എറണാകുളം നഗരം.
എനിക്ക് പ്രിയപ്പെട്ടവര്‍ ഉണ്ടായിരുന്നിട്ടു കൂടി ആ നഗരം എന്‍റെ ഇഷ്ടങ്ങളില്‍ നിന്നും ഒരുപാടകലെ ആണ്.
എന്തോ ഒരു ഇഷ്ട്ടക്കുറവുണ്ട്.
എന്തിന്,എന്ത് കൊണ്ട് എന്നൊന്നും അറിയില്ല.
കഴിഞ്ഞ ഞായറാഴ്ച ഞാന്‍ അവിടെ
ആയിരുന്നു.
ചുമ്മാ ഒന്ന് കറങ്ങാന്‍.....
പോവുന്ന വഴി എന്‍റെ ഇല്ലത്തെയ്ക്കുള്ള വഴി തിരിഞ്ഞപ്പോള്‍,
എന്‍റെ മനസ്സില്‍ സന്തോഷം തിര തല്ലി,നുര പൊന്തി.
വേനല്‍ മഴ വിരിച്ച പച്ച നിരത്തിലൂടെ അവിടെ എത്തിയപ്പോള്‍ ഞാന്‍ ഒരിക്കല്‍ കൂടി മനസിലാക്കുകയായിരുന്നു എന്‍റെ
സ്വപ്നഭൂമി ഇത് മാത്രമാണെന്ന്.
അച്ഛമ്മയെ കാണാന്‍ വേണ്ടിയാണ് ആദ്യം പോയത്.
അച്ഛമ്മ അറിഞ്ഞു കാണില്ലേ ഞാന്‍ ചെന്നത്????
കണ്ണുകള്‍ വേണ്ടെന്നു വെച്ചിട്ടും നിറഞ്ഞു പോയി.
വല്യമ്മേടെ വീടിന്‍റെ മുകളിലെ നിലയുടെ പണി പുറംതേപ്പായെന്ന് കണ്ടു.
അവിടെ എന്‍റെ വീടിന്‍റെ മുറ്റത്തെ മൂവാണ്ടന്‍ മാവില്‍ നിറയെ മൂത്ത് തുടങ്ങിയ മാങ്ങകള്‍.
അതിപ്പോളെ വലുതാവാന്‍ തുടങ്ങിയുള്ളൂ.
മുറ്റത്തെ പുളി മരം മുഴുവനും തളിര്‍ത്തിരിക്കുന്നു .
ഇളം മഞ്ഞ നിറമുള്ള ഇലകള്‍ നിറയെ...............
കറുത്ത കൊമ്പുകളുടെ ഭംഗി കൂട്ടാനായി...............
അവിടവിടെ കായ്കളും ഉണ്ട്.
അതിനേക്കാള്‍ അധികം ഇളം മഞ്ഞയും,ഓറഞ്ചും നിറമുള്ള പൂവുകള്‍ ആണ്.
ഈ പുളി പൂവുകള്‍ കാണാന്‍ നല്ല ഭംഗിയാണ്.
ചിലപ്പോ തെങ്ങിന്‍ പൂക്കുലയിലെ മുഴുവനും വിരിഞ്ഞ പൂ പോലെ തോന്നും.
എനിക്കിഷ്ടമാണ്.
കാറ്റ് വീശുമ്പോള്‍,മഴ പെയ്യുമ്പോള്‍ മുഴോനും പൊഴിയും...................
മഴ നീര്‍ത്തിയ കുഞ്ഞു കുഞ്ഞു ചാലുകളിലൂടെ ഒലിച്ചെത്തിയ പൂവുകള്‍ കൂട്ടമായി മുറ്റത്തെ അങ്ങേ അറ്റത്ത് കിടപ്പുണ്ടായിരുന്നു.
മഴ മുറ്റം മുഴുവനും പുല്ലു നിറച്ചു.
മീശ രോമം പോലത്തെ പുല്ലുകള്‍.........
അതാ അങ്ങനെ.ഇപ്പൊ സാവിത്രി അടിച്ചു വാരാന്‍ വരണില്ലാത്രെ!
ഇല്ലത്തിന്റെ പിന്നിലെ ഇറയത്താണ് ഇപ്പൊ നാട്ടിലെ തെരുവ് നായ്ക്കള്‍ടെ വിശ്രമ സ്ഥലം.
