03-01-2013
10-pm
ഈ രാത്രി...........
ഇന്നത്തെ ഈ രാത്രി ഏറെ സുന്ദരം.ജനാലയിലൂടെ പുറത്തേക്കു നോക്കി ഇങ്ങനെ നില്‍ക്കാന്‍ എനിക്കെന്തിഷ്ടാണെന്നോ!!!പടിക്കലെക്കുള്ള വഴി ഈ രാത്രിയിലും ഏറെ വ്യക്തം.മുഴുവനില്ലാത്ത ചന്ദ്രനും നക്ഷത്രങ്ങളും നല്‍കിയ നേര്‍ത്ത നിലാ വെളിച്ചം.മേഘങ്ങള്‍ ഒഴിഞ്ഞ ആകാശം എന്ന് തോന്നി.നക്ഷത്രങ്ങള്‍ ഏറെയുണ്ട് .കുറച്ചു മുന്‍പ് പവര്‍ കട്ട് സമയത്ത് മുറ്റത്തൂടെ നടന്നു.ഈ നക്ഷത്രങ്ങളെ എണ്ണിക്കൊണ്ട് .ഒറ്റക്കുള്ള ഈ നടത്തം,ജനലിലൂടെ പുറത്തേക്കു നോക്കി നില്‍പ്പ് ഇതെല്ലാം കാലത്തെ തിരിച്ചു പിടിക്കാനുള്ള എന്‍റെ ചില കുഞ്ഞു ശ്രമങ്ങള്‍ ആണ്.ഒട്ടും പ്രതീക്ഷിക്കാതെയാണ് ഇവിടേക്കുള്ള എന്‍റെ ഈ വരവ്.എന്നെ എന്നെക്കാള്‍ അറിയാം ഇവിടത്തെ ഓരോ മണല്‍ തരിക്കും.
ഈ തനിച്ചാകലിനു ഒരു സുഖമുണ്ട് .കഴിഞ്ഞു പോയതൊക്കെയും വരിവരിയായി ആ വഴിയിലൂടെ എന്നിലേക്ക് വന്നു കൊണ്ടിരിക്കുന്നു.മഞ്ഞു പെയ്യുന്നുണ്ട്.ഓര്‍മ്മകളുടെ ഒരു മഴ എന്‍റെ ഉള്ളിലും.കാണുകയാണ് ഞാന്‍ എന്‍റെ ബാല്യ കൌമാരങ്ങളെ ......എന്‍റെ കുഞ്ഞു കുഞ്ഞു ഇഷ്ടങ്ങളെ ,കൌതുകങ്ങളെ .......അന്നത്തെ എന്‍റെ വലിയ വലിയ സങ്കടങ്ങളെ ,സന്തോഷങ്ങളെ .......അങ്ങനെ എന്‍റെ ജീവിതത്തെ തന്നെ .നിരന്നു നില്‍ക്കുന്നു എനിക്ക് മുന്നില്‍ എന്നെ കടന്നു പോയ ,എനിക്കൊപ്പം നിന്ന എന്‍റെ പ്രിയപ്പെട്ടവരെ ......മുപ്പതു വര്‍ഷത്തെ ജീവിതം ഒരു വലിയ കാലയളവാണെന്ന് എനിക്കപ്പോള്‍ തോന്നി.ഓര്‍മ്മകള്‍ അവസാനിക്കുന്നില്ല എന്നും.ഇപ്പോള്‍ ഈ നിമിഷം മരിച്ചാലും വേണ്ടില്ല എന്നും തോന്നുന്നു.
തനിച്ചാകുന്ന ഇത്തരം ചില സമയങ്ങള്‍ ഏറെ മനോഹരമാണ്.നമുക്ക് നമ്മളെ തന്നെ കാണാന്‍ കഴിയും.കടന്നു വന്ന വഴികള്‍,കണ്ടു മുട്ടിയ മുഖങ്ങള്‍,അനുഭവിച്ചറിഞ്ഞ സ്നേഹ വാത്സല്യങ്ങള്‍ എല്ലാം ഇങ്ങനെ തെളിഞ്ഞു വരും.മുന്നോട്ടുള്ള ജീവിതത്തിനു ഇടക്കൊരു പിന്നോട്ട് നോട്ടം നല്ലതാണ്.ആ നിമിഷങ്ങളില്‍ ഉള്ളില്‍ ആരോടൊക്കെയോ ഉള്ള,ഉണ്ടായിരുന്നു എന്ന് വിശ്വസിക്കപ്പെട്ട ദേഷ്യവും,അകല്‍ച്ചയും,പരിഭവങ്ങളും ഒക്കേം ഇല്ലാതാവും.ചിലതോര്‍ക്കുമ്പോള്‍ തോന്നിപ്പോകും ഇതിനേക്കാള്‍ മനോഹരമായി നമുക്ക് ആ നിമിഷത്തെ അല്ലെങ്കില്‍ ആ സംഭവത്തെ നേരിടാമായിരുന്നു എന്നൊക്കെ.ചിലപ്പോള്‍ കരച്ചില്‍ വരും.ചിലപ്പോ ചിരിയും.മനസ്സില്‍ ഒരു ചെരാതില്‍ ശാന്തിയുടെ ഒരു തിരി വെളിച്ചം സ്നേഹമെന്ന എണ്ണയില്‍ മുങ്ങി അങ്ങനെ കത്തും.ആ നിമിഷങ്ങളില്‍ ആണ് ജീവിതത്തിന്‍റെ മനോഹാരിത മനസിലാവുക.ഇപ്പോള്‍..........ഈ രാത്രി,ഈ നിമിഷങ്ങളില്‍ ഞാന്‍ ഇതെല്ലാം അറിയുകയാണ് അറിഞ്ഞു കൊണ്ടിരിക്കുകയാണ്...!!!!
