവിലയാണ്.തൃപ്പടിയിൽ നാണയം വെച്ച് ആത്മാർത്ഥമായി പ്രാർത്ഥിച്ചാൽ വിചാരിച്ച കാര്യം സാധിക്കുംത്രെ! പിറ്റേന്ന് പൂ വിരിയുമെന്നാണ് വിശ്വാസം. അതൊക്കെ നടക്ക്വോ????? ന്തായാലും ഈ പൂവ് ഇപ്പോഴും വിരിയാറുണ്ട് .


വെള്ള മുള്ളുകൾ!!!!!!!

ചില ഓർമ്മകൾ എന്നിൽ ഇത് പോലെ മുള്ളുകളായി ആഴ്ന്നിറങ്ങുന്നുണ്ട്.














ഒരു ദിവസം തോട്ടത്തിലൂടെ നടന്നപ്പോ കൊറേ അപ്പൂപ്പൻ താടി കിട്ടി.ഒക്കേം പെറുക്കി കൂട്ടി കവറിൽ സൂക്ഷിച്ചപ്പോ ആണ് അബദ്ധം മനസിലായെ.കൂട്ടി വെച്ചാൽ ഇത് ഇത് പോലെ വിടർന്നു കിടക്കൂല്ല.ആകെ ചുങ്ങി ഒരു ഭംഗീല്യാണ്ടാവും . അന്നത്തോടെ അപ്പൂപ്പൻ  താടി പെറുക്കൽ നിർത്തി.

കാറ്റിലിങ്ങനെ ദിക്കും ദിശയുമില്ലാതെ പറക്കുന്ന ഒരപ്പൂപ്പൻ താടി ............. പ്രാരാബ്ധങ്ങളെ കുറിച്ച് ആധി  പിടിക്കുമ്പോൾ ,,,,,,,,,,,
മോഹിച്ചിട്ടുണ്ട് അങ്ങനെ ആവാൻ ...............
കാടും മേടും കുന്നും മലയും പുഴയും ഒക്കെ കണ്ടു കൊണ്ട് അലഞ്ഞു തിരിഞ്ഞു നടക്കണം ന്നു പറയുമ്പോൾ  അവസാനം കൂട്ടി ചേർക്കാറുണ്ട് "ഒരു അപ്പൂപ്പൻ  താടി പോലെ" എന്ന് .എന്നും എപ്പഴും കൌതുകാണ് ,തീരാത്ത ഇഷ്ടവുമാണ് എനിക്കിതിനോട് .അതുകൊണ്ട് തന്നെ ഈ ചിത്രവും ഏറെ പ്രിയം.


ഈ ചിത്രം ................
എടുത്തു കഴിഞ്ഞു നോക്കിയപ്പോൾ എനിക്കത്ര വല്യെതായി ഒന്ന് തോന്നിയില്ല .പക്ഷെ പിന്നീട് കണ്ടപ്പോൾ ഒക്കേം എനിക്കെന്തൊക്കെയോ വളരെ വലിയ കാര്യങ്ങൾ ഇതെന്നോട് പറയുന്നുവെന്ന് തോന്നി.ഒപ്പം പണ്ട് കോണ്‍വെന്റ് ന്റെ മതിലിൽ എഴുതി വെച്ചിരുന്ന ഒരു വാചകവും ഓർമ്മ  വന്നു."നിന്നെ ഞാനെന്റെ ഉള്ളം കയ്യിൽ രേഖപ്പെടുത്തിയിരിക്കുന്നു ".ഒരിക്കൽ എന്തിലോ ഒരമ്മ എഴുതിയത് വായിച്ചിരുന്നു . മകന് വളരെ അപൂർവമായി മാത്രം കാണുന്ന അസുഖമാണെന്ന് ഡോക്ടർ പറഞ്ഞപ്പോൾ സ്വയം സമാധാനിക്കാനായി വിശ്വസിച്ചുവത്രേ എന്നെക്കാൾ നന്നായി ഇനിയൊരാൾക്കും വളർത്താൻ കഴിയാത്തത് കൊണ്ടാകാം ദൈവം ഇവനെ എന്നെയേല്പ്പിച്ചത് ന്ന് .ആ വാക്കുകൾ എന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്.അച്ചുവിന്റെ അമ്മയായി എന്നെ നിയോഗിച്ചതും .................!!!!!!!!!!!!!!!


