
ഓര്‍മ്മ ശരിയാണെങ്കില്‍ രണ്ടായിരത്തിയേഴില്‍,
തുടങ്ങുന്നു പറയാന്‍ പോവുന്ന കാര്യങ്ങള്‍.
അന്ന് പേപ്പറില്‍ വായിച്ചു വിനീത് ശ്രീനിവാസന്ഓര്ക്കുട്ടില്ആയിരംഫ്രണ്ട്സ്ആയി എന്ന്.
പിന്നെ ഓര്‍ക്കുട്ടിനെ കുറിച്ചും.
അപ്പോഴാണ് അങ്ങനെ ഒരു സംഭവം അറിയുന്നത്.
ഇവിടെ കമ്പ്യൂട്ടര്‍ ഇല്ലായിരുന്നു.
അതോണ്ട് പിന്നെ അത് വിട്ടു.
പിന്നീടു കമ്പ്യൂട്ടര്‍ വാങ്ങിയപ്പോള്‍ www.orkut.com അടിച്ചു നോക്കി.
അങ്ങനെ അതില്‍ പോയി ചേര്‍ന്നു.
ഒരു ചങ്ങായിയോടു പറഞ്ഞു ഞാന്‍ ദേ ഓര്‍ക്കുട്ടില്‍ എത്തി എന്ന്.
പിന്നെ അയാള്‍ ആണ് അതിലെ പരിപാടികള്‍ ഒക്കെ പറഞ്ഞു തന്നത്.
പിന്നൊരിക്കല്‍ ആണ് ബ്ലോഗ് എന്ന വാക്ക് കേള്‍ക്കുനത്.
അതും പേപ്പറില്‍ നിന്ന് തന്നെ.
ബ്ലോഗ് എന്നൊരു കാര്യം ഉണ്ട്,
നമുക്ക് തന്നെനമ്മുടെവാക്കുകളെ,
നമ്മുടെഎഴുത്തുകളെ ഒക്കെ പബ്ലിഷ്ചെയ്യാം,അങ്ങനെഒക്കെ..........
കേട്ടപ്പോള്‍ ഒരു രസമായി തോന്നി.
അപ്പൊ അതിലും ചെന്ന് ചേരാന്‍ തോന്നി.
പക്ഷെ എങ്ങനെ എന്ന് അറിയില്ല താനും.
ഈ പ്രാവശ്യോം ചങ്ങായി സഹായിച്ചു.
അങ്ങനെ ബ്ലോഗിലും എത്തി.
പക്ഷെ അന്ന് എന്ത് എങ്ങനെ എന്നൊന്നും അറിയുമായിരുന്നില്ല.
ഉണ്ടാക്കിയ ബ്ലോഗ് അപ്പൊ തന്നെ പൂട്ടി.
പിന്നീട് കൂട്ടുകാരന് കാണിച്ചു തന്നു എങ്ങനെയാണ് ബ്ലോഗെന്ന്.
അങ്ങനെ വളരെ കുറച്ച അറിവുമായി തുടങ്ങി.
മലയാളത്തില്‍ എഴുതാന്‍ നിശ്ശല്യാത്ത കാരണം കൊണ്ട് അതും എങ്ങും എത്താതെ നിന്നു.
പിന്നേം ബ്ലോഗ് മോഹം മനസ്സില്‍ വളര്‍ന്നു കൊണ്ടിരുന്നു.
ഒടുവില്‍ വീണപൂവിനു ജന്മം നല്കി.
ആരോടും പറഞ്ഞില്ല.
ആര്‍ക്കാണോ അങ്ങനെയൊന്നു ഉണ്ടാക്കിയെ ആ ആളും അറിഞ്ഞില്ല.
വായില്‍ തോന്നിയതെന്ന് പറയുന്നപോലെ എഴുതിക്കൊണ്ടേയിരുന്നു.
ഒരു ദിവസം എന്നെ ഞെട്ടിച്ചുകൊണ്ട് ഒരാള്‍ കമന്റ് ഇട്ടു.
അത് വരെ കമന്റ് ഇടാന്‍ അറിയുമായിരുന്നില്ല.
അയാള്‍ തന്നെ ആയിരുന്നു ആദ്യത്തെ ഫോളോവരും.