ഇന്ന് നിന്നോട് സംസാരിച്ചു കൊണ്ടിരുന്നപ്പോള്‍ ഞാന്‍ ഇതുവരെ കാണാത്ത ഒരു കാഴ്ച കണ്ടു.കിഴക്ക് വശത്തെ വലിയ മാവ് പൂക്കാന്‍ തുടങ്ങുന്നേയുള്ളൂ .ഏറ്റവും മുകളിലെ കൊമ്പുകളില്‍ മാത്രം വലിയ പൂക്കുലകള്‍ ഉണ്ട്.ഇലകള്‍ക്കിടയില്‍ നിറയെ തിളക്കം.ഞാന്‍ ശരിക്കും അതിശയിച്ചു നക്ഷത്രങ്ങള്‍ എന്താ അനങ്ങുന്നെ എന്നാ ആദ്യം ഓര്‍ത്തെ.(ബടുക്കൂസ് അല്ലെ അതിനപ്പറോം ചിന്തിക്കും.)പിന്നെ തോന്നി പൂക്കള്‍ ആണോന്ന് .ഇത്രേം മിന്നാമിനുങ്ങുകളെ ഒരുമിച്ച് കാണാന്‍ പറ്റുംന്ന് ഞാന്‍ നിരീച്ചേയില്ല .ഇരുട്ടില്‍,മാവില്‍,നിറയെ അങ്ങോട്ടുമിങ്ങോട്ടും ഓടിക്കളിക്കുന്ന മിന്നാമിനുങ്ങുകള്‍ ......ഒന്നോര്‍ത്തു നോക്കൂ എന്തൊരു ഭംഗിയാണ് അല്ലെ????എനിക്ക് ഒരുപാട് സന്തോഷായി.കണ്ണുകള്‍ നിറഞ്ഞൊഴുകി.(ഈയിടെ ദീപ്തി ചോദിച്ചു എനിക്ക് പ്രാന്ത്ണ്ടോന്ന്.കാരണം സന്തോഷം ണ്ടാക്കിയ ഒരു കാര്യം അവളോട് ഞാന്‍ പറഞ്ഞത് കരഞ്ഞോണ്ടായിരുന്നു)
ഈ രാത്രിയുടെ അവസാനത്തില്‍ ഈ നിലാവില്‍ നടന്നു വരുന്ന നിന്‍റെ നിഴല്‍ രൂപം ഞാന്‍ പ്രതീക്ഷിക്കുന്നുണ്ടോ?????
ചില പ്രതീക്ഷകള്‍ ജീവിതത്തിന് രുചി നല്‍കുന്ന അപൂര്‍വ കൂട്ടാണെന്ന് എനിക്ക് തോന്നാറുണ്ട്.അത് പ്രണയത്തിന് മാത്രമേ നല്‍കാന്‍ സാധിക്കൂ എന്നും.ആരും വരാനില്ല എന്നറിഞ്ഞിട്ടും ആരോ വരുമെന്ന എന്‍റെയീ പ്രതീക്ഷയും അതില്‍ നിന്നുണ്ടായത് തന്നെ.
ഒരു പുലര്‍ മഴയില്‍ നനഞ്ഞ്.............
ഒരു പുലര്‍ മഴയില്‍ നനഞ്ഞ്.............
ഒരു നിലാമഞ്ഞിന്‍ കുളിരില്‍ മുങ്ങി ..........
അങ്ങനെ വെറുതെ........... കുറെ പ്രതീക്ഷകള്‍ !!!!!!
04-01-2013
2-pm
രാവിലെ നല്ല മഞ്ഞുണ്ടായിരുന്നു.കൊറേ നേരം കിടക്കണം എന്ന് തോന്നിയെങ്കിലും വേഗം എണീറ്റു.ഇങ്ങോട്ട് വരുന്നത് ഇത്തരം ചില കാര്യങ്ങള്‍ക്ക് വേണ്ടിയാണെന്ന് ചിലപ്പോ തോന്നാറുണ്ട്.നേരം വൈകി എണീക്കാന്‍,മടി പിടിച്ച് ഇരിക്കാന്‍,മഞ്ചാടി പെറുക്കാന്‍,പറമ്പ് മുഴോനും ചുറ്റി നടക്കാന്‍,അവളുടെ നാകമോഹന്‍ പക്ഷികളെ കാണാന്‍,മോളിഅച്ചോള്‍ടെ ചീര തോരന്‍ കൂട്ടാന്‍,അച്ഛമ്മ ഉണ്ടായിരുന്നപ്പോള്‍ ആ കയ്യോണ്ട് വായില്‍ തരുന്ന ചോറുണ്ണാന്‍,സിനിമ കാണാന്‍,പിന്നെ ഓരോ മുക്കിലും,മൂലയിലും,മണ്ണിലും,മരത്തിലും,ഒക്കെ ഞാന്‍ ഒളിപ്പിച്ച എന്‍റെ ഓര്‍മ്മകളെ ലാളിക്കാന്‍ അങ്ങനെ കുറെ എന്‍റെ ഇഷ്ടങ്ങള്‍.........എന്‍റെ ചെറിയ വലിയ ലോകം.
നീണ്ട ഇറയം മുഴോനും പൊടിയാണ്.
നീണ്ട ഇറയം മുഴോനും പൊടിയാണ്.
കാറ്റ് വീശുമ്പോള്‍ മുറ്റത്തെ പൂഴി മണ്ണിന്‍റെ വികൃതി.ചെരുപ്പിടാതെ മുറ്റത്തൂടെ നടന്നു.പിന്നെ ആരും കാണാതെ ഒരു പണി കാണിച്ചു.മണ്ണ് വാരി പാദങ്ങള്‍ അതില്‍ പൂഴ്ത്തി അങ്ങനെയിരുന്നു.രാവിലെ ആയതിനാല്‍ മണ്ണിന് നല്ല തണുപ്പാണ്.എന്തൊരു രസായിരുന്നു!!!!!!!!!!!!!!!മുറ്റമടിക്കാന്‍ സാവിത്രി വന്നപ്പോഴാണ് എണീറ്റത്.പറമ്പ് മുഴോനും ഒന്ന് ചുറ്റിയടിച്ചു. ഇപ്പഴേ കൊടും വേനല്‍ ആയ പോലെയാണ്.മാവില്‍ മാത്രേ പച്ച നിറം കണ്ടുള്ളൂ.കഴിഞ്ഞ മഴയത്ത് മോളി അച്ചോള്‍ മുറ്റം മുഴോനും വരമ്പ് കീറി പച്ചക്കറി നട്ടിരുന്നു.അതൊക്കെ പറിച്ചു കളഞ്ഞ് ട്രാക്ടര്‍ കൊണ്ട് അവിടൊക്കെ ആകെ ശരിയാക്കി.അതോണ്ടെന്തായി .............ഒരു ഭംഗി ഇല്ലാതായി മുറ്റത്തിന്.കണ്ടാല്‍ മുറ്റോം പറമ്പും ഒക്കേം ഒരേ കൂട്ട്......പുളിയില്‍ നിറയെ പുളിങ്ങ ഉണ്ട്.താഴേം കൊറേ വീണു കിടപ്പുണ്ട്.ആരെങ്കിലും ഒക്കെ പെറുക്കും.ആ പുളിയാണ് ഒരുപാടു വീടുകളിലെ കൂട്ടാനുകളില്‍ രുചി കൂട്ടുന്നത് .രാവിലെ മുത്തശ്ശി കാപ്പീം പലഹാരോം ആയാല്‍ ഉള്ള വിളി സാവിത്ര്യേ .......ന്ന്.അതിപ്പോഴും അങ്ങനെ തന്നെ .സാവിത്രീടേം രാമ കൃഷ്ണന്റെം അസുഖം മാറിയോ ആവോ !!!!കുഞ്ഞിപൊന്നിയ്ക്ക് അശേഷം വയ്യാണ്ടായി.ഓര്‍ക്കുകയാണ് പണ്ടൊക്കെ എനിക്കെന്തു ദേഷ്യായിരുന്നു അവരോടൊക്കെ.ആരോടും ചോദിക്കാതെ തേങ്ങേം,ഓലേം ,മടലും,മാങ്ങേം പുളീം ഒക്കേം പെറുക്കി കൊണ്ടോകും.ടീ വി കാണാന്‍ വന്നിരുന്നാലോ മീനിന്‍റെ നാറ്റോം.പക്ഷെ ഇപ്പൊ അവരുടെ അവസ്ഥ മനസിലാവുന്നു.അവരോട് ദേഷ്യം തോന്നിയേനു കുറ്റബോധംണ്ട്.കുഞ്ഞു കുട്ടി ആയിരുന്നപ്പോഴത്തെ തെറ്റല്ലേ .... അതൊക്കെ ദൈവം ക്ഷമിച്ചോളുംലെ?
