Saturday, May 25, 2013

കടലോളം സ്നേഹം,കടലിന്റെ സംഗീതം............!!!!

"കടൽ കാണുമ്പോൾ ന്താ തോന്നാ?????"
"കടലോളം സ്നേഹം തോന്നും".
എന്റെ  കണ്ണുകളിൽ കൊള്ളുന്ന കടൽ  ,അതിലിങ്ങനെ ഈ  ലോകം മുഴോനും വന്നു നിറയും.അതിന്റെ സംഗീതം കാതുകളിലിങ്ങനെ  നിറയും.
അപ്പൊ എനിക്ക് കടലോളം സ്നേഹം തോന്നും ഈ ലോകത്തോട് . 

മഴ കാണുമ്പോഴും ചെലപ്പോഴൊക്കെ ഇങ്ങനെ തോന്നാറുണ്ട് .
അല്ലെങ്കിലും ഈ കടൽ ,മഴ,കാട്,പച്ച,പൂക്കൾ,സംഗീതം  ഒക്കേം  മനസ്സിൽ സ്നേഹം മാത്രല്ലേ നിറയ്ക്കൂ........???അല്ലെ????
എല്ലാരേം പോലെ എനിക്കും ഇതൊക്കെ കണ്ടാലും മതി വരാത്ത കാഴ്ച്ചകൾ,,,,,,,,,,,, 
പറഞ്ഞാലും തീരാത്ത വിശേഷങ്ങൾ,,,,,,,,,,,,,,,,,, 
ഇഷ്ടപ്പെടാതിരിക്കാൻ വയ്യാത്ത ഇഷ്ടങ്ങൾ,,,,,,,,,,,,,,,,,, 

മണലിൽ  കാൽ മുട്ടുകളിൽ മുഖം വെച്ച് കൈകൾ  പിണച്ചു വെച്ചിരുന്ന് ......
കാറ്റിൽ  പാറി പറക്കുന്ന തലമുടിയിഴകളെ അവയുടെ ഇഷ്ടത്തിന് വിട്ടു കൊണ്ട് .......
അങ്ങ് ദൂരെ ആകാശോം കടലും ഉമ്മ വെക്കണ(ശ്രീവേദ പറഞ്ഞത് പോലെ ) കാഴ്ചയിലേക്ക്  കണ്ണുകളർപ്പിച്ച്  അങ്ങനെയിരിന്നു കൊണ്ട് ............
ഞാൻ  കേൾക്കാറുണ്ട്  കടലിന്റെ  സംഗീതം .
കേൾക്കും തോറും അതിലിങ്ങനെ അലിഞ്ഞലിഞ്ഞ്  പോവും മനസ്സ് .
വികാരങ്ങളുടെ കെട്ടുപാടുകളിൽ നിന്നും പൊങ്ങി പൊങ്ങി  ഭാരമില്ലാത്ത പോലെ ....
അപ്പൂപ്പൻ താടി പോലെ  ആകാശത്തേക്ക് ........
മേഘങ്ങൾക്കിടയിലേക്ക് ............
ഒരു വെന്മേഘത്തെക്കാൾ വെണ്മയുള്ള  പ്രാവായി എന്റെ മനസ്സിങ്ങനെ പാറി പറക്കും സ്നേഹത്തിന്റെ ലോകത്തിലേക്ക് ............,
അവിടെ എനിക്കൊപ്പം  വെളുത്ത  വല്യേ ചിറകുള്ള  മാലാഖമാർ  (കയ്യിൽ  ഒരു വടീം അറ്റത്ത് നക്ഷത്രോം അങ്ങനെയാ ന്റെ മനസിലെ മാലാഖ .ചിത്രകഥകളിലും മറ്റും എപ്പഴോ കണ്ടു പതിഞ്ഞു പോയൊരു ചിത്രം  )..............!!!