ഞാന്‍ നോക്കുമ്പോള്‍ ജാഥയായി പോവുന്നുണ്ടായിരുന്നു അവിടന്ന്.
എനിക്ക് പേടിയാണ്.അതാ സത്യം.
അതോണ്ട് ഞാന്‍ അധികം പറമ്പ് ചുറ്റാന്‍ നിന്നില്ല.
പറമ്പില്‍ മുഴുവനും കാട്ടുകൂവ മുളച്ചിരുന്നു.
നിലക്കാവടി പോലെയാണ് അത് കണ്ടാല്‍.
പണ്ടൊക്കെ നല്ല വയലറ്റ് നിറത്തില്‍ ആണ് ഇതിനെ കണ്ടിട്ടുള്ളത്.
ഇപ്പൊ അതിന്‍റെ നിറം മാറി.
ദേ കഴിഞ്ഞ കൊല്ലം വിരിഞ്ഞ ആ വയലറ്റ്
നിറമുള്ള പൂവ് .
വഴിയുടെ അരികില്‍ നിന്നിരുന്ന കോളാമ്പി ചെടിയില്‍ ഒരു പൂവ് മാത്രം.
എനിക്കേറെ ഇഷ്ടമുള്ള ഒന്ന്.
കഴിഞ്ഞ ഒരു പോസ്റ്റില്‍ പറഞ്ഞല്ലോ ഞാന്‍ അത്.
അതാണ് ഇത്.
ഓരോ മഴയിലും എന്‍റെ ഇല്ലോം അതിനു ചുറ്റും ഒക്കെ പിന്നേം പിന്നേം മനോഹരമാവുന്നുന്നു എന്ന് തോന്നി.
ഒരു മഴ പെയ്തിരുന്നെങ്കില്‍ എന്ന് അപ്പോള്‍ ആഗ്രഹിച്ചു.
പെട്ടെന്ന് തന്നെ അവിടുന്ന് പോകേണ്ടി വന്നു.
ഇനി ഞാന്‍ എന്‍റെ ഇല്ലത്തേക്ക് പോവുന്നത് ഓണത്തിനിടയിലായിരിക്കും.
ആ ദിവസങ്ങള്‍ ഏറെ മനോഹരമായിരിക്കും.
എനിക്കുറപ്പാണ്.
ചോറ്റാനിക്കര അമ്മെ കാണണം എന്നത് വല്യ മോഹാണ്.
ഇനിയും നടക്കാത്ത ഒരു മോഹം.
അവിടുന്ന് പോവാന്‍ തീരുമാനിച്ചിട്ടും നടന്നില്ല.
തലേന്ന് രാത്രി അച്ചു വാശിയായിരുന്നു.
എറണാകുളത്തെ ചൂട് സഹിക്കാന്‍ ചില്ലറ പാടൊന്നും അല്ല.
അച്ചൂന് ആകെ അസ്വസ്ഥതയായിരുന്നു.
അത് കാരണം പിറ്റേന്ന് രാവിലെ പോവാം എന്ന തീരുമാനം മാറ്റേണ്ടി അവന്നു.
തൃ പ്പൂണിത്തുറയിലെ ഹില്‍ പാലസ് കണ്ടു.
എനിക്കാകെ അത് പരിചയം നമ്മടെ നാഗവല്ലീടെ കൊട്ടാരം എന്ന നിലക്ക് മാത്രമാണ്.
അതോണ്ടുള്ള ഒരു താല്പര്യമേ അത് കാണാന്‍ ഉണ്ടായിരു
ന്നുള്ളൂ.
അതിനു മുന്നിലെ കാടെനിക്കിഷ്ടായി.
പക്ഷെ അങ്ങോട്ടേക്ക് കടത്തി വിടില്ല എന്നെഴുതി
വെച്ചിരുന്നു.
മുറ്റത്തെ മാവിലെ കണ്ണിമാങ്ങ കണ്ടപ്പോള്‍ കണ്ടപ്പോള്‍ അച്ചു പറയാ അമ്മെ അത് എറിഞ്ഞു വീഴ്തൂന്ന്.