തിരുവാതിരക്കു പെയ്ത മഴ അത് ഇവിടെ വന്നില്ല.മഴക്കാറ് മാത്രേ ഇണ്ടായുള്ളൂ .അത് മാവ് പൂത്തതൊക്കെ കൊഴിച്ചു.ന്നാലും മാവ് പിന്നേം പൂത്തു തുടങ്ങി.ഉമ്മറത്തെ പറമ്പിലെ മൂവാണ്ടന്‍ മാവും കൂവളോം എവിടെ പോയി????ഞാന്‍ ഇപ്പഴാ അത് ശ്രദ്ധിച്ചേ.മോളി അച്ചോള്‍ പറഞ്ഞു അത് ഒരു ഇടിവെട്ടില്‍ പോയി എന്ന്.അത് കളയാന്‍ മാത്രം എന്നാ ഇടിവെട്ടിയെ????എനിക്ക് സങ്കടായി.ആ മൂവാണ്ടന്‍ മാവ് ഓര്‍മ്മകളിലെ നല്ലയിടങ്ങളിലെ പ്രധാന കഥാപാത്രമാണ്.എന്നാലും സമാധാനിച്ചു അതിന്‍റെ അന്ത്യം ഞാന്‍ അറിഞ്ഞില്ലല്ലോന്ന്.അത് മനുഷ്യരുടെ കയ്യോണ്ട് ആയിരുന്നില്ലല്ലോ എന്നോര്‍ത്ത്.
പാടത്തേക്ക് ഇറങ്ങാന്‍ നോക്കി.നടന്നില്ല.അതില്‍ ഇപ്പഴും ചേറാണ്.ന്നാലും കുറച്ചു ദൂരം പോയി.കുളം ആകെ കേടായി.അവിടെ ഒക്കെ പ്ലാസ്റ്റിക് കുപ്പികള്‍.പടവുകള്‍ ഒക്കേം പൊട്ടി പൊളിഞ്ഞു.ആകെ കാട് പിടിച്ചു.വാഴയും മറ്റും നനയ്ക്കാന്‍ മാത്രേ അതീന്നു വെള്ളം എടുക്കുന്നുള്ളൂ എന്ന് തോന്നുന്നു.എത്ര കടുത്ത വേനലിലും അത് പൂര്‍ണമായും ഒരിക്കലും വറ്റിയിട്ടില്ല എന്നാണു ഓര്‍മ്മ.അടുത്ത് നില്‍ക്കുന്ന പനയില്‍ നിറയെ പനന്നൊങ്കുണ്ട്.പണ്ടൊക്കെ ഇഷ്ടായിരുന്നു.ഇപ്പൊ ഇഷ്ടല്ല അത്.സര്‍പ്പക്കാവ് ആകെ ഒതുങ്ങിയ പോലെ ആയി.അതിനപ്പുറത്തുള്ള പറമ്പ് പണ്ട് അച്ഛന്‍ വിറ്റതാണ്.ആ ആള്‍ മതില്‍ കെട്ടി തിരിച്ച കാരണം കാവ് ഒതുങ്ങിയ പോലെ ആയി.കാവിന്റെ പിന്നിലെക്കുള്ള വഴിയും അടച്ചു.അപ്പൊ മഞ്ചാടിക്കുരു പെറുക്കാന്‍ ചുറ്റി വളഞ്ഞു പോണം.എനിക്കതൊരു പ്രശ്നമേയല്ല.ഞാന്‍ പോയി.കയ്യില്‍ അച്ചു,ക്യാമറ,ഫോണ്‍ ഒക്കെ ണ്ടെങ്കില്‍ കൂടിയും.അച്ചൂനെ അവിടെ ഇരുത്തി.ഞാന്‍ ഒരു മൂലയ്ക്കല്‍ നിന്ന് മഞ്ചാടി പെറുക്കല്‍ കര്‍മ്മം തുടങ്ങി.കൊറേ വീണു കിടപ്പുണ്ടായിരുന്നു.ഉള്ളിലെ ആര്‍ത്തി ആഹ്ലാദമായി നിറഞ്ഞുവെങ്കിലും ഞാന്‍ തിരക്ക് കൂട്ടാതെ പെറുക്കിയെടുത്തു.നിറയെ തൊട്ടാവാടി ആണ്.കൈ അവിടേം ഇവിടേം ഒക്കെ മുറിഞ്ഞു.എങ്കിലും പെറുക്കി.കുറേ ............എനിക്കൊപ്പം ദീപ്തീം കൂടി.കൊല്ലം ഇത്രേം ആയിട്ടും ന്‍റെ ഇത്തരം ഇഷ്ടങ്ങള്‍ എന്തെ ഇനീം മാറീല്യ ????
എന്‍റെ ഇത്തരം ഇഷ്ടങ്ങളെ നിനക്കിഷ്ടാണോ????ഞാന്‍ ഒരിക്കല്‍ പോലും ചോദിച്ചില്ല്യ അത്.
മതില് കെട്ടി തിരിച്ചിട്ട സ്ഥലം കൊടുക്കാനുള്ളതാത്രേ!!!!!തെങ്ങ് കേറാന്‍ വന്നിരുന്ന രാജന്‍ ഇപ്പൊ റിയല്‍ എസ്റ്റെറ്റ് പരിപാടി ആണ്.ആ സ്ഥലത്തിന് സെന്‍റിന് ഒന്നര ലക്ഷം ഉറുപ്പ്യണ്ട്ത്രെ !!!!ന്‍റെ കണ്ണ് തള്ളി.ഒപ്പം മനസ്സില്‍ ഒരു ലഡ്ഡുവും പൊട്ടി.പാടത്തിനും,കാവിനും അടുത്ത് കിടക്കുന്ന ഈ സ്ഥലത്തിന് ഇത്രേം കിട്ടുമെങ്കില്‍ റോഡ് സൈഡില്‍ ഉള്ള ന്‍റെ ഭൂമിക്ക് എത്ര കിട്ടും എന്നോര്‍ത്ത്.കാര്‍ന്നോര്‍മാര്‍ക്ക് നന്ദി പറഞ്ഞു.പാടത്തിനടുത്ത് നിറയെ ശീമക്കൊന്ന പൂത്തിട്ടുണ്ട് കൈതക്കൂട്ടത്തിനടുത്ത് നിക്കണ ഇലഞ്ഞി മരം നിറയെ തളിര്‍ത്തേക്കുന്നു. പൂക്കാനായി തളിര്‍ത്ത് നില്‍ക്കും.പക്ഷെ പൂക്കില്ല .ഒരു കാത്തിരിപ്പ് പോലെ.നേരത്തെ പറഞ്ഞ ഒരിക്കലും വരാത്ത ആരെയോ ആണോ അതും ................?????????
