എപ്പഴോ കാണാൻ ബാക്കിവച്ചൊരു സ്വപ്നമുണ്ടായിരുന്നു എനിക്ക്.
ഇന്നലത്തെ നിലാവിലാണ് അത് തെളിഞ്ഞത്.
പവിഴമല്ലിയും പാരിജാതവും മണക്കുന്ന മഞ്ഞുതുള്ളികളാൽ ഈറനണിഞ്ഞ രാത്രിയെ നോക്കി ഉമ്മറത്തിരിക്കുമ്പോൾ ആണ് ഉള്ളിലുള്ള സങ്കടക്കടലിന്റെ അടിത്തട്ടിൽ നിന്ന് എന്റെ പ്രണയം മെല്ലെ മെല്ലെ നിലാവ് കാണാൻ വേണ്ടി പൊങ്ങിവന്നത്.
നിലാവിൽ നിന്റെ മുഖം വരക്കാൻ തുടങ്ങി എന്റെ പ്രണയം.
നിന്നെയൊന്നു കണ്ടിട്ട് എത്രയോ നാളുകളായെന്നു തോന്നി എനിക്കപ്പോ.
അടുത്തിരുന്നു വർത്തമാനം പറയാനും നിന്റെ കളിയാക്കലുകൾ കേൾക്കാനും ഒക്കെ എനിക്ക് ഒരുപാടാഗ്രഹമായി.
അവസാനം വായിച്ച കഥ നീ പറഞ്ഞുതരുന്നതും ഞാനതും കേട്ട് നിന്റെ തോളിൽ തല ചായ്ച്ചിരിക്കുന്നതും എന്റെയൊരു പഴയ സ്വപ്നമായിരുന്നു.
നിന്നിൽ എന്റെ ഒരുപാട് സ്വപ്‌നങ്ങൾ ഇനിയും ബാക്കിയുണ്ടെന്ന് ഞാനിപ്പോൾ മനസ്സിലാക്കുന്നുണ്ട്.

സ്വപ്നങ്ങൾ വേണം ഉമാ.. എനിക്കും വേണം..എല്ലാവർക്കും വേണം..സ്നേഹം ഉമാ
ReplyDeleteഗൗരിച്ചേച്ചീ ഫസ്റ്റടിച്ചു.
ReplyDeleteദേ വന്നു ലോ പവിഴമല്ലിയും കൂട്ടരും..
സമാധാനമുണ്ടാകട്ടെ ഉമേ..
നിന്നിൽ എന്റെ ഒരുപാട് സ്വപ്‌നങ്ങൾ
ReplyDeleteഇനിയും ബാക്കിയുണ്ടെന്ന് ഞാനിപ്പോൾ മനസ്സിലാക്കുന്നുണ്ട്.
സ്വപ്നങ്ങൾ മുന്നോട്ടുള്ള ജീവിതത്തിന് അത്യാവശ്യം ആയ ഒന്നാണ് എന്നാണ് എനിക്ക് തോന്നിയത്. ഒരു സ്വപ്നവും ബാക്കി വെക്കരുത്.
ReplyDelete