Sunday, February 5, 2012

എന്നെ കടന്നു പോയ ഒരു ദിനം

ഇന്ന് അനുവിന്റെ ബ്ലോഗില്‍ കണ്ടു മൂക്കുതല ഭഗവതി ക്ഷേത്രത്തിന്‍റെ ചിത്രം.
പിന്നെ മനസ്സില്‍ മുഴുവനും കുറെ നേരത്തേക്ക് അവിടെ പോയതിന്‍റെ ഓര്‍മ്മകള്‍ ആയിരുന്നു.
കണ്ണേങ്കാവ് ക്ഷേത്രം.
അതാ പേര്.
താഴെ കീഴ്ക്കാവ്.
കഴിഞ്ഞ ആഴ്ചയായിരുന്നു അവിടത്തെ പൂരം.
കരിങ്കാളി വരവുകള്‍ ആണ് അവിടെ പ്രധാനം.
ഒരു വഴിപാടാണ് അത്.
ഒരുപാടൊരുപാട് ഉണ്ടാകും.
വ്രതമെടുത്ത് ചിട്ടയോടെയാണ് വേഷം കെട്ടുക.
ചിലപ്പോള്‍ കയ്യില്‍ കോഴിയേം പിടിക്കും.
അറിയാതെയെങ്കിലും ദേവീടെ നട മറഞ്ഞു നിന്നാല്‍ ദേഷ്യപ്പെടും.
വാളും,ചിലമ്പും,ധരിച്ച് ,കുരുത്തോല കെട്ടിയ കിരീടം വെച്ച്,ചുവപ്പും,കറുപ്പും പട്ടുടുത്ത്,
ഭയാനകമായ ദേവീ ഭാവം.
ഒപ്പം നീണ്ട മൂക്ക് കുരുത്തോല കൊണ്ട് ഉണ്ടാക്കി കെട്ടിയ മൂക്കുംചാത്തനും ഉണ്ടാവും.
കാണുമ്പോഴേ പേടിയാണ്.
ഒരു താണ്ടവം പോലെയുള്ള നൃത്തം.
ഇടയ്ക്കിടെ അലര്‍ച്ചയും,കൂവലും.
അച്ചു കാണുമ്പോഴേ കരയാന്‍ തുടങ്ങും.
ഇവിടെ പൂരത്തിന്‍റെ തലയ്ക്കു തലേന്നേ മൂക്കുംചാത്തന്‍ വരും.
തലേന്ന് തിര പൂതന്‍ വരും.
അന്ന് കരിങ്കാളിയും.
അരിയും,നെല്ലും,വസ്ത്രവും,നാണയവും കൊടുക്കും.
വാളില്‍ പണം വെച്ച് എല്ലാവരും നമസ്കരിക്കും.
ഇവിടെ മൂക്കോലയിലെ(മൂക്കുതല ലോപിച്ച്) അത്രയ്ക്കൊന്നും ഉണ്ടാവില്ല.
അവിടത്തെ കീഴ്ക്കാവ് കണ്ടാല്‍ ശരിക്കും നമുക്ക് പേടി തോന്നും.
കാടിന് നടുവില്‍,വല്ലാത്ത നിശബ്ദതതയോടെ............


കല്യാണിക്കാവിലെ പൂരവും കഴിഞ്ഞു.
കണ്ടവരൊക്കെ പറഞ്ഞു ഗംഭീരമായെന്ന്.
ദീപാരാധനയും,വെടിക്കെട്ടും,മേളവും,ഒക്കെ അസ്സലായി എന്ന് പറഞ്ഞു.

ദേ ഇങ്ങനെയായിരുന്നു ഈ തവണത്തെ ദീപാരാധന.


