Wednesday, June 24, 2015

എന്നോട് മിണ്ടുന്ന ചിത്രങ്ങൾ ...........

കരയാൻ മറന്ന കരച്ചിലുകൾ
കാർമേഘമായി ഉരുണ്ടുകൂടി
ഉള്ളിന്റെയുള്ളിൽ അവിടവിടെയായി
ഇരുട്ട് പുതച്ചു ഇപ്പോഴും നിൽപ്പുണ്ട്.
നിന്റെ സ്നേഹം നൽകിയ വെളിച്ചം,
നിന്നെ സ്നേഹിച്ചതിലൂടെ കൈവന്ന വിശുദ്ധി
ആ കണ്ണീരിനെ ചിരിയാക്കുന്നതും
ഇരുട്ടിനെ വെളിച്ചമാക്കുന്നതും
ഞാൻ അറിയുന്നില്ലെന്നതാണ് സത്യം!!!!!








(വരികളും ചിത്രവും തമ്മിൽ യാതൊരു വിധ ബന്ധവുമില്ലെന്ന് ഇതിനാൽ ബോധ്യപ്പെടുത്തുന്നു )




നിഴലുകളെ എങ്ങനെ വേണമെങ്കിലും  വ്യാഖ്യാനിക്കാം. കാണുന്നവന്റെ മനോവിചാരമനുസരിച്ച് നിഴലുകൾ പല കഥകളും പറഞ്ഞു തരുന്നുവെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.  എനിക്കെന്റെ നിഴലിനെ വലിയ ഇഷ്ടമാണ്. ഒറ്റയ്ക്ക് നടക്കുമ്പോൾ ഞാനെന്റെ നിഴല് നോക്കി ചിരിക്ക്യേം, സംസാരിക്ക്യേം, ചിലപ്പഴൊക്കെ കരയേം ചെയ്യാറുണ്ട്. ഈ നിഴൽ ചിത്രം എടുത്ത് നോക്ക്യപ്പോ തോന്നി വേണ്ടീരുന്നില്ലാന്ന്. കരയിക്കാൻ മാത്രമായുള്ള കഥകൾ പറയുന്നു ഇതെന്നോട്. എന്തോ......... എന്നെയിത് അസ്വസ്ഥമാക്കുന്നു. സങ്കടപ്പെടുത്തുന്നു.




എനിക്കെത്ര കണ്ടാലും മതിവരാത്ത കാഴ്ചയാണീ നീലാകാശോം വെള്ള മേഘങ്ങളും. ഒരു പക്ഷിയായോ, അപ്പൂപ്പൻതാടിയായോ മാറണം, എന്നിട്ടീ   മേഘങ്ങൾക്കുള്ളിൽ ഒളിച്ചു കളിക്കണം,ഒടുക്കം ആർക്കും കണ്ടുപിടിക്കാനാവാത്ത വിധം സ്വയമൊരു മേഘമാവണം. എന്നിട്ടൊരു രാവിൽ ആരും കാണാതെ പെയ്തു തോരണം. ഇതൊക്കെ എന്റെ അതിമനോഹരമെന്നു ഞാൻ വിശ്വസിക്കുന്ന ചില ബടുക്കൂസ് സ്വപ്നങ്ങളാണ്.




നോക്കൂ ഈ ചിത്രത്തിലേക്ക്.......എത്ര ഫ്രെഷ് ആണ്!!!!എത്ര പ്യുവർ ആണ്!!!!ഒരു രാത്രി മഴ കൊടുത്തിട്ട് പോയതാണ്.ഇതിലേക്ക് നോക്കുമ്പോഴൊക്കെ മനസിലെ കളങ്കങ്ങളും, സങ്കടങ്ങളും ഒക്കെ ഈ പച്ച-വെള്ള തുള്ളി ഒപ്പിയെടുത്ത് അപ്രത്യക്ഷമാക്കുന്നതായി അനുഭവപ്പെടാറുണ്ട്. ഒരു പക്ഷെ കാണുന്നവർക്കെല്ലാം ഈ ഫ്രെഷ്നെസ്സും പ്യൂരിറ്റീം നൽകാൻ വേണ്ടിയാവണം ഇതിങ്ങനെ നിൽക്കുന്നെ.                                                                                                                                                                                            