കാറ്റിന്റെ  മൂളലും,കാക്കകളുടെ ബഹളവും,തിരകളുടെ ആ........ ഒരു........ ന്താ പറയാ.......ആ ഒരു താളത്തിലുള്ള  ഒരു ബീറ്റും ഒക്കെ കൂടിയ ഒരു ഫ്യൂഷൻ മ്യൂസിക് .......അതാണ്‌ പലപ്പോഴും കടലിന്റെ എന്നെനിക്ക് തോന്നാറുണ്ട് . ചിലപ്പോ നേരെ തിരിച്ചും .നിശബ്ദതയിൽ നിറയുന്ന ഏറ്റവും  മനോഹരമായ ഒരു മെലഡി .

വാസ്കോ ഡ ഗാമ(ഇതിങ്ങൻത്തന്നെ ല്ലേ എഴുതാ??? )കണ്ട കാപ്പാട് കടൽത്തീരം, ഈ കണ്ട കാലായിട്ട് , ഞാൻ ദേ  ഈയെട്യാ കാണുന്നെ !!!!!(പക്ഷെ മിനിഞ്ഞാന്നു പേപ്പറിൽ വായിച്ചു ആ ചങ്ങായി എറങ്ങീത്  കാപ്പാടല്ല കൊയിലാണ്ടീൽ  ആണ്ന്ന്. അങ്ങനാന്നോ ???? ).അന്ന് കണ്ണൂര്ന്ന് വരുമ്പോ കണ്ട കടൽ  തീരം (തലശ്ശേരി )പോലെ  തന്നെയായിരുന്നു  കാപ്പാട് തീരവും.ഒരു കടൽ ആണെന്ന അഹങ്കാരൊന്നും  ഇല്ലാതെ  വളരെ നിശബ്ദമായി .........
ഒച്ചയുണ്ടാക്കാതെ ഓരോ തിരകളും..............എനിക്കവിടം ഏറെ ഇഷ്ടമായി . മൌനത്തിന്റെ സൗന്ദര്യവും,സംഗീതവും അവിടന്ന് ഞാനേറെ അനുഭവിച്ചു.
കടലിനും ആകാശത്തിനും ഒരേ നിറോം ,ഒരേ ഭാവോം ആയിരുന്നു . എന്റെ മനസിനും  അങ്ങനെ തന്നെ.അവിടെ കണ്ട ആ പാറക്കൂട്ടങ്ങളിലൊന്നിൽ  ചെന്നിരിക്കാൻ  വല്യേ മോഹം തോന്നി . തനിച്ചിങ്ങനെ  ഇരിക്കണം .കൂട്ടിന്  എന്റെ മൌനവും .ആ മൌനം പല വഴികളിലൂടെ  സഞ്ചരിച്ച് ഒടുവിൽ  നിന്നിലേക്കെത്തും .അപ്പോൾ അപ്രതീക്ഷിതമായി  ഒരു മഴ പെയ്യണം .നനഞ്ഞു കൊണ്ടിരിക്കുന്ന എന്നെയും തേടി നീ ഒരു കുട പിടിച്ചു കൊണ്ട്  വരണം . എനിക്കൊപ്പം ആ പാറ മുകളിൽ നീയും ഇരിക്കണം.അരികിൽ  കുട മടക്കി വെക്കണം.മഴ നനഞ്ഞു കടലിൽ  വീണൊളിക്കുന്ന  മഴനൂലുകളെ  നോക്കി നമുക്കങ്ങനെ ആ മഴ തീരുവോളം അവിടെ ഇരിക്കണം .