പക്ഷെ സങ്കടമുണ്ടാക്കുന്ന ഒരു സംഭവം ഉണ്ടായി.
എഴുന്നള്ളിക്കാന്‍ കൊണ്ട് ഒരു ആനയ്ക്ക് തീരെ പാടില്ലാതിരിക്കുകയായിരുന്നു.
പഴുപ്പ് വന്നു ഉണങ്ങാതെ വലിയ മുറിവായീത്രേ.
അതില്‍ പ്രാനിയും ഈച്ചയും,മറ്റും വന്നിരുന്നു അതിനെ ബുദ്ധിമുട്ടിച്ചു.
പാപ്പാന്‍‌ കേറാന്‍ നോക്കുമ്പോള്‍ അതിനു കാലിടറിയിരുന്നുവത്രേ.
ഒരു മാംസക്കഷ്ണം അതീന്നു വീണു എന്നും പറഞ്ഞു.
ഇതെഴുതുമ്പോഴേ എന്‍റെ കണ്ണുകള്‍ നിറയുന്നു.
ഈ മനുഷ്യര്‍ ഇത്ര ദയാഹീനരാണോ?????????
പണത്തിനു വേണ്ടി.......................
ഞാന്‍ ഈ കരള്‍ പിടയ്ക്കുന്ന കാഴ്ച കണ്ടില്ല.
അച്ചൂന് പേടിയായ കാരണം ഞാന്‍ പോയില്ല അമ്പലത്തിലേക്ക്.
ആനയെ പിന്നെ കൂട്ടിയില്ലെന്നു പറഞ്ഞു.
പിറ്റേന്ന് വേറെ അമ്പലത്തിലേക്ക് കൊണ്ടുപോവുന്ന വഴി അത് വീണു.
ചെരിഞ്ഞെന്നാ നാട്ടില്‍ പാട്ടായെ.
പക്ഷെ തളര്‍ന്നു വീണതാ.
അതിന്റെ മുതലാളി വന്നു എന്നും മറ്റും കേട്ടു.
പിന്നെ എന്താ ഉണ്ടായേ എന്ന് അറിഞ്ഞില്ല.
ഗുരുവായൂര് നിന്നാ കൊണ്ട് വന്നെ എന്നും ആരോ പറയണ കേട്ടു.
കേശവന്‍റെ ആത്മാവും ഗുരുവായൂരപ്പനും ഇതൊന്നും പൊറുക്കില്ല.

ഇതൊന്നും എഴുതേണ്ടിയിരുന്നില്ല.
മനസ്സില്‍ ഉണ്ടായിരുന്ന സന്തോഷം പോയി.

ഇന്ന് ഞാന്‍ സന്തോഷിച്ചു കുറെയേറെ.
നിളയുടെ തീരങ്ങളിലേക്ക് വീണ്ടും പോയപ്പോള്‍.................................
ആ മണല്‍ പരപ്പിലേക്ക് കാലെടുത്ത് വെച്ചപ്പോള്‍.............................
ചെഞ്ചായത്തില്‍ മുങ്ങിയ സൂര്യനെ കണ്ടപ്പോള്‍...................
സൂര്യനും ചന്ദ്രനും പരസ്പരം നോക്കി നില്‍ക്കുന്നത് കണ്ടപ്പോള്‍...................
നവാ മുകുന്ദനെ കണ്ണ് നിറയെ കണ്ടപ്പോള്‍.............................
ഹരേ കൃഷ്ണ സംഘത്തിന്‍റെ ഭജന കേള്‍ക്കാന്‍ സാധിച്ചപ്പോ.................
അതിനെക്കാളുപരി ഈ യാത്രയില്‍ മുഴുവനും അച്ചൂന് ഉണ്ടായ സന്തോഷവും,ചിരിയും, കണ്ടപ്പോള്‍.......................
നവാ മുകുന്ദനെ കാണുമ്പോള്‍ ഗുരുവായൂരപ്പനെ ഓര്‍ക്കും.
വെണ്ണ കയ്യില്‍ പിടിച്ച് ഓടുന്ന ഒരു ഉണ്ണിയെ ഓര്‍ക്കും.
"കൈ നിറയെ വെണ്ണ തരാന്‍........""" എന്ന പാട്ട് അച്ചൂനും എനിക്കും ഒരേപോലെ പ്രിയമാണ്.
അവള്‍ എന്നെക്കൊണ്ട് അത് പാടിക്കാറും ഉണ്ട്.
ഇന്നത്തെ സായാഹ്നം നെഞ്ചോട്‌ ചേര്‍ക്കുന്നു.
ഒരു ദിവസം കടന്നു പോവുന്നത് ഇങ്ങനെയാവണം.3 comments:

  1. ഓര്‍മ്മകളിലേക്ക് കൈപിടിച്ച് നടത്തി...:) മനുഷ്യരുടെ ക്രൂരതകള്‍ മിണ്ടാപ്രാണികളിലൊതുങ്ങാതെ കൂടെപിറപ്പുകളിലെത്തി നില്‍ക്കുന്നു.. ഇനിയുമെത്ര ദൂരം പോവുമെന്നെ നോക്കേണ്ടൂ...!!

    ReplyDelete
  2. നന്നായിടുണ്ട് ....കൂടെ ഒരു ദിനം മറ്റുള്ളവര്‍ക്കും സമ്മാനിച്ചു .....നന്ദി ആശംസകള്‍

    ReplyDelete
  3. ഭൂമിയുടെ മൂന്നിൽ രണ്ടു ഭാഗം ജലമാണു. സങ്കടപ്പെടുന്നവന്റെ കണ്ണുനീരു വീണാവും ഇത്രയേറെ വെള്ളമുണ്ടായത്. അതാവും ഉപ്പുരസം. അതിനിയും കൂട്ടല്ലേ....

    ReplyDelete