എന്തെഴിതിയാലും അയാള്‍ വന്നു കമന്റ് ഇടും.
എനിക്ക് തന്നെ ചിരി വന്നു അത് കണ്ടിട്ട്.
ഈ പൊട്ട പോസ്റ്റുകള്‍ക്ക് ആരേലും കമന്റ് ഇടുമോ എന്നോര്‍ത്ത്.........
ബടുക്കൂസ് തന്നെ എന്ന് ചിന്തിച്ചു.
പിന്നെ കൂട്ടുകാരന്റെ ബ്ലോഗ് നോക്കുന്നത് പതിവാക്കി.
അവിടന്നാണ് ശരിക്കും ബ്ലോഗിങ്ങ് എന്താന്നു മനസിലായത്.
മോഹിപ്പിക്കുന്ന ബ്ലോഗുകള്‍ കുറെ കണ്ടു.
അയാള്‍ക്ക് ശേഷം പിന്നെ അറിയുന്ന ചിലരൊക്കെ വന്നു നോക്കാന്‍ തുടങ്ങി.
തുടക്കത്തില്‍ നിന്നോട് പറയാന്‍ മാത്രമുള്ള വാക്കുകളെ ആണ് ഞാന്‍ ഇതില്‍ എഴുതിയിരുന്നത്.
നീ അറിയാന്‍,നിന്നെ അറിയിക്കാന്‍,ഒരിക്കലും തീരാത്ത നിന്നോടുള്ള എന്റെ പ്രണയം അങ്ങനെ എനിക്കും,നിനക്കും ഇടയിലെ നമുക്ക് മാത്രമായ്............
അന്നും ഇന്നും എന്നും എന്റെ ബ്ലോഗ് എന്റെ സ്വാര്‍ത്ഥതയാണ്.
എന്നെ കുറിച്ചു മാത്രം.
എന്റെ ഇഷ്ടങ്ങള്‍,വിശേഷങ്ങള്‍,പ്രണയം,സ്വപ്നങ്ങള്‍,മോഹങ്ങള്‍,
സങ്കടങ്ങള്‍ അങ്ങനെ എന്നെ കുറിച്ച് മാത്രം.
ഭൂമിയില്‍ ഞാന്‍ മാത്രേ ഉള്ളൂ എന്ന മട്ടില്‍...
(അതുകൊണ്ട് എന്റെ ബ്ലോഗ് കാരണം മറ്റുള്ളവര്‍ക്ക് സങ്കടങ്ങള്‍ ഒന്നും ഉണ്ടായിരിക്കില്ല.)
വീണപൂവെന്ന പേര് എനിക്കേറെ ഇഷ്ടമുള്ള ഒന്നാണ്.
വാടി വീണ ഒരു പൂവാണ് ഞാനെന്നു എനിക്കെന്നും തോന്നാറുണ്ട്.
എന്റെ അപകര്‍ഷതാ ബോധം കൊണ്ടാവാം അത്.
എനിക്കങ്ങനെ ആയാല്‍ മതി എന്നും.
ആരും കാണാതെ,ആരും അറിയാതെ,ആരേം ബുദ്ധിമുട്ടിക്കാതെ...............
തുടക്കത്തില്‍ പേര് ചേര്‍ക്കാതെ ആണ് പോസ്റ്റ് ഇട്ടിരുന്നത്.
പിന്നെ അനഘാ എന്ന പേര്.
ഒടുവില്‍ ഉമ.
എന്റെ പേര് ഉമ എന്ന് തന്നെയാണ് ട്ടോ.
വന്നവരെല്ലാം പറഞ്ഞിരുന്നു എന്റെ പ്രണയം ഏറെ മനോഹരമാണെന്ന്.
പ്രണയത്തിന്റെ അപ്പോസ്തലയെന്നു ഒരിക്കല്‍ ഒരാള്‍ കമന്റ് ഇട്ടിരുന്നു.
ഓരോ വാക്കിലും പ്രിയനോടുള്ള ഇഷ്ടം എത്ര മാത്രം നിറഞ്ഞിരിക്കുന്നു എന്ന് മറ്റൊരാള്‍ പറഞ്ഞിരുന്നു.