നേർത്ത  മഴക്കുളിരിൽ,,,,,,,,,,,,,അൽപ്പം  ഇരുണ്ട നിറമുള്ള  ആകാശത്തോടൊപ്പം ,,,,,,,,, കടലിനോടൊപ്പം,,,,,,,,,,,,,,,,,,മഴയോടൊപ്പം ,,,,,,,,,,,,,,,,,,
അങ്ങനെ  നിനക്കൊപ്പം മഴ നനഞ്ഞു കടൽ കാണണമെന്ന ന്റെ മോഹം സാധിക്കണം .(അതിനൊരിക്കൽ ഒരു മഴക്കാലത്ത്  നമുക്ക് കാപ്പാട് ബീച്ചിൽ തന്നെ പോണം ട്ടോ. :) )

കടലിന്റെ സംഗീതം ന്ന് പറഞ്ഞ് ഈയിടെ ഞാൻ ഒരു ഒരു സീ ഡി വാങ്ങിച്ചിരുന്നു .ഇൻസ്റ്റ്രുമെന്റൽ  മ്യൂസിക് ന്റെ .അതിൽ പുല്ലാങ്കുഴൽ ആയിരുന്നു പ്രധാന ശബ്ദം .രാത്രിയുടെ നിശബ്ദതയിൽ  കടലിന്റെ ശബ്ദത്തിനൊപ്പം ഒരു പുല്ലാങ്കുഴൽ നാദം ഇങ്ങനെ.............സ്വപ്നങ്ങളുടെ  ലോകത്തേക്കുള്ള  യാത്രയ്ക്കായി  മനസ്  ഒരുങ്ങാൻ തുടങ്ങുമ്പോൾ ബാക്ക് ഗ്രൌണ്ട്  സ്കോർ  ആയി  ഇതും ......!!

ന്റെ വിവരക്കേട് കൊണ്ട് ഞാൻ വിചാരിച്ചിരുന്നത്  ഈ ഷെഹനായി  വലിയ ആളുകള് മരിക്കുമ്പോൾ അതിന്   അനുശോചനമായി  വായിക്കുന്ന ഒന്നാണ്ന്നാണ്.പണ്ട് ,എ  ആർ  റഹ്മാൻ ന്റെ ബോംബെ  സിനിമേലെ തീം മ്യൂസിക് കേട്ടതിന് ശേഷാണ്  ഇൻസ്റ്റ്രുമെന്റൽ മ്യൂസിക്നോട്‌  എനിക്കൊരു പ്രത്യേക ഇഷ്ടംണ്ടായത് .വല്ലാത്തൊരു ഫീൽ ആണ്  ആ മ്യൂസിക് തരുന്നത്.പറയാൻ കഴിയാത്ത ഒന്ന് .അതിനു ശേഷം എ ആർ   ആർ  ന്റെ  വലിയ ഫാൻ ആയി ഞാൻ .റോജ,ബോംബെ ,1947 എർത്ത്, സുബൈദ (ഈ ലിസ്റ്റ് തീരാൻ ഇച്ചിരി പാടാ ),എത്ര കേട്ടാലും മതിയാവാത്ത പാട്ടുകൾ . ദേവദൂതൻലെ ആ സെവൻ ബെൽസ് ന്റെ  സംഗീതോം  എനിക്കേറെ പ്രിയാണ് .
ആദ്യ മഴയുടെ സംഗീതം എന്നും പറഞ്ഞ്  വാങ്ങിയ "വർഷ" (ഇൻസ്റ്റ്രുമെന്റൽ  ഫ്യൂഷൻ മ്യൂസിക് )യിലെ  ഓരോ പാട്ടും എത്ര  സുഖാന്നോ  കേൾക്കാൻ !!!ആദ്യ മഴേടെ  മണം ,കുളിര് ,ഒക്കെ  നിറയും നമ്മടെ ഉള്ളിൽ .യാത്രയിൽ  എപ്പോഴും കേൾക്കുന്ന  ഒന്നാണ് അത്.പുറത്ത് മഴ .കാറിനുള്ളിൽ മഴേടെ  സംഗീതം .മനസ്സിൽ നിറയെ  പ്രണയം.ചിന്തകളിൽ ,സ്വപ്നങ്ങളിൽ നീ മാത്രം .....!!!!അവ നൽകുന്ന ഒരു ചിരി ചുണ്ടിൽ  അറിയാതെ നിറയും.അവ നൽകുന്ന തിളക്കം കണ്ണുകളിൽ  നിറയും .  