തോടിന്‍റെ വക്കില്‍ മുളങ്കൂട്ടം നല്ല ഭംഗിയില്‍ വഴിയൊരുക്കി നില്‍ക്കുന്നു.കണ്ടപ്പോള്‍ വന്ദനം സിനിമയിലെ സീന്‍ ഓര്‍മ്മ വന്നു.പതിവിനു വിപരീതമായി ഈ തവണ ഞാന്‍ എന്റേം അച്ചൂന്റേം ചിത്രങ്ങള്‍ ആണ് എടുത്തത്.എനിക്ക് പ്രിയപ്പെട്ട ഓരോ കാര്യങ്ങളിലും കാഴ്ചകളിലും ഞാനും അവളും വേണം എന്നൊരു മോഹം.ജനലിനപ്പുറത്തെ വല്യേ മൂവാണ്ടന്‍ മാവില്‍ പല തരത്തിലുള്ള കിളികളെ ഒരുമിച്ചു കണ്ടു.ഇന്ന് അവരുടേം കുടുംബശ്രീ മീറ്റിംഗ് ആണോ?രാധ വല്യമ്മേം,മോളി അച്ചോളും അതിനു പോയേക്കുവാണ്.രണ്ടു നാക മോഹന്‍ പക്ഷികള്‍,ഓലേഞ്ഞാലികള്‍,വണ്ണാത്തിക്കിളികള്‍,കരിയിലക്കിളികള്‍,മരംകൊത്തി,പൊന്മാന്‍ വാലറ്റം കത്രിക പോലെയുള്ള പക്ഷി,പിന്നെ എനിക്ക് പേരറിയാത്ത ഏതൊക്കെയോ കൂടിയും.സത്യത്തില്‍ വല്യേ അതിശയായിട്ടോ!!!!!!
രാധവല്യമ്മേടെ വീട് ഇപ്പൊ നല്ലോം ഭംഗിയായി.ബാല്‍ക്കണിയിലെ ചാരുപടിയില്‍ മുഖം ചേര്‍ത്ത് മുളകര്‍ട്ടനുകള്‍ടെ മറവില്‍ കൊറേ നേരം അങ്ങനെ ഇരുന്നു.മുറ്റത്ത് വല്യേ ഒട്ടുമാവുണ്ട്.അതും നിറയെ പൂത്തേക്കുന്നു.തറവാട്ടില്ലം കണ്ടാല്‍ കഷ്ടം തോന്നും.വീടിനും,ചുറ്റും നില്‍ക്കുന്ന മരങ്ങള്‍ക്കുമെല്ലാം ജീവനും ആത്മാവും ഉണ്ടെന്നു തോന്നും.കാരണം അവയൊന്നും ഇപ്പൊ നേരാം വണ്ണം കായ്ക്കുന്നില്ല.വീട് കണ്ടാല്‍ കരഞ്ഞോണ്ട് നില്‍ക്കുന്ന പോലെ തോന്നും.പഴയ കാലം ഓര്‍ത്ത് അതിന്‍റെ ആത്മാവ് തേങ്ങിക്കൊണ്ടേ ഇരിക്കുകയാണ് എന്നെനിക്കു തോന്നി.
അപ്പൂപ്പന്‍ താടി ഉണ്ടാകുന്ന മരം ആകെ ഉണങ്ങി.എന്നാലും അതില്‍ കായുണ്ട്.അതിലെ കുഞ്ഞു കുഞ്ഞു വിത്തുകള്‍ പോട്ടുന്നതില്‍ നിന്നാണ് അപ്പൂപ്പന്‍ താടി ഉണ്ടാകുന്നെ.ഇത് പൂവാണോ?അതെനിക്കിനീം അറിയില്ല.സ്വപ്നത്തിലെ വീട് സത്യമാവുമ്പോള്‍ മതിലിനു പകരം നിറയെ മഞ്ചാടി മരങ്ങള്‍,അപ്പൂപ്പന്‍ താടി മരങ്ങള്‍ ഒക്കേം വെച്ച് പിടിപ്പിക്കണം.പിന്നേം ഉണ്ട് മരങ്ങളുടെ ലിസ്റ്റ്.പൂക്കളും മരങ്ങളും പച്ചക്കറിയും ഒക്കെ നിറയെ നില്‍ക്കുന്ന ഒരു വീടും തൊടീം.ന്‍റെ ഒരു സ്വപ്നം.സ്വപ്‌നങ്ങള്‍ അങ്ങനെ ഒരുപാട്.............
10-pm
കടല് നോക്കി നിന്നപ്പോള്‍ ഓരോ തിരയടിക്കുന്നതും എന്‍റെ ഉള്ളിലാണെന്ന് തോന്നി.അവ നനയിക്കുന്നത് നിന്നെയാണെന്നും.നോക്കിയിരിക്കും തോറും എന്‍റെ കണ്ണുകളും ഒരു കടലാവാന്‍ തുടങ്ങിയിരുന്നോ?????ഒരിക്കല്‍ പറഞ്ഞത് പോലെ കാരണങ്ങള്‍ ഇല്ലാതെ കരയാന്‍ എനിക്കിഷ്ടമാണ്.
അതൊരു സുഖമാണ്.ഒന്ന് കണ്ണീരൊഴിഞ്ഞാല്‍ എന്‍റെയുള്ളില്‍ വീണ്ടും ഒരു കടലോളം സ്നേഹം നിറയും.
ഇളം ഓറഞ്ച് നിറം മെല്ലെ മെല്ലെ ആകാശം മുഴുവനായി പടരുന്നത് നോക്കിയിരുന്നപ്പോള്‍, കടലിലേക്ക് മറയുന്ന സൂര്യനെ നോക്കിയിരുന്നപ്പോള്‍,ഞാന്‍ ഓര്‍ത്തു.ഒരിക്കല്‍ നിന്നോടൊപ്പം എനിക്ക് കടല്‍ കാണണം.എനിക്കുറപ്പാണ്,അന്ന്.....ഇനിയും സാധ്യമാവാത്ത എന്‍റെ മറ്റൊരു മോഹം കൂടി സാധിക്കും."മഴ നനഞ്ഞ് കടല്‍ കാണുക"എന്നത്."കടല്‍" എന്ന കഥ,അതിന്നു വായിച്ചു.പണ്ടെന്നോ വായിച്ചിട്ടുണ്ട്.ഒരിക്കല്‍ ഷാജി എന്‍ കരുണ്‍ അത് സിനിമയാക്കുന്നു എന്നൊക്കെ കേട്ടിരുന്നു.കാണാന്‍ കാത്തിരിക്കുന്ന ഒരു ചിത്രമാണ് അന്നയും റസൂലും.പേരിനോടുള്ള ഇഷ്ടം കൊണ്ട്.പിന്നെ ഒരു പ്രണയ കഥയാണ് എന്ന് കേട്ടത് കൊണ്ടും.ഇന്നലെ കണ്ട ഒഴിമുറിയും നല്ല സിനിമയാണ്.