ഒരു കാലമുണ്ടായിരുന്നു .......
എനിക്കും നിങ്ങൾക്കും എല്ലാം !!!!
അന്ന് നമ്മൾ ഇങ്ങനെ ഒക്കെയായിരുന്നു .
ഇലകൊണ്ട് പടം വരച്ചും, മഞ്ഞു തുള്ളികൾ കണ്ണിലിറ്റിച്ചും,
കഞ്ഞീം കറീം വെച്ചു നടന്നൊരു കാലം!!!!!!!!!
സ്ലെയ്റ്റിൽ എഴുതീത് മായ്ക്കാൻ "മാക്കില" പൊട്ടിച്ചും,സ്കൂൾ അതിരിലെ കൊടമ്പുളി മരത്തീന്ന് തളിരില പൊട്ടിച്ച് തിന്നും നടന്നിരുന്ന ഒരു കാലം !!!!!!!
അന്നാണ് ഞാവൽ പഴം തിന്ന് നാവിൽ നിറം വന്നേന് പേടിച്ചതും , ഇനീം വേണം ന്നു പറഞ്ഞ് കരഞ്ഞതും.
അന്നാണ് ഇലഞ്ഞി പൂക്കൾ  പെറുക്കി ആദ്യമായി മാല കോർത്ത് തലയിൽ  വെച്ചത്.

"നഷ്ടപ്പെടൽ  തന്നെയാണ് സ്നേഹത്തിന്റെ അളവുകോൽ!!!!!!!! "


ഓർമ്മ മണങ്ങളിൽ പറയാൻ മറന്നു പോയി മൈലാഞ്ചി മണത്തെ പറ്റി. പ്ലാവില ഞെട്ടും തേയില മട്ടും ഒക്കെ കൂട്ടിയരച്ച മൈലാഞ്ചിയിങ്ങനെ വാരി പൊത്തണം  രണ്ടു കൈകളിലും.ഒരു ദിവസം മുഴുവനും കഴുകാതെ കൊണ്ട് നടക്കണം.പിറ്റേന്ന് കൈ കഴുകി കഴിഞ്ഞാൽ തൊലിയാകെ ഒരു ചുരുളിച്ച ണ്ടാവും.അതിൽ പച്ച വെളിച്ചെണ്ണ തേക്കണം.അപ്പൊ ഒരു മണം വരും.അത് അനുഭവിച്ചു തന്നെ അറിയണം.എത്രയോ കാലങ്ങൾക്കു ശേഷമാണ് അത് വീണ്ടും അനുഭവിച്ചത്‌.ഓർമ്മയിൽ ഈ മണം ഒരിക്കലും പ്രണയത്തിന്റെതായി തോന്നിയിരുന്നില്ല .പക്ഷെ കാലങ്ങൾക്കുമിപ്പുറം ജീവിതത്തിലേക്ക് കൂട്ടായി നീയെത്തിയതിനു ശേഷം  ഈ മൈലാഞ്ചി മണം എനിക്ക് നിന്റെ പ്രണയത്തിന്റെ മണമാണ്.ഈ പച്ച എനിക്ക് നീ നൽകിയ സ്നേഹസമ്മാനവും !!!!!


ഈ രാവിൽ വെളിച്ചമേകാനുള്ള കാത്തിരിപ്പ് !!!!!!!!!!!!!

ഇരു വശവും ചെരാതുകൾ കത്തിച്ച എന്റെ വീട്ടിലേക്കുള്ള വഴി !!!!!
അതിലൂടെയാണ് ഒരിക്കൽ നീയെന്നെ തേടി വരേണ്ടത്.
ആ രാവിൽ നിലാവുദിക്കണം.
നക്ഷത്രങ്ങൾ വിരുന്നിനെത്തണം.
അങ്ങ് ദൂരെ എവിടെയോ ഒരു മഴ പെയ്യണം.
ആ മഴക്കാറ്റിൽ ചെമ്പകം മണക്കണം.
...............................
...............................
ഈ സ്വപ്നത്തിന് അവസാനമില്ല!!!!!!!!