ഇപ്പൊ ഗസലുകളും ,ഖവ്വാലിയും ,സൂഫി സംഗീതോം ,ഒക്കെ കൂടി  എന്നെ  വേറെ ഏതോ ഒരു ലോകത്തിലേക്ക് കൊണ്ട് വന്നിരിക്കുകയാണ് .പുറത്ത് മഴ പെയ്യുന്നത് കാണുന്നു.മോഹന വീണയിൽ പണ്ഡിറ്റ്‌ വിശ്വമോഹൻ ഭട്ട്  മഴ പെയ്യിക്കുന്നത് കേൾക്കുന്നു .ഒരു മോഹം കൂടിയുണ്ട് .ഒരു സായാഹ്നം മുതൽ  പിറ്റേന്ന് പുലരും വരെ  നമുക്കിങ്ങനെ ഒരു കടൽതീരത്ത് കഴിച്ചു കൂട്ടണം.അന്ന് നിലാവുണ്ടാവണo.ആ രാവിൽ   ഗസലുകളും,സൂഫി ഡാൻസും,(ഒരു മഴേം ആയ്ക്കോട്ടെലെ?)ഉപകരണ സംഗീതങ്ങളും ഒക്കെ കൂടി  നമ്മിൽ  ഇനിയുമൊരുപാട് സ്നേഹം നിറയ്ക്കട്ടെ!!!!

ഇടവപ്പാതി  തുടങ്ങിയതാണോന്നറിയില്ല .ഇന്ന് രാവിലെ മുതൽ മഴയാണ്.ശുകപുരം സോമയാഗം ഇന്നത്തോടെ തീരും.ഇന്ന് വൈകുന്നേരത്തോടെ യാഗശാലയ്ക്ക് തീ കൊളുത്തും .ആ പുകച്ചുരുളുകൾ  മേഘങ്ങളെ  ഉമ്മ വെക്കുമ്പോൾ  അവ  മഴ പെയ്യിക്കുംത്രേ !!!ഇന്നലെ  യാഗഭൂവിൽ  പോയി നമസ്കരിച്ചു.അവിടെ ആളുകള് ഒരുപാട് വഴിപാടുകൾ ഒക്കേം ചെയ്യ്ണ്ടായിരുന്നു.പക്ഷെ എനിക്കൊന്നും തോന്നിയില്ല.ലോക നന്മയ്ക്കു വേണ്ടിയാണ് യാഗങ്ങൾ ."इदम्  न मम (ഇദം ന മമ -ഇതെനിക്ക് വേണ്ടിയല്ല )" അങ്ങനെയാണ്  പറയുക.അതുകൊണ്ട് ന്റെ മനസ്സിൽ ഒരു മന്ത്രം മാത്രേ ണ്ടായിരുന്നുള്ളൂ .लोका समास्था  सुखिनो भवन्थु !!!!




21 comments:

  1. കഴിഞ്ഞ പോസ്റ്റ്‌ നു ശേഷം ഞാൻ ന്നെ തന്നെ വിളിക്കണത് ശിക്കാരി ശംഭൂന്നാ !!!!
    ന്തോ ഭാഗ്യത്തിന് നന്നായി അത്.

    ReplyDelete
  2. ലോകത്തെ മുഴുവന്‍ സ്നേഹിക്കാന്‍ മാത്രം അറിയുന്ന ഈ വരികള്‍ വായിക്കുമ്പോള്‍ ഏതോ മഴപ്പാട്ടിന്റെ ഈറനണിഞ്ഞ ശീലുകള്‍ ഹൃദയത്തിലേക്ക് അലിഞ്ഞു ചെരുന്നപോലെ.