നാളെ തിരിച്ചു പോണം.ഈ രാത്രിയില്‍ ഈ ഇഷ്ടങ്ങളെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് കിടക്കണം.ഇവയൊന്നും നഷ്ടമാവരുത്.കാരണം ഇതൊക്കെയാണ് എന്‍റെ ജീവിതത്തിനു നിറം നല്‍കുന്നത്.എന്നെ ഞാന്‍ ആക്കുന്നത്.ജീവിക്കാന്‍ ഇഷ്ടപ്പെടുത്തുന്നത്.
ഒരിക്കല്‍ കൂടി ഒരിക്കലും ചോദിക്കാത്ത രണ്ടു ചോദ്യങ്ങള്‍ നിന്നോട് ചോദിക്കട്ടെ???????
എന്‍റെയീ ഇഷ്ടങ്ങള്‍ നിനക്കിഷ്ടമായോ????????
എന്‍റെയീ ലോകം നിനക്കിഷ്ടമായോ????????????
രാധവല്യമ്മേടെ വീട് ഇപ്പൊ നല്ലോം ഭംഗിയായി.ബാല്‍ക്കണിയിലെ ചാരുപടിയില്‍ മുഖം ചേര്‍ത്ത് മുളകര്‍ട്ടനുകള്‍ടെ മറവില്‍ കൊറേ നേരം അങ്ങനെ ഇരുന്നു.മുറ്റത്ത് വല്യേ ഒട്ടുമാവുണ്ട്.അതും നിറയെ പൂത്തേക്കുന്നു.തറവാട്ടില്ലം കണ്ടാല്‍ കഷ്ടം തോന്നും.വീടിനും,ചുറ്റും നില്‍ക്കുന്ന മരങ്ങള്‍ക്കുമെല്ലാം ജീവനും ആത്മാവും ഉണ്ടെന്നു തോന്നും.കാരണം അവയൊന്നും ഇപ്പൊ നേരാം വണ്ണം കായ്ക്കുന്നില്ല.വീട് കണ്ടാല്‍ കരഞ്ഞോണ്ട് നില്‍ക്കുന്ന പോലെ തോന്നും.പഴയ കാലം ഓര്‍ത്ത് അതിന്‍റെ ആത്മാവ് തേങ്ങിക്കൊണ്ടേ ഇരിക്കുകയാണ് എന്നെനിക്കു തോന്നി.
അപ്പൂപ്പന്‍ താടി ഉണ്ടാകുന്ന മരം ആകെ ഉണങ്ങി.എന്നാലും അതില്‍ കായുണ്ട്.അതിലെ കുഞ്ഞു കുഞ്ഞു വിത്തുകള്‍ പോട്ടുന്നതില്‍ നിന്നാണ് അപ്പൂപ്പന്‍ താടി ഉണ്ടാകുന്നെ.ഇത് പൂവാണോ?അതെനിക്കിനീം അറിയില്ല.സ്വപ്നത്തിലെ വീട് സത്യമാവുമ്പോള്‍ മതിലിനു പകരം നിറയെ മഞ്ചാടി മരങ്ങള്‍,അപ്പൂപ്പന്‍ താടി മരങ്ങള്‍ ഒക്കേം വെച്ച് പിടിപ്പിക്കണം.പിന്നേം ഉണ്ട് മരങ്ങളുടെ ലിസ്റ്റ്.പൂക്കളും മരങ്ങളും പച്ചക്കറിയും ഒക്കെ നിറയെ നില്‍ക്കുന്ന ഒരു വീടും തൊടീം.ന്‍റെ ഒരു സ്വപ്നം.സ്വപ്‌നങ്ങള്‍ അങ്ങനെ ഒരുപാട്.............
10-pm
കടല് നോക്കി നിന്നപ്പോള്‍ ഓരോ തിരയടിക്കുന്നതും എന്‍റെ ഉള്ളിലാണെന്ന് തോന്നി.അവ നനയിക്കുന്നത് നിന്നെയാണെന്നും.നോക്കിയിരിക്കും തോറും എന്‍റെ കണ്ണുകളും ഒരു കടലാവാന്‍ തുടങ്ങിയിരുന്നോ?????ഒരിക്കല്‍ പറഞ്ഞത് പോലെ കാരണങ്ങള്‍ ഇല്ലാതെ കരയാന്‍ എനിക്കിഷ്ടമാണ്.
അതൊരു സുഖമാണ്.ഒന്ന് കണ്ണീരൊഴിഞ്ഞാല്‍ എന്‍റെയുള്ളില്‍ വീണ്ടും ഒരു കടലോളം സ്നേഹം നിറയും.
ഇളം ഓറഞ്ച് നിറം മെല്ലെ മെല്ലെ ആകാശം മുഴുവനായി പടരുന്നത് നോക്കിയിരുന്നപ്പോള്‍, കടലിലേക്ക് മറയുന്ന സൂര്യനെ നോക്കിയിരുന്നപ്പോള്‍,ഞാന്‍ ഓര്‍ത്തു.ഒരിക്കല്‍ നിന്നോടൊപ്പം എനിക്ക് കടല്‍ കാണണം.എനിക്കുറപ്പാണ്,അന്ന്.....ഇനിയും സാധ്യമാവാത്ത എന്‍റെ മറ്റൊരു മോഹം കൂടി സാധിക്കും."മഴ നനഞ്ഞ് കടല്‍ കാണുക"എന്നത്."കടല്‍" എന്ന കഥ,അതിന്നു വായിച്ചു.പണ്ടെന്നോ വായിച്ചിട്ടുണ്ട്.ഒരിക്കല്‍ ഷാജി എന്‍ കരുണ്‍ അത് സിനിമയാക്കുന്നു എന്നൊക്കെ കേട്ടിരുന്നു.കാണാന്‍ കാത്തിരിക്കുന്ന ഒരു ചിത്രമാണ് അന്നയും റസൂലും.പേരിനോടുള്ള ഇഷ്ടം കൊണ്ട്.പിന്നെ ഒരു പ്രണയ കഥയാണ് എന്ന് കേട്ടത് കൊണ്ടും.ഇന്നലെ കണ്ട ഒഴിമുറിയും നല്ല സിനിമയാണ്.