                                                                                                     കഴിഞ്ഞ ആഴ്ച്ചയിലെ ഒരു             ദിവസം ഞാൻ എന്റെ ഇല്ലത്തേക്ക് പോയിരുന്നു.ആ പകലിൽ മഴയൊഴിഞ്ഞു നിന്ന കുറച്ചു സമയം നോക്കി മഞ്ചാടി പെറുക്കാൻ വേണ്ടി ഞാനോടി.നോക്കിയപ്പോ കയ്യെത്തിച്ച് പൊട്ടിക്കാൻ പാകത്തിൽ ദേ നിക്കണൂ ഒരു  കുല മഞ്ചാടി.ന്തൊരു ചന്താലേ കാണാൻ !!!!!!!!അപ്പൂപ്പൻ താടീം ,മഞ്ചാടീം , മഴേം നീയും ഒക്കെ തന്ന്യാണ് ന്റെ ലോകത്തിനെ മനോഹരമാക്കുന്നത്.ഇതൊന്നുമില്ലാത്ത ന്നെ എനിക്കന്നെ ഇഷ്ടാവില്യ.




ഒരു യാത്രയുടെ ഓർമ്മക്ക് !!!

ഓരോ കോഴിക്കോട് യാത്രയിലും ഞാൻ കാണുന്ന ഒരു പതിവ് കാഴ്ച്ച !!!!!
ബൈ പാസ് ലേക്ക് കടക്കുന്ന വഴി ഇരുവശവും മരങ്ങൾ  നിറഞ്ഞതാണ്‌.
ഗുൽമോഹറും ,കൊന്നയും, വാകയും പിന്നെയും എനിക്ക് പേരറിയാത്ത കൊറേ മരങ്ങൾ !!!!!!!

ചിലപ്പോ ഇരുന്നു ഉറങ്ങുന്ന ന്നെ .......
മറ്റു ചിലപ്പോൾ
റേഡിയോ മാംഗോയിലെ രഘുവിന്റെയും ലിഷ്നയുടെയും സംസാരത്തിൽ മുഴുകി, അപ്രതീക്ഷിതമായി   എനിക്കിഷ്ടപ്പെട്ട പാട്ടുകൾ അതിലൂടെ കേൾക്കുമ്പോൾ ആകെ എക്സൈറ്റട് ആയി ഒപ്പം പാടുന്ന എന്നെ................
ഇനി ചിലപ്പോൾ നിന്നെ കുറിച്ചുള്ള ഓർമ്മകളിൽ ,കണ്ണുകളിൽ നിറയുന്ന സ്നേഹവും,
ചുണ്ടിൽ അറിയാതെ വിടരുന്ന പുഞ്ചിരിയുമായി ഇരിക്കുന്ന എന്നെ .........
ഈ മരങ്ങൾ കാണാറുണ്ട്.

 ഡിസംബറിലെ മഞ്ഞു മൂടിയ
ഒരു പുലരി . ഇലകൾ  പോലും കണ്ണ് മിഴിച്ചു വരുന്നേണ്ടായിരുന്നുള്ളൂ . കോഴിക്കോട്ടേക്കുള്ള യാത്രകൾ ഇത്രയേറെ പ്രിയമാവാൻ ഈ മഞ്ഞു മൂടിയ പുലരികൾ ഒരു വലിയ കാരണമാണ്.ഈ പച്ചക്കിടയിലൂടെ കാണുന്ന  ഇളം നീല കലർന്ന മഞ്ഞും,,,,,,
മെല്ലെ മെല്ലെ ഉറക്കത്തിൽ നിന്നും എണീറ്റു വരുന്ന ഇലകളും,മരങ്ങളും ,
ഇവയിൽ നിറയുന്ന പല പൂക്കളും....................
അവയോടൊക്കെയാണ് ഈ യാത്രകളിൽ ഞാനേറ്റവുമധികം  മിണ്ടാറുള്ളത്.                                                                      
                                                                                             