തലേന്ന് ഇല്ലത്ത് നിന്ന് കൊറേ കഴിച്ചതാ.......
എന്നാലും മതി വരില്ല.
അല്ല,അതിപ്പോ അച്ചൂന്റെ അമ്മയ്ക്കും അങ്ങനെ തന്നെ.
മാങ്ങ മടുക്കുന്ന ആളുകളുണ്ടോ?
ഉള്ളില്‍ കേറി സവിസ്തരം കാണാന്‍ അച്ചു സമ്മതിച്ചില്ല.
ഈ സിനിമയില്‍ കാണിക്കുന്ന സ്ഥലങ്ങള്‍ അവിടെ എവിടെയാന്നു കൊറേ ഓര്‍ത്തു.
എനിക്കെങ്ങും മനസിലായില്ല.
ഈ നാഗവല്ലീടെ മുറി എതായിരുന്നോ ആവോ!!!!!!!!!!!!!!
അവിടന്ന് പിന്നെ പോയത് ഫോര്‍ട്ട് കൊച്ചിയിലെക്കാന്.
അവിടം കണ്ടപ്പോള്‍ സമീപ കാല സിനിമകള്‍ ഓര്‍ത്തു.
"മഴ നീര്‍ തുള്ളികള്‍" എന്ന മോഹിപ്പിക്കുന്ന പാട്ട് കാതിലെ
ത്തി.
ഒരു ഗുല്‍മോഹര്‍ മരത്തിനു കീഴെ ഇരുന്നു.
കടല്‍ എന്നും മോഹിപ്പിക്കുന്ന കാഴ്ച തന്നെ.
കണ്ടാലും മതിയാവാത്ത ഒന്ന്.
ആകാശം കാര്‍മേഘം കൊണ്ട് നിറഞ്ഞിരുന്നു.
ഒരു മഴ പെയ്താല്‍ എന്‍റെ ഒരു വലിയ സ്വപ്നം ആണ് സാധിക്കുക.
മഴ പെയ്യുമ്പോള്‍ കടല് കാണണം എന്നത്.
നടന്നില്ല.
എനിക്കുറപ്പാണ്.
നടക്കും ഒരിക്കല്‍.
അതിനു വേണ്ടി കാത്തിരിക്കാന്‍ എനിക്കിഷ്ടവും ആണ്.
മട്ടാഞ്ചേരിയിലെ ജൂത തെരുവുകളിലൂടെ നടക്കുക എന്നത് എന്‍റെ കുറെ നാളായിട്ടുള്ള ഒരു മോഹമായിരുന്നു.
അത് നടന്നു.
മനസ്സില്‍ ഓടിയെത്തിയത് "എന്തെ ഇന്നും വന്നീലാ,എന്നോടൊന്നും ചൊല്ലീലാ..........."എന്ന പാട്ടാണ്.
ഗ്രാമഫോണിലെ .
ഇരുവശങ്ങളിലും ഒരുപാട് കടകള്‍ ഉണ്ടായിരുന്നു.
കരകൌശല വസ്തുക്കളുടെ,ആഭരണങ്ങളുടെ,കുര്‍ത്തകളുടെ , അങ്ങനെ ഒക്കെ.............
ഷോപ്പിംഗ് നടന്നില്ല.
ഏതൊക്കെയോ സിനിമകളില്‍ കണ്ടിട്ടുണ്ട് ആ വഴികള്‍ ഓരോന്നും എന്ന് തോന്നിപ്പോയി.
ജ്യൂ പാലസ്,ഞാന്‍ പേര് മറന്നു പോയ പള്ളി അങ്ങനെ ഒക്കെ അവിടെ കണ്ടു.
ഉള്ളില്‍ കേറാന്‍ കഴിഞ്ഞില്ല അവിടെ ഒന്നും.
അതൊരു നഷ്ടമായി പോയി ഈ യാത്രയുടെ.
അല്ലെങ്കിലും ചിലത് നേടാന്‍ ചിലത് നഷ്ടപെടുത്തണ്ടെ .........???
ഇനിയൊരിക്കല്‍ കൂടി വരണം ഇങ്ങോട്ടേക്ക്.
അന്ന് മതിയാവോളം നടക്കണം ഈ വഴികളിലൂടെ..............
