തുള്ളിത്തുളുമ്പി പെയ്യാൻ കൊതിപൂണ്ട പോലെ മേഘങ്ങൾ...........
ആ പെയ്യലിൽ മതിമറന്നു,
കണ്ണുകളടച്ച് അലസമായിട്ടങ്ങനെ കിടക്കാൻ ആഗ്രഹിക്കുന്ന അലയൊതുങ്ങിയൊരു കടൽ ....................
കടലിന്റെ അറ്റവും,ആകാശത്തിന്റെ തുടക്കവും ഒന്നിൽ നിന്നെന്ന പോലെ.........
ഒരേ നിറവും ഭാവവുമായ്...............!!!!!
മേഘങ്ങൾക്കുള്ളിൽ നിന്നും ഒരു നക്ഷത്രം എനിക്കു നേരെ എത്തി നോക്കുന്നതായി തോന്നി.
തീരത്തൊരു കൽമണ്ഡപം പൊട്ടിപ്പൊളിഞ്ഞ തൂണുകളോടെ നിന്നിരുന്നു.
ഒരു മഴക്കാറ്റ് വന്നെന്റെ ശരീരത്തെ ഉമ്മ വെച്ചു.
ഒരു തിര വന്നെന്റെ കാലിൽ ഇക്കിളിയാക്കി.
സമ്മാനമായി രണ്ടുമൂന്നു മണികൾ നഷ്ടപ്പെട്ട ഒരൊറ്റച്ചിലങ്കയും നൽകി.
ആ നിമിഷങ്ങളിൽ നിന്നെ ഒന്നു കാണാൻ എന്റെ മിഴികളും മനസും വല്ലാതെ തുടിച്ചു.
വിരഹത്തിനു വേവു കൂട്ടാൻ
എവിടെ നിന്നോ ഒരു ഓടക്കുഴൽ നാദം ഒഴുകിയെത്തി.
ഒരു സാരംഗിയിൽ നിന്നെന്ന പോലൊരിളം കാറ്റെന്നെ തഴുകി.
ആരോ തബലയിൽ താളം പിടിക്കുന്നുണ്ടോ......???
തിരകൾ പാടുന്നുവെന്ന പോലെ വിരഹാർദ്രമായൊരു ഗസൽ എന്റെ കാതുകളിൽ വന്നു നിറയുന്നുണ്ട്.
മണൽ തരികളിൽ അറിയാതെന്റെ പാദങ്ങൾ അമർന്നു.
ഞാൻ പോലുമറിയാതെ കണ്ണുകൾ അടഞ്ഞു.
കൈവിരലുകളിൽ മുദ്രകൾ വിരിഞ്ഞു.
കാലുകൾ അറിയാതെ ചുവടുകൾ വെച്ചു.
വിരഹത്തിന്റെ വേവിൽ സ്വയം മറന്ന എനിക്കൊപ്പം നൃത്തം ചെയ്യാൻ ഒരു മയിലായി നീ എപ്പോഴാണ് അടുത്തേക്ക് വന്നതെന്ന് ഞാൻ അറിഞ്ഞതേയില്ല.
കണ്ണുകൾ തുറന്നപ്പോൾ ഏറ്റവും മോഹിപ്പിക്കുന്ന കാഴ്ചയായി
എനിക്കു ചുറ്റും പീലികൾ വിടർത്തി ആടുന്ന നിന്നെ കണ്ടപ്പോൾ
പ്രിയപ്പെട്ടവനേ.............
നീ നൽകുന്ന വിരഹം നിന്റെ പ്രണയത്തോളം തന്നെ മനോഹരമെന്ന് ഞാനോർത്തു.
ആ കാർമേഘങ്ങൾ പെയ്തു തോരുന്നതു വരെ............
നമ്മളങ്ങനെ ................ചുവടുകൾ വെച്ചു കൊണ്ടേ........യിരുന്നു
നിനക്കൊപ്പം ഈ ജന്മം മുഴുവനും ഇങ്ങനെ നൃത്തം ചെയ്തുകൊണ്ടിരിക്കാൻ ഞാനേറെ മോഹിച്ചു.
അതെ വിരഹമെന്നിൽ വീണ്ടും വീണ്ടും നിന്നെ നിറയ്ക്കുകയാണ്.
നീ നിറയും തോറും എന്റെയുള്ളിൽ നിന്നോടുള്ള......
ഒപ്പം നിന്നിലൂടെയുള്ള പ്രണയവും നിറഞ്ഞു തുളുമ്പുകയാണ് !!!!!!!!!
കണ്ണുകൾ നിറഞ്ഞു തൂവുന്നുണ്ട്.
ഉള്ളം വല്ലാതെ പിടക്കുന്നുണ്ട്.
നിന്നിലേക്കെത്താനുള്ള എന്റെ ആത്മാവിന്റെ ദാഹം...............!!!!!!!!!!!!!!

ReplyDeleteനിന്നിലേക്കെത്താനുള്ള എന്റെ ആത്മാവിന്റെ ദാഹം
ആശംസകള്‍
പ്രണയത്തിന്റെ ഉത്തുംഗാവസ്ഥ!
ReplyDeleteനിറയെ തുള്ളിത്തുളുമ്പുന്ന പ്രണയം
ReplyDelete:(
ReplyDeleteസ്വപ്ന ലോകത്തിലെ നൃത്ത ചുവടുകള്‍ ഒരു ജന്മം മുഴുവനും തുടരട്ടെ!!!
ReplyDeleteആശംസകള്‍!!!
പ്രണയം............. :))))))))))))
ReplyDelete