ഈ ചിത്രം  എനിക്കേറെ പ്രിയപ്പെട്ട ഒന്നാണ്.
എന്തുകൊണ്ടാണെന്ന് അറിയില്ല .
ചെലപ്പോ തോന്നാറുണ്ട് എന്റെ മനസിന്റെ നേർ കാഴ്ച്ച ആണിതെന്ന്.
പിന്നെ ഇതിലെ നിറങ്ങളുടെ ആ കോമ്പിനേഷൻ എനിക്ക് വളരെ ഇഷ്ടമായ ഒന്നാണ്.
വ്യക്തയിലെ അവ്യക്തത എന്നൊക്കെ എനിക്ക് തന്നെ മനസിലാവാത്ത എന്തൊക്കെയോ ആണ് ഇതെന്നും തോന്നിയിട്ടുണ്ട്.സുജ പറഞ്ഞു ഒരു മോഡേണ്‍ ആർട്ട്‌ പോലെണ്ട്ന്ന്.പിന്നെ കീയക്കുട്ടി പറഞ്ഞു ഞാനെടുത്ത ചിത്രങ്ങളില ഏറ്റവും നന്നായെന്ന് അവൾക്ക് തോന്നീത് ഇതാന്ന്.എനിക്കൊരുപാടിഷ്ടമുള്ള ഡോണ ഫേസ് ബുക്കിൽ ലൈക്‌ തന്ന ഒരു ചിത്രം.അങ്ങനെ കുറച്ചു കാരണങ്ങൾ കൂടി ഇതിനെ ഒന്നൂടെ പ്രിയമുള്ളതാക്കുന്നു.പക്ഷെ എനിക്കേറ്റവും പ്രിയപ്പെട്ട നീയെന്താ ഇതുവരേക്കും ഇതിനെ കുറിച്ചൊന്നും പറയാത്തെ ?????? :(


ഇരുളിലെ പച്ച !!!!!
ഒരിക്കൽ ഞാൻ ഇരുളിന്റെ ഈ കറുപ്പിനെ ആയിരുന്നു ഇഷ്ടപ്പെട്ടിരുന്നത്.
പച്ചയാണ് ജീവിതത്തിന്റെ നിറം എന്നെന്നെ പഠിപ്പിച്ചത് നീയാണ്.
ഇന്ന് നീയെന്നിൽ നിറച്ച പച്ചയിലാണ് ഞാൻ................!!!!

നമ്മുടെ പ്രണയത്തിന്റെ നിറവും പച്ച തന്നെ !!!!!





നീ ................

നീയെനിക്കാരാണ്ന്ന് ചോദിച്ചാൽ ......................

നീ....
നീയെന്റെ വെളിച്ചമാണ്.
എന്നിൽ നിറയുന്ന തേജസ്സ് നിന്റെ സ്നേഹത്തിന്റെയാണ് .

ഈ തിരി വെട്ടം അണയാതിരിക്കട്ടെ!!!!!!
നീയെന്നിലെന്നും ഇത്രമേൽ വിശുദ്ധമായി  നിലനിന്നു കൊള്ളട്ടെ !!!!!!

24 comments:

  1. കുറേ ചിത്രങ്ങൾ . അതിനോട് ചേർത്ത് പറഞ്ഞ കഥകൾ .
    അതങ്ങിനെയാണ് അതുകൊണ്ടാണല്ലോ ചില ചിത്രങ്ങൾ പ്രിയപ്പെട്ടതാകുന്നത് . അത് നമ്മോട് സംസാരിക്കുന്നത് .
    ഹൃദ്യമായ വരികളാണ് ഓരോന്നിനോടും ചേർത്ത് എഴുതിയത് . ഒരുപക്ഷെ ചിത്രങ്ങളേക്കാൾ ഇഷ്ടായത് ആ വരികളാണ് .
    ചില ചിത്രങ്ങളിലൂടെ ഞാനും തിരിച്ചു പിടിക്കാറുണ്ട് കുറേ ഓർമ്മകളെ . ചിരാത് എപ്പോഴും തെളിഞ്ഞുകൊണ്ടേയിരിക്കട്ടെ .
    മനോഹരമായ ഫോട്ടോ ഫീച്ചർ ഉമാ .