എന്നെ പോലെ ഒരു പ്രണയിനിയെ വേണമെന്ന് ഇനിയൊരാളും.
എന്റെ പ്രണയം എത്ര മനോഹരം എന്ന് പറഞ്ഞു കേള്‍ക്കുന്നത് തന്നെ ആയിരുന്നു എനിക്കെന്നും സന്തോഷം.
ഒരിക്കല്‍ കൂട്ടുകാരനോട് പറഞ്ഞപ്പോള്‍ അവന് പറഞ്ഞു നിന്നെക്കാളും സന്തോഷം,അഭിമാനം ഒക്കെ എനിക്കാണെന്ന്.
നീ വാക്കുകളില്‍ നിറയ്ക്കുന്ന ആ ആള് ഞാന്‍ ആണല്ലോ എന്നോര്‍ക്കുമ്പോള്‍ എനിക്കെന്നോടു തന്നെ വലിയ ഇഷ്ടം തോന്നുന്നു എന്ന്.
അതെ ഇന്നും ഞാന്‍ സമ്മതിക്കുന്നു.
എന്റെ വാക്കുകളിലെ ഭംഗി,നിറയുന്ന പ്രണയം,അതിന്റെ ആഴം ഒക്കെ നിനക്ക് മാത്രം സ്വന്തം.
നീ നല്കിയ സ്നേഹത്തില്‍ നിന്നും മാത്രം ജന്മം കൊണ്ടത്.
അതുകൊണ്ടാണ് ഞാന്‍ ഒരിക്കല്‍ പറഞ്ഞത്.
"ദൈവം കയ്യൊപ്പിട്ട പ്രണയം"-എന്ന്.
ഒരുപാട് സൌഹൃദങ്ങള്‍,ഫോലോവേര്സ് ,കമന്റ്സ് അങ്ങനെ ഒന്നും ഇന്ന് ഈ നിമിഷം വരെ ബ്ലോഗില്‍ നിന്നും മോഹിച്ചിട്ടില്ല.
ചിലരുടെ ബ്ലോഗുകള്‍ കാണുമ്പോള്‍ ആഗ്രഹിച്ചിട്ടുണ്ട് ഇതുപോലെ എഴുതാന്‍ കഴിഞ്ഞുവെങ്കില്‍ എന്ന്.
അവരെയൊക്കെ പരിചയപ്പെടാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന്.
അതുകൊണ്ട് മാത്രം ചില സൌഹൃദങ്ങളെ തേടി ചെന്നിട്ടുണ്ട്.
ചിലത് തേടിയെത്തിയിട്ടും ഉണ്ട്.
ചിലരെ ഇന്നും അറിയില്ല.
എങ്കിലും അവര്‍ക്കായി മനസ്സില്‍ ഒരുപാട് സ്നേഹവും പ്രാര്‍ത്ഥനയും എന്നും ഉണ്ട്.
ആരോടും പരാതിയും ,പരിഭവവും,ദേഷ്യവും ഒന്നും ഇല്ല.
ചിലര്‍ തന്ന മുറിവുകളുടെ വേദന കുറയ്ക്കാന്‍ മറ്റു ചിലരുടെ സ്നേഹം മരുന്നാകുന്നു.
എഡിറ്റ് പോസ്റ്സ് എന്ന ഓപ്ഷന് ഇല്ലെങ്കില്‍ ഇപ്പോള്‍ എന്റെ ബ്ലോഗിലെ പോസ്റ്റുകളുടെ എണ്ണം നാന്നൂറോ അഞ്ഞൂറോ ഒക്കെ ആയേനെ.
വീണപൂവിനെ കാണാന്‍ ആളുകള്‍ വരുന്നു എന്നറിഞ്ഞപ്പോള്‍ കൊറേ പോസ്റ്റുകള്‍ ഒക്കെ കളഞ്ഞു.
ചില വരികള്‍ വല്ലാതെ പൈങ്കിളിയാവുന്നു എന്ന് തോന്നുമ്പോള്‍. ............
അതൊക്കെ കളഞ്ഞു.
വെട്ടിയും തിരുത്തിയും ഇപ്പോള്‍ ഇരുന്നൂറില്‍ ഒതുക്കി.