നാളെ തിരിച്ചു പോണം.ഈ രാത്രിയില്‍ ഈ ഇഷ്ടങ്ങളെ നെഞ്ചോട് ചേര്‍ത്ത് പിടിച്ച് കിടക്കണം.ഇവയൊന്നും നഷ്ടമാവരുത്.കാരണം ഇതൊക്കെയാണ് എന്‍റെ ജീവിതത്തിനു നിറം നല്‍കുന്നത്.എന്നെ ഞാന്‍ ആക്കുന്നത്.ജീവിക്കാന്‍ ഇഷ്ടപ്പെടുത്തുന്നത്.
ഒരിക്കല്‍ കൂടി ഒരിക്കലും ചോദിക്കാത്ത രണ്ടു ചോദ്യങ്ങള്‍ നിന്നോട് ചോദിക്കട്ടെ???????
എന്‍റെയീ ഇഷ്ടങ്ങള്‍ നിനക്കിഷ്ടമായോ????????
എന്‍റെയീ ലോകം നിനക്കിഷ്ടമായോ????????????
രണ്ടാഴ്ച മുന്‍പ് ഞാന്‍ എന്‍റെ ഇല്ലത്തേക്ക് പോയിരുന്നു.
ReplyDeleteആ ഓര്‍മ്മകള്‍ എവിടെയെങ്കിലും സൂക്ഷിക്കാതെ വയ്യ.
എനിക്കീ മറവി കൂടുന്നു ഈയിടെ ആയി.
ഇതൊക്കെ മറന്നാല്‍ പിന്നെ ജീവിച്ചിട്ട് കാര്യല്യ.
അതോണ്ടാണ് ആ ദിവസങ്ങളില്‍ ഡയറിയില്‍ എന്ന പോലെ ഒരു കടലാസില്‍ എഴുതി വെച്ച ഈ കാര്യങ്ങളെ ഈ ലോക്കറില്‍ സൂക്ഷിക്കാം എന്ന് വച്ചേ.
ഇവിടുന്നു എന്തായാലും നഷ്ടാവില്ലല്ലോ!!!!!
:)
ഞാനും അറിയാറുണ്ട് തറവാട്ടിലേക്കുള്ള തിരിച്ചു പോക്കില്‍ മാത്രം അറിയുന്ന ചിലത്.
ReplyDeleteഉമ പറഞ്ഞ പോലെ കാലത്തെ തിരിച്ചു പിടിക്കാനുള്ള ഓര്‍മ്മക്കൂട്ടുകള്‍ .
ഏകാന്തത മനോഹരമാകുക ഇത്തരം നിമിഷങ്ങളില്‍ ആണ്.
നമ്മളെക്കാള്‍ നമ്മെ കൂടുതല്‍ അറിയുന്ന അവിടത്തെ കാറ്റിനും ചെടികള്‍ക്കും കിളികള്‍ക്കും ഒപ്പം ബാല്യത്തിലേക്കും പിന്നെ പിന്നിട്ട വഴികളിലേക്കും ഉള്ള ആ ഓര്‍മ്മകളുടെ സവാരിയില്‍നമുക്ക് തോന്നുക ഒരു ബാല്യം തിരിച്ചു കിട്ടി എന്നാണ് .
എനിക്കെന്തോ എന്‍റെ ഇഷ്ടങ്ങളുമായി ചേര്‍ന്ന് നില്‍ക്കുന്ന എഴുത്തായി തോന്നി.നിലാവില്‍ മുറ്റത്തുള്ള ആ നടത്തം വരെ.
മണ്ണിന്‍റെ മണമുള്ള എഴുത്താണ് ഇത്. മനസ്സിനെ അറിയാതെ പകര്‍ത്തിയ പോലെ. ഒരു യാത്ര മനസ്സില്‍ നല്‍കിയ സന്തോഷത്തേയും മറ്റും പറഞ്ഞുപ്പോയത് അത്രക്കും ഹൃദ്യമായാണ് .മനസ്സിനെ പകര്‍ത്തുക എന്നത് ചെറിയ കാര്യമല്ലല്ലോ .
ആശംസകള്‍ ഉമ .
മന്‍സൂര്‍ അപ്പൊ മന്‍സൂറും ന്‍റെ കൂട്ട് ഒരു പൊടിയ്ക്കു പ്രാന്ത് അല്ലെ???? :)
Deleteഹോ....സമാധാനമായി.കൂട്ടുണ്ടല്ലോ!!!!
ഇനി ഒരു രഹസ്യം പറയട്ടെ ഈ പോസ്റ്റ് ഇട്ടപ്പോ സത്യം പറയാലോ എനിക്ക് വല്യേ സന്തോഷം തോന്നി.
എന്താന്നറിയില്ല.
ആ ഒരു സന്തോഷത്തില്‍ ഇരിക്കുമ്പോള്‍ ആണ് ഈ കമന്റ് കണ്ടത്.
അപ്പൊ അത് കൂടി.
മന്‍സൂര്‍ ന്‍റെ വാക്കുകള്‍ നാരങ്ങാസത്ത് മിട്ടായി പോലെ.......
ഓര്‍മ്മകള്‍ നന്നായിട്ടുണ്ടല്ലോ സാര്‍ .. ഫുള്‍ നൊസ്റ്റാള്‍ജിയ
ReplyDelete:) ഇതിന് ഭയങ്കര സാധ്യതകള്‍ ആണത്രേ ബ്ലോഗില്‍.
Deleteഒന്ന് പരീക്ഷിച്ചു നോക്കിയതാ.
സംഭവം സക്സസ് ആയീലെ കാത്തീ????
പ്രിയപ്പെട്ട ആത്തേമ്മാരെ,
ReplyDeleteമകരകാറ്റില്‍, മഞ്ഞു പെയ്യുന്ന പുലരികളില്‍ ,ഇല്ലത്തേക്ക് ഒരു യാത്ര തരായല്ലോ.സന്തോഷം.
ജനിച്ചു വളര്‍ന്ന ചുറ്റുപാടും, സ്വാന്ത്രത്യത്തിന്റെ അമൃതും വീണ്ടും ഹൃദയത്തില്‍ ഉന്മേഷവും ഉല്ലാസവും നിറക്കുന്നു.
ജീവിതം ,ഇനിയും സുന്ദരമാണ് എന്ന തിരിച്ചറിവ്,ഇങ്ങിനെയുള്ള യാത്രകള്‍ നല്‍കുന്നു.
സ്വന്തം തറവാട്ടിലെ മോഹിപ്പിക്കുന്ന ജീവിതം ഹൃദയത്തോട് ചേര്‍ത്ത് പിടിച്ചു ജീവിക്കുന്ന എനിക്ക്, ഉമയുടെ ആവേശതള്ളല്‍ മനസ്സിലാകും.
