Monday, April 4, 2016

നി(എ)ന്നെ ഞാൻ അടയാളപ്പെടുത്തിയത് ഇങ്ങനെയൊക്കെയാണ്!!!!!!!!!!

അറ്റം കൂട്ടിക്കെട്ടിയുണ്ടാക്കിയ ഇലവഞ്ചി നിറയെ പവിഴമല്ലിപ്പൂക്കൾ . നിനക്കറിയാമോ എന്റെ സ്വപ്നത്തിലെ യാത്രകളിൽ നമ്മൾ പലപ്പോഴും ഇതിലിരുന്നാണ് പോവാറ്.രണ്ടു കുഞ്ഞു മിന്നാമിനുങ്ങുകളായി..........
അല്ലെങ്കിൽ രണ്ട് അപ്പൂപ്പൻതാടികളായി..........








ആദ്യമായി കണ്ടതാണീ നിശാഗന്ധിയെ.അത്രമേൽ മൃദുവാണതിന്റെ മണമെന്നറിഞ്ഞപ്പോൾ നിന്റെയോർമ്മകളിലേക്ക് അതിനേയും ചേർത്തുവെച്ചു.
എന്നെ നീ ഈ ഭൂമിയിൽ അടയാളപ്പെടുത്തി വെച്ചത് ദാ ഇങ്ങനെയാണ്................
കറുപ്പിലെ വെളുപ്പിന്റെ ഈ തെളിച്ചമായി!!!!!!!
തിളക്കമായി!!!!!!!!





തുഷാരഗിരിയെന്ന പേരു തന്നെ എന്നെ എപ്പോഴും മോഹിപ്പിച്ചിരുന്നു. ആ യാത്രയോർമ്മകൾ എന്നെന്നേക്കും പ്രിയപ്പെട്ടതാക്കാൻ കൂടെ കൊണ്ടു പോന്ന ഒരു കാഴ്ചയാണീ പേരറിയാ പൂ!!!
ജലകണങ്ങളുടെ കുസൃതികൾ ഏറ്റു വാങ്ങിക്കൊണ്ട് പാറമേൽ പറ്റിപ്പിടിച്ചു നിൽക്കുന്ന ഈ ഇളം വയലറ്റ് പൂവ് പോലെ തന്നെയാണ് ഞാനും. നിന്റെ പ്രണയപ്പെയ്യലുകളിൽ നനഞ്ഞു കുതിർന്ന് പലപ്പോഴും..............
അടർത്തി മാറ്റാൻ ശ്രമിച്ചാലും, നിന്നിലേക്ക്‌ മാത്രമായി............. നിന്നോടൊട്ടി
പറ്റിപ്പിടിച്ച് പടർന്നു കയറുന്ന ഞാൻ.............. മറ്റൊരു വയലറ്റ് പൂവായി................!!!!!!!