ഇന്ന് വട്ടെന്നു തോന്നുന്ന, നൊസ്റ്റിയെന്ന് പറഞ്ഞു സൂക്ഷിക്കുന്ന ഒരുപിടി ഇഷ്ടങ്ങൾ കൊണ്ട് നടന്നിരുന്ന ഒരു കാലമുണ്ടായിരുന്നു.
അതിലൊന്നായിരുന്നു ഇതും. അന്ന് കോളാമ്പീം ചെമ്പരത്തീം ഇടകലർത്തി ഈർക്കിലിൽ കോർത്ത് പൂക്കാവടി ന്നും പറഞ്ഞ് കൊണ്ട് നടക്കും. ഈ മഞ്ഞ നിറോം,ഇതിന്റെ നറുമണോം അന്നും ഇന്നും ഇഷ്ടാണ്. നൊസ്റ്റി ലിസ്റ്റിൽ പ്രധാനപ്പെട്ടതും. ആ കാലത്തെ തിരിച്ചു പിടിക്കാൻ വേണ്ടി ചിലത് വാക്കുകളായും, ചിലത് ചിത്രങ്ങളായും സൂക്ഷിച്ചിട്ടുണ്ട്.
അതിലൊന്നാണിത്. ഇതിലൊന്നും ഫോട്ടോഗ്രാഫീടെ ഭംഗി കാണാൻ കഴിയില്ല.
ഒരു പക്ഷെ സൂക്ഷിച്ചു നോക്കിയാൽ കാണാം, എപ്പോഴൊക്കെയോ ആരുമില്ലെന്ന പേടിയിൽ കഴിഞ്ഞ, ഏതൊക്കെയോ ചില നിമിഷങ്ങളിൽ
എന്തിനൊക്കെയോ വേണ്ടി കരയുമായിരുന്ന, എന്താണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതെന്ന് മനസിലാക്കാനാവാതെ പോയ, എവിടേയും അപകർഷതാബോധം കൊണ്ട് തല കുനിച്ചു നിന്നിരുന്ന ഒരു പെണ്‍കുട്ടീടെ മനസ്സ് ................. അവളുടെ നിഷ്കളങ്കത ............................. അവളുടെ കുഞ്ഞു കുഞ്ഞിഷ്ടങ്ങളെ ..........................!!!!!





നീ അടയാളപ്പെടുത്തി വെച്ച ഞാൻ ദേ................ !!!


























നിനക്കറിയാമൊ ഞാൻ കുറെ മഴയിഷ്ടങ്ങളെ‌ സൂക്ഷിച്ചു വെച്ചിട്ടുണ്ട് . അടുത്ത മഴക്കാലത്ത് അതെല്ലാം എനിക്ക് സാധിക്ക്യേം ചെയ്യും.
അതോണ്ട് കാത്തിരിക്ക്യാണ് ഞാനാ മഴക്കാലത്തിനായ്............

7 comments:

  1. സുന്ദരമായ പോസ്റ്റ്...
    മനോഹരമായ ക്രമീകരണം (ലേഔട്ട്)
    എന്നത്തേയും പോലെ
    ഉമയുടെ ഈ പോസ്റ്റും
    ഇഷ്ടായി... :)

    ReplyDelete
  2. ഇതിന്റെ ഓരോ നൊസ്സുകളേയ്‌..
    ന്ന് തോന്നുന്നൊന്നും ഇല്ലാ .

    കൊള്ളാം :)

    ReplyDelete
  3. നല്ല രസികനായിട്ടുണ്ട്‌...

    ഇഷ്ടപ്പെട്ടു.

    തീർച്ചയായും ഈ ചിത്രങ്ങൾ മിണ്ടുന്നത്‌ തന്നെ.

    ReplyDelete
  4. ചിന്തകൾ കൊള്ളാം..മനോഹരം..!!

    ReplyDelete
  5. നല്ല ചിന്തകള്‍!
    ആശംസകള്‍!!

    ReplyDelete
  6. ചിത്രങ്ങളെ കൊണ്ട് കഥ പറയിപ്പിച്ചു...... പിന്നെ അടിക്കുറിപ്പുമെഴുതി.....
    രസകരമായി..... ആശംസകൾ.....

    അടുത്ത മഴക്കാലത്തിനും ചിലത് മാറ്റിവച്ചു കാത്തിരിക്കാം.....

    ReplyDelete
  7. തികച്ചും വേറിട്ട ചിത്രങ്ങളൂം അതിനൊത്ത ചിന്തകളും...!!

    ReplyDelete