ആരോടും നന്ദി പറഞ്ഞിട്ടില്ല,വന്നതിനും,കണ്ടതിനും,കൂടെ നിന്നതിനും,രണ്ടു വാക്ക് പറഞ്ഞതിനും ഒന്നും.
ചിലര്‍ എല്ലാ കമന്റുകള്‍ക്കും ഉത്തരം നല്‍കിക്കൊണ്ട് അവരുടെ മര്യാദ കാണിക്കുമ്പോള്‍ ഞാന്‍ ഇവിടെ അത് മറന്നു ഇരിക്കുകയായിരുന്നു.
അത് തെറ്റാന്നു മനസിലാക്കിയപ്പോള്‍ മുതല്‍ ഞാനും നല്ല കുട്ടിയായി.
ഇപ്പൊ എന്താ ഇങ്ങനെ ഒരു പോസ്റ്റ് എന്ന് ചോദിച്ചാല്‍ ........
ഈ പോസ്റ്റ് ഇത് അവള്‍ക്കു വേണ്ടിയാണ്.
വീണപൂവില്‍ നിന്നും ഒരു ദിവസം തുടങ്ങുന്ന ,
വീണപൂവിലെ ചിലതെല്ലാം അവള്ടെ ജീവിതത്തിലും അപ്രതീക്ഷിതമായി സംഭവിച്ചുവെന്ന് പറയുന്ന അവള്‍ക്കു വേണ്ടി മാത്രം.
മൌനം പൊതിഞ്ഞ കൂട്ടില്‍ ഒറ്റക്കായിരുന്നു അവള്..,
അവളുടെ ഏകാന്തതയില്‍ അവള്‍ക്കു സന്തോഷംനല്‍കിയത് വീണപൂവാണത്രേ.
കഴിഞ്ഞ കുറെ കാലമായി ഞാന്‍ അറിയാതെ എന്നെ പിന്തുടര്ന്നിരുന്നവള്.....,
എന്നെ സ്നേഹിച്ചിരുന്നവള്‍.!!!!!!!
എന്റെ പോസ്റ്റ് വൈകിയപ്പോള്‍ ആണ് അവള് എന്നോട് മിണ്ടിയത്.
എനിക്ക് സുഖമല്ലേ എന്ന അവളുടെ ചോദ്യത്തിലെ സ്നേഹം ഞാന്‍ ഇപ്പോള്‍ ഒരുപാടറിയുന്നു.
എത്ര നിസ്വാര്ത്ഥമാണ് അവളുടെ സ്നേഹം.
(പറയാതെ വയ്യ,എനിക്ക് നിന്നോടുള്ളത് പോലെ.)
അവളെ ഞാന്‍ കണ്ടിട്ടേയില്ല.
എങ്കിലും ഓമനത്തമുള്ള ഒരു പൂച്ചക്കുഞ്ഞിനെ പോലെ അവളെ ഞാന്‍ നെഞ്ചിലേക്ക് ചേര്‍ക്കുന്നു.
ഒരിക്കല്‍ എന്നെ കാണാന്‍ വരാമെന്ന് പറഞ്ഞിട്ടുണ്ട്.
അവള് എനിക്ക് അച്ചുവിനെ പോലെ,അമ്മുവിനെ പോലെ ഒക്കെയാണ്.
കൂട്ടുകാരീ നിന്നോട് പറയട്ടെ നീയെനിക്ക് ഒരു മഞ്ഞു തുള്ളിയെ പോലെയാണ് .
ആ നിഷ്കളങ്കതയും,പരിശുദ്ധിയും നിറഞ്ഞ നിന്നെ മറ്റെന്തു വിളിക്കാന്‍!!!!!!!!!!!
എന്റെയീ വാക്കുകള്‍ ഈ പോസ്റ്റ് ഇത് നിനക്ക് വേണ്ടി മാത്രം.
എല്ലാവരോടും നന്ദി പറയാന്‍ നീയാണെന്നെ ഓര്‍മ്മിപ്പിച്ചത്.
ബ്ലോഗിലൂടെ വീണപൂവിനെ കാണാത്ത ഒരു കൂട്ടുകാരിയെ കിട്ടി.