പേരറിയാത്തൊരു സങ്കടം വന്നെന്തിനൊ സങ്കടപ്പെടുത്താൻ തുടങ്ങി.കാരണങ്ങളെ കണ്ടെത്താൻ വേണ്ടി മനസ് ശ്രമം തുടങ്ങിയപ്പോൾ ഇരുട്ടിലൂടെ കണ്ണീരിനു വരാൻ എളുപ്പ വഴി ഉണ്ടെങ്കിലോ എന്നോർത്ത്
ജനല് തുറന്നിട്ടു.  കവിളിനെ ഉമ്മ വെക്കാൻ മടിച്ചോണ്ട്  ഒരു ഉപ്പുതുള്ളി കൃഷ്ണമണിയിൽ അള്ളിപ്പിടിച്ചിരിക്കുമ്പോഴാണ് ഒരു നക്ഷത്രമെന്നെ നോക്കി ചിരിച്ചത്.ഞാനും അറിയാതെ ചിരിച്ചു പോയ്‌.അങ്ങനെ എന്റെ കണ്ണീർത്തുള്ളി ചിരിച്ചോണ്ട് കവിൾത്തുമ്പിലുമ്മ വെച്ചു മറഞ്ഞു പോയി. ജനലിനുള്ളിൽ ഒതുങ്ങിയ ആ കുഞ്ഞാകാശത്തിൽ ആ നക്ഷത്രം തനിച്ചാണെന്ന് ഞാൻ പിന്നെയാണ് കണ്ടത്.
ഒരു പക്ഷെ ഞാൻ സങ്കടത്തിലാണെന്ന് കണ്ട് ന്റെ കാവൽ മാലാഖ അതിനെ എന്റെ കണ്മുന്നിലേക്ക് ഓടിച്ചു വിട്ടതാവാം. പെട്ടെന്നെനിക്ക് ചാർലിയെ ഓർമ്മ വന്നു.ജീവിക്കുന്നെങ്കിൽ ചാർലിയെ പോലെ ജീവിക്കണം. ഓർക്കുന്നവരെല്ലാം അയാളെ കുറിച്ച് അത്രമേൽ സ്നേഹത്തോടെ, ആവേശത്തോടെ, മിസ്സ്‌ ചെയ്യുന്ന സങ്കടത്തോടെ ........... വാതോരാതെ സംസാരിക്കുന്നത് കേട്ടപ്പോ അതൊരു കഥാപാത്രമാണെങ്കിൽ പോലും അയാളോടെനിക്ക് അസൂയ തോന്നി . തനിക്കു ചുറ്റും എപ്പോഴും ഇളം വെയിൽ ചൂടും മഴക്കുളിർ തണുപ്പും നിറയ്ക്കുന്ന ചില ആളുകളുണ്ട്. ആ പോസിറ്റിവിറ്റി മറ്റുള്ളവരിലേക്കും  പകർന്നു കൊടുക്കുന്ന അത്തരം ജിന്നുകളോട് എനിക്കെന്നും ആരാധനയാണ്. അത്തരം ഒരു ജിന്ന് സ്വന്തായിട്ടെനിക്കും ണ്ട്.(സംശയിക്കേണ്ട ന്റെ ജിന്നന്ന്യാ നീ!!!!).




യാത്രയിൽ നീ തനിച്ചല്ലായിരുന്നു. നിനക്കരികിൽ ഞാനും.......
എന്നോട് പിണങ്ങിയ നിന്നെ ദേഷ്യം പിടിപ്പിക്കാൻ ഞാൻ നീ കാണാതെ നിനക്കൊപ്പം വന്നതാണ്. അടുത്ത് വന്നിരുന്നപ്പൊ നീ നോക്കാത്തോണ്ടല്ലെ ഞാൻ കൈത്തണ്ടേൽ നുള്ളീത്?
ന്റെ കൈ തട്ടി മാറ്റിയ ദേഷ്യത്തിനല്ലെ ഞാൻ ചെവീൽ കടിച്ചത്???എന്നിട്ടൊടുക്കം എല്ലാം കോംപ്രമൈസ് ആക്കാനായി ഞാൻ ആരും കാണാതെ ഉമ്മേം തന്നില്ലെ????
എന്നിട്ടും തീർന്നില്ലെ നിന്റെ പിണക്കം????മുഖം വീർപ്പിച്ചോണ്ടിരിക്കണ നിന്റെ മടീൽ ബാഗും വെച്ച് അതിനു മീതെ മുഖം വെച്ച് കിടക്കുമ്പൊ,,,,,,
കാറിന്റെ ചില്ലിൽ പറ്റിപ്പിടിച്ച മഴത്തുള്ളികളിൽ വെളിച്ചമേൽക്കുമ്പോൾ, അവ മിന്നാമിനുങ്ങുകളായി പറന്നു പോകുന്ന പോലെയെന്ന് തമ്മിൽ തമ്മിൽ പറയുന്ന കവിളത്തെ കാക്കാപ്പുള്ള്യോളെ കണ്ടപ്പോ.......... തല്ലൂടാണ്ട് പ്രേമിക്കണ അവരെ കണ്ടപ്പോ ......എനിക്കസൂയ തോന്നി.കിന്നരിച്ചും ഉമ്മ വെച്ചും തഴുകി തലോടീം എന്റെ കവിളിലെ രണ്ട് കാക്കപ്പുള്ളികൾ പ്രണയം ആസ്വദിക്കുകയാണ്.........!!!!!!ആഘോഷിക്കുകയാണ്.........!!!!!!