ഒരു കാലഘട്ടത്തിന്റെ കഥകള്‍ ഇന്നും ശേഷിപ്പിക്കുന്ന ഈ തെരുവുകളിലൂടെ...................
അവിടന്ന് പോരുമ്പോള്‍ മനസിലോര്‍ത്തു.
അനുവിന്റെ പോസ്റ്റുകളിലെ വെളുത്ത കപ്പല്‍ കണ്ടു.
ഒരുപാട് യാത്രക്കാരെയും കൊണ്ട് ആ കപ്പല്‍........................
അനുവിനെ ഓര്‍ത്തു.
ഇഷ്ടപ്പെടുന്നവരെ ഓര്‍ക്കാന്‍,അവരെ മിസ്സ് ചെയ്യാന്‍ ഇത്രയും ചെറിയ കാരണങ്ങള്‍ തന്നെ അധികമാണ്.
ഇത്ര അടുത്ത് നിന്ന് ഞാന്‍ കപ്പല്‍ കണ്ടിട്ടേയില്ല.
രാത്രിയില്‍ വെളിച്ചം നിറഞ്ഞ അത് കടലില്‍ കിടക്കുന്നത് ഞാന്‍ സങ്കല്‍പ്പിച്ചു നോക്കി.
ടൈറ്റാനിക് സിനിമയില്‍ കണ്ടിട്ടുണ്ടോ?
ഉണ്ടെന്നു തോന്നുന്നു.
വല്ലാര്‍പാടത്തമ്മയെ കാണാന്‍ കഴിഞ്ഞു എന്നതാണ് മറ്റൊരു സന്തോഷം.
അത് വലിയ സന്തോഷമാണ്.
മനസ് നൊന്ത പ്രാര്‍ത്ഥന സാധിപ്പിക്കുന്നവള്‍.
അതാ അമ്മ.
തൂവെള്ള നിറം മാത്രം നിറഞ്ഞ ദേവാലയത്തിന്റെ മുന്‍വശം അതി മനോഹരമാണ്.
വലിയ മുറ്റത്തിന്റെ ഇരു വശവും മരം പോലെ കെട്ടിയുണ്ടാക്കിയിട്ടുണ്ട്.
അതില്‍ യേശുവിന്റെ വിവിധ ചിത്രങ്ങള്‍ വരച്ചിട്ടും ഉണ്ട്.
മുന്നില്‍ കുറെ ചൂലുകള്‍ ഒരു ചാക്കില്‍ ഇട്ടിട്ടുണ്ട്.
അതെടുത്ത് പലരും അവിടം മുഴുവനും അടിച്ചു വാരുന്ന കണ്ടു.
അതൊരു വഴിപാടാണെന്ന് അപ്പോള്‍ മനസിലായി.
ഞായറാഴ്ച വൈകുന്നേരം ആയതു കൊണ്ടാണെന്ന് തോന്നു നല്ല തിരക്കായിരുന്നു.
പള്ളിയില്‍ നിന്ന് പാട്ടുകള്‍ കേട്ടു.
പിന്നെ അച്ചന്‍റെ പ്രസംഗവും.
ഉള്ളില്‍ കേറി ക്യൂ നിന്നു.
അടുത്തെത്താറായപ്പോ ആണ് അബദ്ധം മനസിലായത്,അത് കുര്‍ബാനക്കുള്ള ക്യൂ ആയിരുന്നു എന്ന്.
പറ്റിയ പറ്റ് പറഞ്ഞപ്പോള്‍ എല്ലാവരും ഒരേ സ്വരത്തില്‍
"പറ്റി എന്ന് പറഞ്ഞാല്‍ മതി അത് അബദ്ധാവുംന്നു ഊഹിക്കാവുന്നതേ ഉള്ളൂ". എന്ന്.
എപ്പോഴും ശ്രദ്ധിച്ചിരുന്ന ഒരു കാര്യമാണ്.
എല്ലാ പള്ളികളുടെ,കോണ്‍വെന്ടുകളുടെ ഒക്കെ മുന്നില്‍ ഒരു വലിയ പൂന്തോട്ടം ഉണ്ടാകുമല്ലോ എന്ന്.
ഒരുപാട് പൂക്കള്‍ ഉള്ള വലിയ പൂന്തോട്ടം തന്നെ.