    പ്രണയംകൊണ്ട് ഒരു പൂമ്പാറ്റ മഴയിലൂടെ അരുകിലേക്ക്‌

    ശുഭാശംസകള്‍

    ReplyDelete
    Replies
    1. ഗോപാ.........
      നീ ഈ പറഞ്ഞതൊക്കെ തമാശയാണോ അതോ കാര്യാണോ?
      കയ്യിൽ ചെറുനാരങ്ങ ണ്ടോ???
      എനിക്കൊരു തല കറക്കം വരണൂ ഇതൊക്കെ കേട്ടിട്ട് :)
      ന്നാലും സംഗതി കൊള്ളാം.
      ഹോ...എനിക്കെന്നോടന്നെ ഇഷ്ടം കൂടീട്ട് വയ്യ !!!!

      Delete
    2. കുറച്ചു നാളായി ഉമാ ഈ വഴി വന്നിട്ട്. വന്നപ്പോൾ പതിവ് പോലെ വിശേഷങ്ങൾ, ഉമക്ക് മാത്രം സ്വന്തായ ഭാഷയിൽ...........

      സന്തോഷം തരുന്ന എഴുത്ത്.........

      സ്നേഹത്തോടെ മനു..........

      Delete
    3. മനൂ,

      സ്നേഹം,സന്തോഷം,നന്ദി.
      സുഖല്ലേ ?????

      Delete
  3. ശിക്കാരിശംഭുവിന്റെ എഴുത്ത് സുന്ദരമാണു കേട്ടോ..കടലും സംഗീതവും മഴയും ഉഗ്രന്‍ കോമ്പിനേഷന്‍

    (ആദ്യ കമന്റില്‍ അക്ഷരപ്പിശാശ് കടന്നുകൂടി)

    ReplyDelete
    Replies
    1. ഹോ ആ കോമ്പിനേഷൻ എപ്പഴാ ഒന്ന് അനുഭവിക്കാൻ പറ്റാ.......... വോ.........!!!!!
      അല്ലെ ശ്രീ????മഴേം പാട്ടും വന്നു.കടൽ ഇല്ല :(

      Delete
  4. ലോകാ സമസ്താ സുഖിനോ ഭവന്തു...കടല്‍ വെള്ളം നീരാവിയായി പിന്നെ മഴയായി പെയ്യുന്നു. അതാണ് ചുരുക്കി പറഞ്ഞാല്‍ പറഞ്ഞു വന്നത് ല്ലേ .

    ReplyDelete
    Replies
    1. കേമൻ തന്നെ കാത്തി ഞാൻ ത്രേം വൽതാക്കി പറഞ്ഞത് ന്ത്‌ വേഗാ വാചകത്തിൽ പറഞ്ഞത് !!!!

      Delete
  5. കഥ പറയുന്ന കടലോരം എന്ന് പറയാം കാപ്പാട് തീരത്തെ .
    അവിടെ ചെന്ന ഉടനെ ഗാമയെ കൊയിലാണ്ടിയിലേക്ക് ഓടിച്ചു അല്ലെ ?
    ആ പാറപ്പുറത്ത് കണ്ണടച്ചിരുന്നാൽ ദൂരെ ആർപ്പുവിളികൾ കേൾക്കാം . ഗാമയും കൂട്ടരും തീരം കണ്ട ആരവം ആണത് . പിന്നെ മരക്കാരുടെ നേതൃത്വത്തിൽ സാമൂതിരിയുടെ പടയോരുക്കവും കാണാം . അതുകൊണ്ടാണ് കഥ പറയുന്ന കടലോരം എന്ന് പറഞ്ഞത് .
    പോസ്റ്റ്‌ നന്നായി ട്ടോ

    ReplyDelete
    Replies
    1. ന്താ ചെയ്യാ മൻസൂർ ഐശ്വര്യള്ളോര് ചവിട്ട്യാൽ അങ്ങന്യാ.
      ഐശ്വര്യം കൂടി കൂടി ഐശ്വര്യ റായ് ആയി തുടങ്ങി :)
      കേട്ടിട്ടില്ലേ "ചരിത്രം വഴി മാറും ചിലര് വരുമ്പോൾ" അതാ സംഭവിച്ചത് .
      ഞാൻ കേട്ട ആർപ്പു വിളികൾ ഗാമേടെം ടീമിന്റെം അല്ല.ക്ലാസ്സ്‌ കട്ട്‌ ചെയ്ത് അവിടെ പോയി ആർപ്പ് വിളിച്ചോണ്ടിരുന്ന മൻസൂർ ന്റേം ടീമിന്റെം ആയിരുന്നോന്നാ സംശയം.