അവള്‍ക്കു മുന്നില്‍ മാത്രമാണ് ഞാന്‍ എന്നെ കാണിച്ചത്.
അവളുടെ സ്നേഹം,സൗഹൃദം ഒക്കെ വളരെ പെട്ടെന്നാണ് എന്നില്‍ വേരുകള്‍ ആഴ്ത്തിയത്.
അതെന്നെ ഇപ്പോഴും ആശ്ചര്യപ്പെടുത്തുന്നു.
ഇന്ന്അവള്ക്ക് എന്നെ ,എന്നെക്കാള്‍ നന്നായി അറിയാം.
എന്റെ മൌനത്തിന്റെ നോവറിയാം.
അവളോടും നന്ദി പറയുന്നു.
എന്നെ ഇത്രയേറെ സ്നേഹിക്കുന്നതിന്............
നിറമാര്‍ന്ന ദിനങ്ങള്‍ നമുക്കായി ഇനിയും ഏറെയുണ്ടാവട്ടെ!!!!!
ഏറെ സ്വാധീനിച്ച ബ്ലോഗുകള്‍ ഇനിയും ഏറെയുണ്ട്.
പ്രണയവും,മഴയും,മാതൃസ്നേഹവും നിറയുന്ന,പ്രകൃതിയെ വര്‍ണ്ണിക്കുന്ന,
മനസിന്റെ വിവിധ തലങ്ങള്‍ നിറയുന്ന കഥകള്‍ ഉള്ള,യാത്രാ വിവരണങ്ങള്ഏറ്റവും ഭംഗിയായി പറയുന്ന,
ഒരൊറ്റ പോസ്റ്റുകൊണ്ട് ഏറെ കൊതിപ്പിച്ച ....................
അങ്ങനെ പല ബ്ലോഗുകള്‍ ...............
വായന ഇപ്പോള്‍ ഈ പെട്ടിക്കുള്ളില്‍ ഒതുങ്ങി.
എന്റെ ലോകവും.
ചിലപ്പോഴൊക്കെ നിന്നില്‍ മാത്രമായും...!!!!
ഈ പോസ്റ്റ് എഴുതാന്‍ തുടങ്ങിയത് രണ്ടാഴ്ച മുന്‍പാണ്.
ഇന്നാണ് പോസ്റ്റാന്‍ കഴിഞ്ഞത്.
പേര് പറഞ്ഞു നന്ദി അറിയിക്കുന്നില്ല ആരെയും.
ഏറ്റവും ലളിതമായി പറയുന്നു ഞാന്‍ എന്റെ നന്ദി.
ഇതിലെ വന്നവരോടോക്കെ ........
എല്ലാവരോടുമെന്റെ സ്നേഹം അറിയിക്കുന്നു.
അറിഞ്ഞു കൊണ്ടല്ലെങ്കിലും ആരെയെങ്കിലും എന്റെ വാക്കുകള്‍ വിഷമിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നു.
വീണപൂവിലെ അവസാന പോസ്റ്റ് ആവണം ഇതെന്ന് കരുതിയിരുന്നു.
മോശമെന്ന് പറയിപ്പിക്കുന്നതിനു മുന്‍പേ അവസാനിപ്പിക്കല്‍..
പക്ഷെ അങ്ങനെ നിര്‍ത്താന്‍ പറ്റുന്ന ഒന്നല്ല എനിക്കിതുമായുള്ള ബന്ധം എന്ന് ഇപ്പോള്‍ ഞാന്‍ അറിയുന്നു.
ഒരിക്കല്‍ ഒരാള്‍ കമന്റ് ഇട്ടിരുന്നു.
ഇത് ഈ ബ്ലോഗ് നിന്റെ ചങ്ങാതിയാണ്.
നീ പറയുന്നത് മുഴുവനും കേട്ട് കൊണ്ടിരിക്കുന്ന,നിനക്കെന്തും പറയാന്‍ പറ്റുന്ന,നിന്റെ മാത്രം ചങ്ങാതി.
അങ്ങനെയെങ്കില്‍ എങ്ങനെ നിന്നെ ഞാന്‍ ഉപേക്ഷിക്കും..................അല്ലെ???????