എന്നിട്ടും, ഫോട്ടോ ഒന്ന് പോലും കണ്ടില്ല. എന്തേ?
ഒരു സ്വപ്നം ശരിക്കും ഇഷ്ടായി,അച്ചൂന്റെ അമ്മെ. മതിലിനു പകരം മരങ്ങള്‍ ......എത്ര മനോഹരം ! ശീമക്കൊന്ന മരങ്ങള്‍ വെച്ച് പിടിപ്പിക്കു.പൂത്തു നില്‍ക്കുന്ന ശീമക്കൊന്ന മരങ്ങള്‍ ,എത്ര ഭംഗിയായിരിക്കും.
ആത്മാവിന്റെ അംശം അലിഞ്ഞു ചേര്‍ന്ന വരികള്‍ ഒത്തിരി ഇഷ്ടായി,കേട്ടോ.അഭിനന്ദനങ്ങള്‍ !
നാളെ,ഗുരുപവനപുരിയിലേക്ക്.മുപ്പെട്ടു വ്യാഴാഴ്ച.പക്ഷെ, തൊഴല്‍ നടക്കില്ല.രണ്ടു കല്യാണങ്ങള്‍. ബന്ധുക്കളെ മുഴുവന്‍ കാണാം. അതൊരു സന്തോഷമാണ്.
എന്നെ ഉടനെ തന്നെ കാണാതെ പോകും എന്ന് തോന്നുന്നു.:)
അറിഞ്ഞതില്‍, സൗഹൃദം തണല്‍ നല്‍കിയതിനു,ഹൃദ്യമായ നന്ദിയോടെ,
ഓര്‍മകളില്‍ ഒരു ശംഖുപുഷ്പമായി ,
സസ്നേഹം,
അനു
എന്‍റെ അനൂ,
Deleteഎന്തായിപ്പോ ഈ കുട്ട്യോട് പറയാ....!!!!
അറിയണില്ല്യ.
അനു എനിക്കെന്‍റെ അമ്മൂനെ,ശ്രീച്ചീനെ ,പോലെ ഒക്കെ....!!!!!
പിന്നെ സ്വപ്നം......അത് നടക്കും.അല്ലെ???
ഒരിക്കല്‍ അനു വരണം ന്‍റെ ആ വീട്ടിലേക്ക് .
ചുറ്റിനും മഞ്ചാടിയും,അപ്പൂപ്പന്‍ താടീം ഇലഞ്ഞി പൂക്കളും പ്ലാശ്ശിന്‍ പൂക്കളും ഒക്കെ വീണു കിടക്കണ,
ആ വീട്ടിലേക്ക്.............
ആദ്യത്തെ ക്ഷണം അനുവിന്.
:)
ശനിയാഴ്ച്ച ഞാന്‍ പോയി കണ്ടു കണ്ണനെ.
ഒരുപാട് സ്നേഹം,സന്തോഷം,പ്രാര്‍ത്ഥന,ആശംസകള്‍ ഒക്കെ ന്‍റെ കുട്ടിക്ക്......
ത്രീ ഡയമെന്ഷനിലാണ് ലോ വിവരണം..കാണാന് പറ്റണ് ണ്ട് പറയണതോരോന്നും..പിന്നേയ് ആരോടോ ഒരൂട്ടം ചോദിക്കുണൂണ്ട് ലോ..എടക്കും തലക്ക്വൊക്കെ..ആരാത്,, ആരാവടെ??
ReplyDeleteപിന്നേയ് ആത്തേമ്മാരെ ഈ നാഗമോഹനെ കറിവെക്കാന്‍ പറ്റ്വോ,എന്റെ വീടിന്റവിടീണ്ട് നെറയെ..എയര്‍ ഗണ്ണ്ണ്ട് വീട്ടില്..നാട്ടില് പോകുമ്പോ പരീക്ഷിച്ചിട്ട് പോസ്റ്റാം ട്വാ ...
ന്‍റെ മാധവാ........... ഈ ഉണ്ണ്യേക്കൊണ്ട് തോറ്റൂലോ ഭഗവാനെ!!!!!
Deleteനാകമോഹനെ കറി വയ്ക്ക്യാത്രെ !ശിവ!ശിവ!
നിയ്ക്ക് കേള്‍ക്കണ്ട ഈ ജാതി വര്‍ത്തമാനം.
പിന്നെ
ഈ പോസ്റ്റുകളിലെ "നീ,അവന്‍ " എന്നൊക്കെ പറയുന്ന ആള്‍ ജീവിച്ചിരിക്കുന്നതോ മരിച്ചു പോയതോ ആയ ആരുമായും ഒരു സാമ്യവുമില്ല.
അഥവാ അങ്ങനെ തോന്നുന്നുവെങ്കില്‍ അത് തികച്ചും അയാളുടെ ഇഷ്ടം.
ഇപ്പൊ ശരിയായില്ലേ മാധവന്‍ മാഷെ??????
പ്രിയപ്പെട്ട ഉമേച്ചി,
ReplyDeleteഇതപ്പോ ശ്ശി അല്ലാലോ കൊറേ ഉണ്ടല്ലോ വിശേഷങ്ങള്‍.
വായിക്കാനും നല്ല രസമുണ്ട്. നന്നായി എഴുതി
നക്ഷത്രങ്ങളും നിലാവെളിച്ചവും മാമ്പൂക്കളും മഞ്ചാടി മണികളും മഴതുള്ളിയും മണ്ണും മരങ്ങളും പലതരം പക്ഷികളും
ഹൃദയത്തോട് ചേര്‍ക്കുന്ന.സന്തോഷം വരുമ്പോഴും കണ്ണുകള്‍ നിറയുന്ന ഉമേച്ചി ശരിക്കും ഒരു പാവാട്ടോ സത്യം. :)
അച്ചുവിന്റെയും ഉമേചിയുടെയും ചിത്രങ്ങള്‍ എടുത്തിട്ട് ഒരെണ്ണം ഇവിടെ ഇട്ടില്ലാല്ല്ലോ? ഇതിന്റെ ബാക്കി ഉണ്ടെങ്കില്‍ അവിടെ ചിത്രവും ഇടൂട്ടോ.
സ്നേഹത്തോടെ,
ഗിരീഷ്
ബടുക്കൂസ് ഉണ്ണിക്കുട്ടാ ശ്ശി എന്നച്ചാല്‍ കുറെ എന്നാ അര്‍ഥം.
Deleteചിത്രം ഫേസ് ബുക്കില്‍ ഇണ്ടല്ലോ .
ഉമേച്ചി പാവാന്ന് ന്‍റെ അനിയന്‍ പറഞ്ഞൂലോ.
ഇതിക്കൂടുതലൊന്നും ഇനിയെനിക്ക് വേണ്ടായേ......!!!!!!!!!!!!!
