മേലെ വീട്ടിലെ ആള്‍ടെ മകന്‍ വീട് വെയ്ക്കുന്നതിനായി ആ തൊടിയിലെ തെങ്ങും മറ്റു മരങ്ങളും എല്ലാം വെട്ടി മാറ്റി.
മരം മുറിക്കുന്ന ശബ്ദം കേട്ടപ്പോള്‍,
കേട്ട് കൊണ്ടേ ഇരുന്നപ്പോള്‍ മനസ്സാകെ തളരുന്നത് പോലെ തോന്നി.
അതിനും ജീവനില്ലേ,
ജീവിക്കാനുള്ള മോഹമുണ്ടാവില്ലേ,
ആശകളും,പ്രതീക്ഷകളും,സ്വപ്നങ്ങളും ഉണ്ടാകില്ലേ??????
ആ ചിന്ത എന്നെ കരയിച്ചു.
എത്രയോ കാലങ്ങള്‍ കൊണ്ടുണ്ടായതാണ്!!!!!!!!!!!!
ഒരു നിമിഷം കൊണ്ട്................
അതില്ലാതെ ആയില്ലേ?????
തന്നതൊരുപാടായിരുന്നു.
പക്ഷെ കൊടുത്തതോ ???????????????
ക്രൂരത മാത്രം.
നഷ്ടങ്ങള്‍ മാത്രം.
ഇനിയൊരു മഴ,വെയില്‍,കാറ്റ്,ഒരു സ്വപ്നം മാത്രം.
മൃതിയടഞ്ഞവക്കെന്തു സ്വപ്‌നങ്ങള്‍!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
എന്ത് മോഹങ്ങള്‍!!!!!!!!!!!!!!!!!!!!!!!!!!!!
അല്ലെ???????????????
തളിരിലകള്‍,മുള പൊട്ടിയ കായ്കള്‍,മൊട്ടിട്ട പൂവുകള്‍ ഒക്കെ
താഴെ വീണു കിടക്കുന്നത് കാണുമ്പോള്‍
അവയുടെ ഒരോന്നിന്റെയും ഇടനെഞ്ചു പിടഞ്ഞിരിക്കും.
ഹൃദയം തകര്‍ന്ന കരച്ചില്‍ ദൈവം കാണാതെ വരുമോ????????????
അതെ,മനുഷ്യര്‍ക്ക് മാത്രമേ ഇത്രത്തോളം ക്രൂരത കാണിക്കാനാവൂ.
ഇതൊന്നും കാണാതിരിക്കാനാവൂ...........
ആ കാഴ്ച എന്നെ വല്ലാതെ സങ്കടപ്പെടുത്തി.
മനസിനെ ആകെ മരവിപ്പിച്ചു.
തനിക്കു പ്രയോജനമില്ലാത്തതിനെ ഒക്കെ വെട്ടി മാറ്റുന്ന മനുഷ്യന്‍.!,
അതില്‍ അതിശയോക്തിയില്ല.
ജീവന്‍ തന്നവരെ,ജീവിതം തന്നവരെ വരെ ഇല്ലാതാക്കുന്ന കാലം.
സ്വന്തം സുഖത്തിനും ആര്‍ത്തിക്കും വേണ്ടി മാത്രം ജീവിക്കുന്നവര്‍..............................................
അപ്പോള്‍ ഒരു മരത്തിനു അവരുടെ മുന്നില്‍ ജീവനോ,ജീവിതമോ ഇല്ല.
പിന്നെങ്ങനെ അതിന്‍റെ കണ്ണീരും,കരച്ചിലും
കാണും!!!!!!!!!!!!!!
കേള്‍ക്കും!!!!!!!!!!!!!!
ആരോമലമാം ഗുണഗണങ്ങളിണങ്ങി ദോഷ-
ReplyDeleteമോരാതുപദ്രവമൊന്നിനു ചെയ്തിടാതെ,
പാരം പരാര്‍ത്ഥമിഹ വാണൊരു നിന്‍ ചരിത്ര-
മാരോര്‍ത്തു ഹൃത്തടമഴിഞ്ഞു കരഞ്ഞുപോകാ?
(കുമാരനാശാന്‍)
നൂറു സഹോദരരെ കൊന്നു ഞാന്‍ അഞ്ചു പേര്‍ കുരുക്ഷേത്രം ജയിക്കാനായ്..
ReplyDeleteമറന്നു പോകുന്നു.. ഇവരും ഭൂമിയുടെ അവകാശികള്‍..