    ReplyDelete
    Replies
    1. ന്താ മൻസൂർ ഫോട്ടോ ഫീച്ചറോ ????
      തിനെ ങ്ങനേം പറയ്വോ ?????
      ഞാൻ ദേ പ്പോ അറിഞ്ഞു . :)
      നല്ല വരികൾ ആണെന്ന് പറഞ്ഞപ്പോൾ സമാധാനം ആയി.
      ഞാൻ കരുതീത് നേരെ തിരിച്ചായിരുന്നു.
      ചെരാത് തെളിഞ്ഞോണ്ടേ ഇരിക്കട്ടെ .
      അതന്ന്യാ ന്റേം മോഹം :)

      Delete
  2. മഞ്ചാടി തേടി മരഞ്ചാടിയായിട്ടുണ്ട് കുട്ടിക്കാലത്ത്. കുറെ കൂട്ടുകാരികളുണ്ടായിരുന്നു. അവരുടെ മുമ്പില്‍ ആളാവാന്‍.

    അപ്പൂപ്പൻ താടീം ,മഞ്ചാടീം , മഴേം നീയും ഒക്കെ തന്ന്യാണ് ന്റെ ലോകത്തിനെ മനോഹരമാക്കുന്നത്.

    അങ്ങനെ തന്നെ!!!

    ReplyDelete
    Replies
    1. മരഞ്ചാടി അജിത്തേട്ടാ ഇങ്ങളിപ്പഴും വല്യേ ആളന്ന്യാ ന്നേ !!!!! :)

      പിന്നെ....അത് അങ്ങനെ തന്ന്യാ ലെ??????സന്തോഷായി . ന്നെ ശരി വെക്കാൻ ഒരാള്ണ്ടായീലോ !!!!!!

      Delete
  3. ഉമേച്ചി , ഒടുവില് പറഞ്ഞു പറഞ്ഞു പുത്യ പോസ്റ്റ്‌ വന്നൂല്ലോ :) എനിക്ക് എല്ലാ ചിത്രങ്ങളും ഇഷ്ടമായി , അക്കൂട്ടത്തില്‍ അച്ചുവിന്‍റെ കുഞ്ഞിക്കൈ ചേര്‍ത്ത് വെച്ച ഉമേച്ചിയുടെ കൈ കണ്ടപ്പോ , എന്തിനാന്നു അറിഞ്ഞൂടാ ,ഒരു കുഞ്ഞു സങ്കടം , ഒപ്പം ആ അമ്മ പറഞ്ഞ വാക്കുകളും കൂടി കേട്ടപ്പോ -->"എന്നെക്കാൾ നന്നായി ഇനിയൊരാൾക്കും വളർത്താൻ കഴിയാത്തത് കൊണ്ടാകാം ദൈവം ഇവനെ എന്നെയേല്പ്പിച്ചത് ന്ന് " , എല്ലാം കൂടി ആയപ്പോ ഓടി പോയി അമ്മേടെ മടീല് കിടക്കാന്‍ തോന്നുവാ .നമ്മുടെ അച്ചൂട്ടി മിടുക്കി കുഞ്ഞാവയല്ലേ , കിലുകിലെ ചിരിച്ചോണ്ട് ,പാദസരം കിലുക്കി ,കൈവളകള്‍ കിലുക്കി അവളാ ഇറയത്തും മുറ്റത്തുമൊക്കെ ഓടി നടക്കും ...എല്ലാ ചിത്രങ്ങള്‍ക്കും ഒരു പാട് കഥകള്‍ പറയാനുണ്ട് അല്ലേ , എല്ലാം എനിക്ക് ഒരുപാട് ഇഷ്ടായി ,ഉമേച്ചിക്ക് ദേ കെട്ടിപ്പിടിച്ചു ഒരു ഉമ്മ :D

    ReplyDelete
    Replies
    1. ഉമ്മ കിട്ടീട്ടൊ. :)
      എനിക്കുo ഇതിൽ ഏറ്റോം ഭംഗ്യായി തോന്നീത് ആ ഫോട്ടോന്ന്യാ.
      അച്ചു മിടുമിടുക്ക്യാണ് .
      അതിൽ സംശയല്ല്യ . :)
      മഴേം കണ്ട് മടി പിടിച്ച് ഇരിക്ക്യാണ് ലെ?????