ഇല്ലത്ത് പോയ വിശേഷം ബഹുരസായി കേട്ടോ
ReplyDeleteകണ്ടില്ലല്ലോന്ന് വിചാരിച്ചേ ഉള്ളൂ.അപ്പഴേക്കും എത്തി.നൂറായുസ്സാ ട്ടോ!!!!!
Delete'തിരികെയെത്തുമ്പോള്‍ മറവി തന്‍ തീരത്താരോ കൊളുത്തി വെച്ചൊരാ മണ്‍ ചെരാതുകള്‍ 'എന്ന് തുടങ്ങുന്ന പ്രിയപ്പെട്ട ഒരു ഗസലുണ്ട്.
ReplyDeleteഈ വായനയില്‍ അകമ്പടിയായി ആ ഗസല്‍ കേള്‍ക്കുന്നുണ്ടായിരുന്നു ഞാന്‍
ഓടി നടന്ന പ്രിയ വീഥികളിലൂടെയുള്ള തിരിച്ചു നടത്തം എനിക്കും ഏറെ ഇഷ്ടമാണ്
ഓര്‍മ്മകളില്‍ അപ്പോള്‍ നിലാവ് പൊഴിയും
മഴ പെയ്തു തോര്‍ന്ന തൊടിയിലെ കൊച്ചു നെല്ലി കുലുക്കി മരം പെയ്യിച്ചു നനഞ്ഞ ബാല്യം തിരികെ വന്നു വിളിക്കും
പിന്നെയും നമ്മള്‍ തിരിച്ചറിയും നമ്മള്‍ നാമായിരുന്നത് ആ ബാല്യത്തിലായിരുന്നു എന്ന്.
മനോഹരമായി എഴുതി ഉമാ
ഞാന്‍ ഇപ്പഴും നിസാറിന്റെ ആ പോസ്റ്റ് ലാ.
Deleteഅത് അസാധ്യായീട്ടോ പറയാതെ വയ്യ.
അതെഴുതിയ നിസാര്‍ ഈ പോസ്റ്റ് ന് നല്ലത് പറഞ്ഞതില്‍ ഒരു പൊടിക്ക് അഭിമാനം തോന്നിയോന്നൊരു സംശയം.
ആ ഗസല്‍ ഞാന്‍ ഇനീം കേട്ടില്ല.
പക്ഷെ വരികള്‍ ഇഷ്ടായി.
ഒറ്റയ്ക്കാകുമ്പോഴാണ് പലതും നന്നായി ഓര്‍ത്തെടുക്കാനാകുക.
ReplyDeleteനല്ല നാടന്‍ വിശേഷങ്ങള്‍...
വളരെ നന്നായി എഴുതി, ആശംസകള്‍
ശ്രീ യെ കണ്ടിട്ട് ശ്ശി കാലായീലോ.
Deleteസുഖല്ലേ ??????
നന്നായീന്ന് പറഞ്ഞേന് സന്തോഷം ട്ടോ.
ഉമാ,
ReplyDeleteകുഞ്ഞു കുഞ്ഞു യാത്രകളുടെ വിശേഷങ്ങളായാലും, അത് ഉമയുടെ തൂലികയില്‍ നിന്നുമാകുമ്പോള്‍, വായിക്കുന്നവരുടെ മനസ്സുകളിലാകെ മഞ്ഞുത്തുള്ളികള്‍ ഇറ്റുവീഴുന്ന കുളിര്‍മ്മ!!ഉറ്റവരോട് വിശേഷം പറയുന്ന രീതിയിലുള്ള, ഉമയ്ക്ക് മാത്രം സ്വന്തമായ ഈ എഴുത്തിന്റെ രീതി ഒരുപാട് ഇഷ്ടമാണ്!!
പിന്നെ,'ശ്ശി' എന്ന് പറഞ്ഞാല്‍ 'കുറെ' എന്നാണു അര്‍ഥം എന്ന് എനിക്കും അറിഞ്ഞുകൂടായിരുന്നു,ട്ടോ!!മറ്റൊരു 'ബടുക്കൂസ്' കൂടി,ല്ലേ???
ഞാന്‍ ഇങ്ങിനെ എഴുതി നിറക്കുന്നതല്ലാതെ മറ്റാരുടെയും ബ്ലോഗില്‍ പോയി നോക്കാറില്ല. ലണ്ടനിലെ മുരളി ഏട്ടന്‍ പറഞ്ഞു, അങ്ങിനെ പറ്റില്ല, എല്ലാവരുടെ തട്ടകത്തിലും പോകണം, ഹാജര്‍ മാര്‍ക്ക് ചെയ്യണം, ഹെലോ പറയണം എന്നൊക്കെ.
ReplyDeleteഞാന്‍ അദ്ദേഹത്തെ അനുസരിച്ച്, ഇനി എല്ലാവരെയും പോയി കാണാം.
മെനി താങ്ക്സ് മുരളിയേട്ടാ യുവര്‍ വണ്ടര്‍ഫുള്‍ ഐഡിയാസ് .... what an idea setjeeeeeeeeeeeee....?!
നിഷ്കളങ്കതയുടെ നിശ്വാസവും, ഓർമകളുടെ സൗരഭ്യവും ഒരു മഞ്ചാടിമാലപോലെ മനോഹരമായി കോർത്തുവച്ച അസാമാന്യ എഴുത്ത്. അനുഭവങ്ങളുടെ പരിസരത്തിൽ നിന്നും അക്ഷരങ്ങൾ പെറുക്കിയെടുത്തപ്പോൾ ഹൃദയം തൊടുന്ന അക്ഷരക്കൂട്ടങ്ങളായിമാറി, അത്. ഗൃഹാതുരതയ്ക്ക് വാക്കുകളിൽ പുനർജനി നൽകിയപ്പോൾ സുന്ദരമായ വിഷ്വലുകളായിട്ടാണ് ഈ കുറിപ്പ് അനുഭവപ്പെട്ടത്; ഉമ പകർത്തിയ ചിത്രങ്ങളെപ്പോലെത്തന്നെ!
ReplyDeleteശല്യപ്പെടുത്തുന്ന ഓർമകൾക്ക് എഴുത്തിലൂടെ നിറച്ചാർത്ത് നൽകുന്നത് ഗതകാലഓർമകൾ സമ്മാനിക്കുന്ന നൊസ്റ്റാൾജിയയുടെ വീർപ്പ്മുട്ടലിൽ നിന്നും രക്ഷപ്പെടുവാൻ സഹായിക്കും. അത്, വായനക്കാരായ ഞങ്ങൾക്ക് നിരുപമമായൊരു പാരായണാനുഭവമായി ഭവിക്കുകയും ചെയ്യും. അതെ, വായന അനുഭവമാകുക എന്നത് ഒരു എഴുത്തുകാരന്റെ/എഴുത്തുകാരിയുടെ അനുഗൃഹീതമായ ഒരു സിദ്ധിയുടെ ഫലമാണ്. ഈ എഴുത്ത് തുടരുക. ആശംസകൾ.