പണ്ട് ഞാന്‍ പഠിച്ചിരുന്ന കോണ്‍വെന്ടിലും ഉണ്ടായിരുന്നു.
അവിടെ മൂന്നെണ്ണം ഉണ്ടായിരുന്നു.
ഒന്ന് പള്ളീടെ മുന്നില്‍,പിന്നെ ഓഫീസിനു മുന്നില്‍,പിന്നെ ഗ്രോട്ടോയുടെ മുന്നില്‍.
ആ ദിവസങ്ങള്‍ ഓര്‍മ്മയില്‍ ഓടിയെത്തി.ഇല്ലത്ത് പടിഞ്ഞാറ് വശത്ത് ഒരു വലിയ ചെമ്പക മരം ഉണ്ടായിരുന്നു.
വെള്ള ചെമ്പകത്തിന്റെ.
സ്കൂള്‍ തുറക്കുന്ന നാളുകള്‍,മഴ തുടങ്ങുന്ന കാലത്ത് ചെമ്പകം നിറയെ പൂക്കും.
കുറെയുണ്ടാകും.
എന്നും രണ്ടെണ്ണം ഞാനും കൊണ്ടോകും സ്കൂളില്‍ക്ക്.
മാതാവിന് മുന്നില്‍ വെക്കും ചിലപ്പോ.
അല്ലെങ്കില്‍ യേശുവിനു മുന്നില്‍.
ഈ യേശൂനും,മാതാവിനും ഇത്രേം ഇഷ്ടാ പൂക്കള്‍ എന്ന് ഓര്‍ക്കാറുണ്ട്.
കാലില്‍ തൊട്ടു തലയില്‍ വെക്കും.
"നന്മ നിറഞ്ഞ മറിയമേ" ചൊല്ലും.
പത്താം ക്ലാസ്സില്‍ ആയപ്പോ എന്നും ഉച്ചക്ക് സിസ്റ്റര്‍ പള്ളിയില്‍ കൊണ്ടോകും എല്ലാരേം.
ഊണിന്റെ ഇന്റെര്‍വെല്ലിനു.
ബെല്‍ അടിക്കുന്നത് വരെ പ്രാര്‍ത്ഥന തന്നെ.
കുറെ നേരം കഴിഞ്ഞാല്‍ മുട്ട് വേദനിക്കാന്‍ തുടങ്ങും.
അപ്പൊ യേശൂനോട് പിണങ്ങും.
അന്നൊക്കെ ഞാന്‍ എന്താ പ്രാര്‍ഥിച്ചിരുന്നെ????????
ആര്‍ക്കറിയാം!!!!!
ബടുക്കൂസ് ആയിരുന്നതിനാല്‍ വല്യ കാര്യായിട്ടുള്ളതൊന്നും ആവില്ല.
അസ്തമയം കഴിയുംവരെ അവിടെഇരുന്നു.
ഇരുള്‍ കനക്കാന്‍ തുടങ്ങിയപ്പോ തിരികെ പോന്നു.
വരുന്ന വഴി ബീ ടീ എച്ചില്‍ കേറി ഒരു മസാല ദോശയില്‍ ആ കറക്കം അവസാനിപ്പിച്ചു.
ഒരു നല്ല ദിവസമായിരുന്നു.
പ്രിയപ്പെട്ടവരോടൊപ്പം.................
പ്രിയപ്പെട്ടവന്റെ സ്നേഹം മനസ്സില്‍ നിറച്ച്,
അവനു വേണ്ടി ഓരോ നിമിഷവും മനസ്സില്‍ സന്തോഷം നിറച്ച്,
നന്മ നിറച്ച് ...................
ആ ഓര്‍മ്മകളുടെ കുളിരേറ്റു വാങ്ങി ആ ദിവസവും എന്നെ കടന്നു പോയി.
again a looooooooooong post.
ReplyDeletesorry for that.
care about alignment.