      Delete
  4. ഒരു കാലമുണ്ടായിരുന്നു .......
    എനിക്കും നിങ്ങൾക്കും എല്ലാം !!!!
    അന്ന് നമ്മൾ ഇങ്ങനെ ഒക്കെയായിരുന്നു .
    ഇലകൊണ്ട് പടം വരച്ചും, മഞ്ഞു തുള്ളികൾ കണ്ണിലിറ്റിച്ചും,
    കഞ്ഞീം കറീം വെച്ചു നടന്നൊരു കാലം!!!!!!!!!
    സ്ലെയ്റ്റിൽ എഴുതീത് മായ്ക്കാൻ "മാക്കില" പൊട്ടിച്ചും,സ്കൂൾ അതിരിലെ കൊടമ്പുളി മരത്തീന്ന് തളിരില പൊട്ടിച്ച് തിന്നും നടന്നിരുന്ന ഒരു കാലം !!!!!!!
    അന്നാണ് ഞാവൽ പഴം തിന്ന് നാവിൽ നിറം വന്നേന് പേടിച്ചതും , ഇനീം വേണം ന്നു പറഞ്ഞ് കരഞ്ഞതും.
    അന്നാണ് ഇലഞ്ഞി പൂക്കൾ പെറുക്കി ആദ്യമായി മാല കോർത്ത് തലയിൽ വെച്ചത്.........................


    ഒരുപാടിഷ്ടം ഈ എഴുത്തിനോട് ..

    ReplyDelete
    Replies
    1. അതിനേക്കാൾ ഇഷ്ടം സതീശന്റെ എഴുത്തിനോട് :)

      Delete
  5. നാടും വീടും വിട്ടുപ്പോയവരെ കരയിക്കാന്‍ ഓരോ ചിത്രങ്ങളെ.... :(

    ReplyDelete
    Replies
    1. ഞാൻ പറഞ്ഞ്ണ്ട് ഇതൊന്നും വിട്ടു പോവരുത്ന്ന് .
      വേഗം തിരിച്ചു വന്നോ.
      ന്നിട്ട് ഞാൻ ഇട്ട ഫോട്ടംസ് ഒക്കേം നല്ലതാന്ന് പറഞ്ഞോ ..
      ഇല്ലെങ്കിൽ കട്ടീസ്...............

      Delete
  6. ചിത്രങ്ങൾ പലതും പറയുന്നു അക്ഷരങ്ങൾ അതിനെക്കാൾ ഏറെ പറയുന്നു
    മനസ്സ് പകുത്തു വെച്ച പോസ്റ്റ്‌ ആശംസകൾ തുടരുക ....ഒത്തിരി സ്നേഹത്തോടെ ഒരു കുഞ്ഞു മയിൽപീലി

    ReplyDelete
    Replies
    1. ഞുഞ്ഞു മയിൽ‌പ്പീലി ഇപ്പൊ നല്ലം പോലെ ഭക്ഷണം ണ്ടാക്കാൻ പഠിച്ചോ ?????
      സുഖല്ലേ????

      Delete
  7. ചിത്രങ്ങളും അവയ്‌ക്കൊപ്പമുള്ള വരികളും നന്നായിരിക്കുന്നു.
    ഏറെ ആകര്‍ഷിച്ച ചിത്രം അമ്മയുടെ കൈകളിലെ കുഞ്ഞിക്കൈകള്‍ തന്നെ...!
    കണ്ടപ്പോഴിങ്ങനെ പറയണമെന്നു തോന്നി:
    "കുഞ്ഞിക്കൈകളമ്മക്കരങ്ങളില്‍ അലക്ഷ്യമായിക്കിടക്കുന്നു,
    അമ്മക്കരങ്ങള്‍ വിളിച്ചു പറയുന്നിവിടം സുരക്ഷിതമാണച്ചൂ..."
    ആശംസകള്‍ ഉമ..!