ദൂരെയെവിടെയോ മറഞ്ഞിരുന്ന്
നീ നീട്ടിയെറിയുന്ന ഉമ്മകളോരോന്നും
പെറുക്കിയെടുത്ത് ഞാനെന്റെ മുഖത്ത് ഒട്ടിച്ചു വെക്കുന്നുണ്ട്.നിന്നോട് പറഞ്ഞോട്ടെ..............
അത്രമേൽ സ്നേഹത്തോടെ നീയെന്നെ നോക്കുന്നിടത്തോളം കാലം എന്റെ സൌന്ദര്യം കൂടിക്കൊണ്ടേയിരിക്കും!!!!!!!!


















അങ്ങനേയും ഉണ്ടായിരുന്നു ഒരു കാലം....... അന്ന് മുഖത്തെപ്പോഴും വിഷാദമായിരുന്നു.
കണ്ണുകളിൽ സങ്കടം പെയ്യാനായി എല്ലായ്പോഴും ഒരുങ്ങി നിന്നിരുന്നു.
നെഞ്ചിനുള്ളിൽ ഒരു വിങ്ങൽ എപ്പോഴും പറ്റിപ്പിടിച്ചിരുന്നു.
കേട്ടിരുന്ന പരിഹാസങ്ങൾക്കും ദേഷ്യപ്പെടലുകൾക്കും സഹതാപവാക്കുകൾക്കും എതിരായി ഒന്നും പറയാനാവാതെ....... പ്രതികരിക്കാനാവാതെ...... തീർത്തും നിസ്സഹായയായി .....!!!!!!തല കുനിച്ചു നടക്കാൻ നിർബന്ധിക്കപ്പെട്ട,,,സ്വന്തമായി തീരുമാനങ്ങളെടുക്കാൻ അറിയാതായിപ്പോയ,,,ജീവിതത്തോട് വാശി തോന്നി വീഴ്ച്ചകളിൽ നിന്നും എണീറ്റ് നടക്കാൻ നിശ്ശല്ല്യാണ്ടായി പോയിരുന്ന ഒരു കാലം..........കാലം ഇന്നിലേക്കെത്തിയപ്പോൾ തോന്നിയിരുന്നു ആ അവൾ ഇന്നില്ല എന്ന്.ഇല്ല അവളിപ്പോഴും ഉണ്ട്.അത്രമേൽ പാവമായി........അത്രമേൽ സങ്കടത്തോടെ........!!!!!!!!!!


ദൈവം നിന്നെ ണ്ടാക്കീത് ന്റെ എല്ലീന്നാ...... ന്ന് പണ്ടൊരിക്കൽ ഒരാള് ന്നോട് പറഞ്ഞ്ണ്ട്.
അതുകൊണ്ട് തന്നെ "എന്നിലെ എല്ലിനാൽ പടച്ച പെണ്ണേ " ന്ന് പാടി കേട്ടപ്പൊ എനിക്കാദ്യം ആ ഓർമ്മേം അത് നൽകിയ ചിരിയുമാണ് ഉണ്ടായത്.പിന്നീട് കേട്ട് കേട്ട് അതെന്നെ കരയിക്കാൻ തുടങ്ങി.എന്റെയുള്ളിലും ഒരു സ്നേഹപ്പുഴ ഒഴുകാൻ തുടങ്ങി.ഏതൊക്കെ കരയിൽ ചെന്ന് തൊട്ടാലും നിന്നിലേക്ക് ഒഴുകിയെത്തി നിന്നോട് ചേർന്നലിയുന്ന ഒരു പുഴ...!!!!നിന്റെ കണ്ണുകളിലെ എന്നെ കാണാൻ ഇനിയെത്ര നാൾ കാത്തിരിക്കണം ഞാൻ????
നിന്റെ വാക്കുകളിൽ നിറയുന്ന എന്നെയിനി എന്നാണെനിക്ക് വായിക്കാനാവുക??????
വിരൽ തുമ്പിൽ പോലും തുളുമ്പുന്ന നിന്റെ സ്നേഹത്തിന്റെ ചൂട് എന്നാണെന്നിൽ പകരാനായി വരുന്നത്???????
അതെ,വിരഹവുമെന്തൊരു മധുരം........!!!!!