ReplyDeleteദൈര്‍ഘ്യം കൂടിയത് നന്നായി. അത്രയും ആസ്വദിക്കാന്‍ കഴിഞ്ഞല്ലോ. പിന്നെ, മാങ്ങാക്കാലം അവസാനിക്കാറായി. ഗോമാങ്ങ, കല്‍പ്പൂരമാങ്ങ, ചകിരിമാങ്ങ എന്നിവയൊക്കെ മുക്കാലും തീര്‍ന്നു. ഒട്ടു
ReplyDeleteമാങ്ങ ആറേഴെണ്ണം ബാക്കി നില്‍ക്കുന്നു. ശബരിമലയില്‍ നിന്ന് ഞാനും സുന്ദരിയും
വരുന്ന വഴി ചോറ്റാനിക്കരയില്‍ ചെന്നു. സംഘാടകരുടെ പിടിപ്പുകേട് കാരണം
നട അടച്ച ശേഷമേ എത്തിയുള്ളു.
ഇനിയും ഇതുപോലെ സന്തോഷകരമായ യാത്രകള്‍ ഉണ്ടാവട്ടെ.
ലോംഗ് ആയാലും വായിക്കാനും കാണാനും രസമുള്ള ഒരൊ പോസ്റ്റ്. താങ്ക്സ് ഫോര്‍ ദാറ്റ്
ReplyDeleteപറയാന്‍ മറന്നു.
ReplyDeleteഎല്ലാ ചിത്രങ്ങളും ഞാന്‍ എടുത്തതാണ്‌ട്ടോ.
@pheonix
ReplyDeleteഈ അലെയിന്‍മെന്റ് ശരിയാക്കാന്‍ ഞാന്‍ കുറെ നോക്കി.
നടന്നില്ല.
പ്രിയപ്പെട്ട ഉണ്ണിയേട്ടാ,
ReplyDeleteനീളം കൂടിയാലും പോസ്റ്റ് നന്നായി എന്ന് പറഞ്ഞതില്‍ നന്ദി മാഷേ .
ഈ പറഞ്ഞ മാങ്ങാ ലിസ്റ്റില്‍ ആദ്യത്തെ മാത്രേ എനിക്കറിയൂ.
ബാക്കിയുള്ളതിന് ചിലപ്പോ ഞാന്‍ വേറെ പേരാവും കേട്ടിരിക്കുക.
ഈ ഒട്ടു മാങ്ങ ഇവിടേം നില്‍പ്പുണ്ട്.
ഇവിടേന്നു പറഞ്ഞാല്‍ അടുത്ത വീട്ടില്‍ട്ടോ.
അവിടെ എന്‍റെ ഇല്ലത്ത് വല്യെമ്മേടെ വീടിന്‍റെ മുറ്റത്ത് തന്നെ ഉണ്ട് വലിയ ഒരു ഒട്ടുമാവ്.
നിറയെ മാങ്ങേം ഉണ്ട്.
ഒക്കെ പൊട്ടിച്ചു വെച്ചിട്ടുണ്ട്.
അത് പറിച്ചു വെച്ചാലേ പഴുക്കൂ എന്ന് തോന്നുന്നു.
ശബരിമലയില്‍ പോയിട്ട് സുഖമായി തൊഴുതോ?
ന്നാ പിന്നെ അടുത്ത കൊല്ലം നമുക്കെല്ലാര്‍ക്കും കൂടി പോവാട്ടോ ചോറ്റാനിക്കര യ്ക്ക് .
@ajith
ReplyDeleteചിത്രങ്ങളും പോസ്റ്റും ഇഷ്ടപ്പെട്ടു എന്ന് പറഞ്ഞതില്‍ സന്തോഷം.
തിരിച്ചൊരു നന്ദി എന്‍റെ വകയും.
എന്നും വന്നു നല്ല വാക്കുകള്‍ പറയുന്നതില്‍.
എന്‍റെ ബ്ലോഗിനെ സഹിക്കുന്നതില്‍.
വിവരണം നന്നായി...
ReplyDeleteപ്രിയപ്പെട്ട ഉമ,
ReplyDeleteയാത്ര വിശേഷങ്ങള്‍ വായിച്ചിരുന്നു;ഒത്തിരി ഇഷ്ടായി. ആ പുളിമരവും കോളാമ്പിപൂവും കൊട്ടാരവും എല്ലാം മനോഹരം! നല്ല ഫോട്ടോഗ്രാഫര്‍ ആണല്ലോ!ഇല്ലാതെ വിശേഷങ്ങള്‍ പറയുമ്പോള്‍,ഉമക്ക് നൂറു നാവാണ്.