    ReplyDelete
    Replies
    1. നല്ല വരികൾക്ക് നന്ദി .
      നൽകിയ ആശംസകൾക്കും നന്ദി.
      ഇനി പറയൂല്ല ട്ടോ :)

      Delete
  8. കാറ്റിലിങ്ങനെ ദിക്കും ദിശയുമില്ലാതെ പറക്കുന്ന ഒരപ്പൂപ്പൻ താടി ............. പ്രാരാബ്ധങ്ങളെ കുറിച്ച് ആധി പിടിക്കുമ്പോൾ ,,,,,,,,,,,
    മോഹിച്ചിട്ടുണ്ട് അങ്ങനെ ആവാൻ ...............
    Pathoos...Ente achoonum

    ReplyDelete
    Replies
    1. പാത്തൂസ് .....................അച്ചൂന്റേം ,ഉമ്മൂന്റേം വകയായി
      കീയൂനും ,ആമീനും ............!!!!!!!
      ഹോ.................പിന്നേം മിസ്സുന്നു !!!! :(

      Delete
  9. പറയേണ്ടതില്ലാലോ എന്നത്തെയും പോലെ ഭംഗിയുണ്ട് ചിത്രങ്ങളും എഴുത്തും.
    സ്നേഹത്തോടെ,

    ReplyDelete
    Replies
    1. പറഞ്ഞില്ലെങ്കിലും ഇതൊക്കെയാണ് പറയാൻ പോകുന്നെ എന്ന് അറിയാം.
      ന്നാലും പറഞ്ഞോ ട്ടോ.
      ഒരു രസല്ലേ!!!!!!
      ഞാനും സ്നേഹത്തോടെ.....

      Delete
  10. സുന്ദരമായ എഴുത്ത്. മുന്നേം പറഞ്ഞിട്ടുണ്ട് ഞാൻ , ചിലവാക്കുകൾ, വരികൾ ഉമക്ക് മാത്രായി ഉണ്ട്. അതിനു ഭംഗി കൂട്ടീ ഈ ചിത്രങ്ങളും .......

    ഹൃദ്യമായ പോസ്റ്റ് വായിച്ചതിൽ സന്തോഷം.

    സ്നേഹം

    മനു

    ReplyDelete
    Replies
    1. ആ .......
      ഈ ചങ്ങായി പിന്നേം വന്നൂലോ പതിവ് പോലെ വൈകി തന്നെ .
      ന്നാലും സന്തോഷേള്ളൂ .
      അതേതാ മനൂ ന്റെ കയ്യൊപ്പ് പതിഞ്ഞ വരികൾ ?????
      എനിക്ക് മനസിലായില്ല.

      Delete
  11. ഞാന്‍ ഇതൊന്നും കാണാത്ത ഒരു മണ്ടന്‍ പശുക്കുട്ടിയാണല്ലോ... ഈ പടങ്ങളും ഈ കുറിപ്പും ഒന്നും കണ്ടിരുന്നില്ല.വെറുതേയണോ കണ്ണുണ്ടായാല്‍ പോരാ കാണണംന്ന് പറ്യണത്..

    ReplyDelete
  12. എന്ത് രസാ ഉമാ നിന്റെ വര്‍ത്താനോം ചിത്രങ്ങളും .....

    ReplyDelete
  13. ആ കയ്യില്‍ ഇല പതിച്ച ചിത്രമാണ് ഞാന്‍ ഏറെ നേരം നോക്കി നിന്നത്. അത് വാചാലമാണ്. വിവരണം ആവശ്യമില്ല. വിസ്മൃതമായ ഒരു കാലത്തിലേക്ക് ഒരു പ്രായത്തിലേക്ക് അത് ക്ഷണമാത്രയില്‍ കൊണ്ട് പോകുന്നു. നന്ദി ഉമാ. ഈ ചിത്രം മാത്രം മതി. ഈ പോസ്റ്റ്‌ ധന്യമായിരിക്കുന്നു.

    ReplyDelete