നേരിൽ കണ്ടിട്ടേയില്ല..... മണത്തിട്ടേയില്ല..... ഞാനീ നീർമാതള പൂക്കളെ.എന്നാലും എനിക്കത്രമേൽ പ്രിയങ്കരം.നേരിൽ കാണാത്ത ഏറെ പ്രിയപ്പെട്ട ഒരു കൂട്ടുകാരി അയച്ചു തന്നതാണ് ഈ ചിത്രം. ഏറെ പ്രിയപ്പെട്ട ചിലരുണ്ട്.എപ്പോഴും കളിയാക്കും, തല്ലൂടും, വഴക്ക് പറയും ന്നാലും അത്രേം ഇഷ്ടം,അത്രേം സ്നേഹം!!!!!ഏറെ പ്രിയപ്പെട്ട ഇനിയും ചിലരുണ്ട്.എന്നും കാണാറില്ലാത്ത, മിണ്ടാറില്ലാത്ത, ഒരിക്കലും കണ്ടിട്ടില്ലാത്ത, മിണ്ടിയിട്ടില്ലാത്ത ചിലര്.പ്രത്യേകിച്ച്  കാരണങ്ങൾ ഒന്നും തന്നെയില്ലാതെ ഹൃദയത്തോട് ചേർന്ന് നിൽക്കുന്നവർ!!!!ഈ സൌഹൃദങ്ങളെയെല്ലാം തന്നെ ചേർത്ത് വെക്കുകയാണ് ഞാനീ ചിത്രത്തിൽ. 




നാളുകൾക്കു ശേഷം ഏകാന്തത എന്നെ തേടിയെത്തിയിരിക്കുന്നു.
നിന്റെ മൗനം കൊണ്ടൊരു കൂടുണ്ടാക്കി ഞങ്ങളിപ്പോൾ അതിനകത്ത് കെട്ടിപ്പിടിച്ചിരിപ്പാണ്.
നിന്നെയും കാത്ത്......!!!!!!















20 comments:

  1. സുഗന്ധം പരത്തുന്ന കുറിപ്പുകള്‍
    ആശംസകള്‍

    ReplyDelete
  2. ഉമേയ് ,,ഫോട്ടോസ് വേണ്ടാട്ടാ ...അത് വായനക്കാരുടെ ഉൾക്കാഴ്ച്ചകളെ ഒറ്റദിശയിലേക്ക് തെളിച്ചോണ്ട് പോണു ..എത്ര എഴ്തീട്ടും ബാക്കിയാവുന്ന എന്തോരം കാര്യങ്ങളാ ഉമക്ക് പറയാൻ

    ReplyDelete
    Replies
    1. അങ്ങനെ പറയല്ലേ മാധവാ......ഫോട്ടൊ ഇടാനുള്ള പൂതി കൊണ്ടല്ലേ......
      അത് സത്യാ....ന്തോരം പറഞ്ഞിട്ടും പിന്നേം അത്രക്കത്ര ബാക്കി....!!!!

      Delete
    2. ഉം ...ശെരീന്ന്യാ ....വേറെ പ്പൊ എവ്ട്യാ ഇതൊക്കെ ഒന്നിട്ട് വെക്ക്യാ ലെ

      Delete
    3. അതന്നേ....ന്നെ.

      Delete
  3. ആ മഴയത്തിരിക്കുന്ന കുട കാണാൻ എന്തൊരു ഭംഗിയാണ്.
    തുഷാരഗിരി കൊതിപ്പിച്ചുകളഞ്ഞു...
    എഴുത്തും ചിത്രങ്ങളും എല്ലാം ഭംഗിയായിരിക്കുന്നു ഉമേച്ചീ...