യാത്രകളില്‍ പലപ്പോഴും അനുവിനെ ഓര്‍ക്കുന്നു എന്നറിഞ്ഞു സന്തോഷിക്കുന്നു. :)
ജൂതത്തെരുവില്‍ ഇതുവരെ പോകാന്‍ പറ്റിയിട്ടില്ല. ഗ്രാമഫോണ്‍ സിനിമാ ഇഷ്ടായിരുന്നു.
ഇടവപ്പാതി ഏതുവരെയെത്തി?അച്ചൂനു സുഖമാണല്ലോ. വല്ലാര്‍പാടം പള്ളിയെക്കുറിച്ച് കേട്ടിട്ടുണ്ട്.
വരികളിലെ ഉന്മേഷവും ഉല്ലാസവും ജീവിതത്തില്‍ നിറയട്ടെ !
ശുഭരാത്രി!
സസ്നേഹം,
അനു
വിവരണം എന്ന് പറയുന്നതിനേക്കാള്‍ നല്ലത് വിശേഷം എന്ന് പറയുന്നതാവുംട്ടോ.
ReplyDeleteഅതൊക്കെ വല്യ നല്ല എഴുത്തുകാരു ചെയ്യുന്ന പണിയാണ്.
ഞാന്‍ ചുമ്മാ കുറെ വിശേഷം പറയുന്നു.
കേള്‍ക്കാന്‍ ആരും ഇല്ലാത്ത കൊണ്ടാണ് ഇപ്പൊ ഇങ്ങനെ പറയാന്‍ തുടങ്ങിയത്.
നന്നായി എന്ന് പറഞ്ഞതില്‍ സന്തോഷം.
ആ............അനു വന്നോ.
ReplyDeleteസുഖാണോ അനൂ????
എന്താണ് തൃശ്ശൂര്‍ വിശേഷം?
എക്സിബിഷന്‍ കഴിഞ്ഞോ?
അനു നല്ലതാന്നു പറഞ്ഞാല്‍ എനിക്കുറപ്പാ ഞാന്‍ എടുത്ത ഫോട്ടോ ഒക്കെ നല്ലതാന്നു.
കാരണം അനുവിന്റെ ബ്ലോഗിലെ ഫോട്ടോകളുടെ സെലെക്ഷന്‍ കണ്ടാല്‍ അറിയാം.
അവിടുന്ന് പോന്നപ്പോഴാണ് അനൂ അവിടം എനിക്കെത്ര മാത്രം പ്രിയമായിരുന്നെന്നു മനസിലായത്.
ഓരോ മണല്‍ തരിയെ പോലും ഞാന്‍ എന്ത് മാത്രം ഇഷ്ടപ്പെടുന്നു എന്നും.
ആ ഒരു മിസ്സിംഗ് അത് അറിയാതിരിക്കാന്‍ ആണ് ബ്ലോഗിലെ പോസ്റ്റില്‍ നിറയെ അവിടം പകര്‍ത്തുന്നത്.
ജൂതതെരുവ് കാണുക തന്നെ വേണം.
ഒരു സായാഹ്ന സവാരി ഒറ്റയ്ക്ക് അല്ലെങ്കില്‍ കൂട്ടുകാരന്റെ കയ്യില്‍ കൈ ചേര്‍ത്ത് നടക്കാന്‍ നല്ലയിടം.
ഇടവപ്പാതി ഒരുങ്ങി തുടങ്ങി.
ഇറങ്ങിയില്ല ഇതുവരെ.
ഇപ്പോഴിപ്പോള്‍ കടന്നു പോകുന്ന ദിവസങ്ങള്‍ ഭംഗിയുള്ളതാണ് അനൂ.
ഉന്മേഷവും,ഉള്ളാവും,സന്തോഷവും ഒക്കെ നല്‍കുന്നു.
അതിനിടയില്‍ വരുന്ന കണ്ണുനീര്‍ മാഞ്ഞു പോകുന്നത് അറിയുന്നില്ല.
ഹോ........ആദ്യായാ ഇത്രേം വല്യ മറുപടി ഒരു കമന്റ്‌ന് എഴുതുന്നത്.