    ReplyDelete
    Replies
    1. തുഷാരഗിരി നല്ല ഭംഗിയുള്ള ഒരിടമാണ് കേട്ടൊ.ഒരിക്കൽ പോവൂ.....

      Delete
  4. ഉമേച്ചീ....

    ഇത്തവണ ഞെട്ടിച്ച്‌ കളഞ്ഞല്ലോ.ഇങ്ങനെ ആസ്വാദ്യകരമായി എഴുതാൻ ഇന്ന് ബ്ലോഗിൽ ഒരേ ഒരാളേ ഉള്ളൂ.

    ഹോ!!!എത്ര തവണ വായിച്ചു.

    ഓരോ വായനയും എത്രയെത്ര വികാരങ്ങൾ മനസ്സിൽ പ്രതിഫലിപ്പിക്കുന്നെന്നോ!!!!

    ReplyDelete
    Replies
    1. ഡാ സുധ്യേ ,,നമ്മുടെ വിനോദിനെ എങ്ങാനും കണ്ട്വോ ??

      Delete
  5. ഇനിയെത്ര ഞെട്ടാൻ കിടക്കുന്നു!!!!!ഇതൊക്കെ ചെർത്...... ;)
    സ്നേഹം സുധീ.....നല്ലതെന്നു പറയുന്നതിൽ സന്തോഷം.

    ReplyDelete
  6. ഉമേ! എത്ര ശ്ലാഘിച്ചാലും എനിക്കു മതിയാവില്ല. അത്ര മാത്രം സ്നേഹം വഴിഞ്ഞു തുളുമ്പുന്ന ഈ എഴുത്തുകൾ!. അതു ആർക്കു വേണ്ടി എഴുതുന്നുവോ ആ ആൾ ഇതു വായിക്കുമ്പോൾ എന്തു മാനസ്സിക വിഭ്രാന്തി ആണു അനുഭവിക്കുന്നതെന്നു?. ലാവണ്യം തുളുമ്പുന്ന, പ്രണയം ആർത്തിരമ്പുന്ന ഓരോ വരികളും ഹൃദയത്തിൽ ഉളവാക്കുന്ന അനുഭൂതി....ഇതു എഴുതുമ്പോൾ ഉണ്ടാകുന്ന ചാരിതാർഥ്യം... വാക്കുകൾക്കു നിസ്സഹായത..... വളരെ വളരെ നല്ലതു....

    ReplyDelete
    Replies
    1. സന്തോഷം.നന്ദി ഈ നല്ല വാക്കുകൾക്ക്.എന്നും അങ്ങനെ തന്നെ പറയുന്നതിനും....

      Delete
  7. പതിവ് പോലെ തന്നെ വായനക്കാരെ കൈയിലെടുക്കുന്ന എഴുത്ത്... ഇതൊക്കെ വായിക്കുമ്പോഴാ ഞങ്ങൾക്കും എന്തെങ്കിലുമൊക്കെ എഴുതണമെന്ന് തോന്നുന്നത്... :)

    ReplyDelete
    Replies
    1. ആഹാ.....അതു കൊള്ളാലോ....ന്നാ എഴ്തൂ......കൊറെ കൊറേ......

      Delete
  8. ഹൃദ്യമായ ഒരു കുറിപ്പ്.ഒഴുക്കുള്ള ഭാഷ...

    ReplyDelete
    Replies
    1. നല്ലത് പറഞ്ഞേന് നന്ദി.

      Delete
  9. ഒരു പ്രണയി(നി) യുടെ ഹൃദയ തുടിപ്പുകൾ.എന്തെല്ലാം ആണ് എഴുതിയിരിക്കുന്നത്. കൊള്ളാം. ഇത്രയും വാചാലമായിട്ടും പറയുകയാണ്‌ മൌനത്തെ കെട്ടിപ്പിടിച്ചിരിക്കുകയാണ് എന്ന്.

    ReplyDelete
    Replies
    1. ചുമ്മാ.....പറ്റിച്ചതാന്നെ.

      Delete
  10. പൂക്കള്‍ പോലെ ഭംഗിയുള്ള എഴുത്ത് :) ഉമ്മകള്‍ ഉമാ

    ReplyDelete