      Delete
  6. കടല്‍... സംഗീതം... മഴ...

    നൊസ്റ്റാള്‍ജിക്!

    ReplyDelete
  7. ഉമ്മുവെ...സംഗീതത്തെ കാറിനുള്ളിൽ വച്ച്, കടല മഴ ഞാൻ നനഞ്ഞിട്ടുണ്ട് ...നല്ലരസാ എന്നിട്ട് കാറിൽ ഒളിച്ചു ഉടുപ്പുമാറ്റി ദോശേം വടേം കഴിക്കാനും നല്ല രസാ ..
    പിന്നോരിക്കൽ പെരും മഴേത്ത് പാട്ട് കേട്ട് ചുക്ക് കാപ്പി കുടിച്ച് ...അപ്പൊ കടൽ ഇല്ലായിരുന്നു.. പക്ഷെ കടലോളം സ്നേഹം നിറച്ചവൻ ചേർന്നിരുന്നിരുന്നു ...

    ഓർമകൾക്കെന്തു സുഗന്ധം.... അല്ലെ ഉമ്മു ...

    പിന്നെ നിന്റ ഒരു വരി വായിച്ചു ഞാൻ ചിരിച്ചുപോയിട്ടോ ..നിനക്കിത്രേം അറിവൊക്കെ ഉണ്ടല്ലേ സംഗീതത്തിനേം ചരിത്രതെം ഒക്കെ പറ്റി ...പുലി ആണല്ലോ നീ.

    എന്നത്തേയും പോലെ പ്രണയാർദ്രം.
    ഇത്തവണ ഡിലീറ്റ് ചെയ്യല്ലേ എന്റെ കമന്റ് ;P ;D

    ReplyDelete
  8. വിവരം ണ്ടായിട്ടൊന്നും അല്ല കീയു ആ സമയത്ത് ഞാൻ അത് കേട്ട് കൊണ്ടിരിക്ക്യായിരുന്നു .വളരെ ഇഷ്ടായി എനിക്കത്.അതോണ്ട് മാത്രം ഇവടെ പറഞ്ഞെന്നെ ഉള്ളൂ.(അല്ല,നീ അതിനല്ലേ ചിരി വന്നു എന്ന് പറഞ്ഞെ?)ഈ തവണ ഞാൻ പറയാതെ തന്നെ വന്നൂലോ ലെ?സന്തോഷം. ഒരു സുഖല്യ കീയു.ചുമ്മാ ദേഷ്യം വരാ ,സങ്കടോം. :( .പ്രൊഫൈൽ ഫോട്ടോ ന്തിനാ മാറ്റ്യെ?ആദ്യത്തെ ആയിരുന്നു നല്ലത്.അതല്ലേ നമ്മളെ തമ്മിൽ കൂട്ടി മുട്ടിച്ചേ????

    ഞാൻ കമന്റ്‌ അന്ന് കളഞ്ഞത് കാരണം ണ്ടായിട്ടല്ലേ !!!നീയെന്നെ ചീത്ത കേൾപ്പിച്ചേ അടങ്ങൂ ലെ? കീയു ബടുക്കൂസ് :പ

    ReplyDelete
  9. ഉമേച്ചി ,ഞാനും ഒരു മഴക്കുട്ടിയാ ,ഇനി മഴ നനയാന്‍ പോവുമ്പോ എന്നെയും ഒപ്പം കൂട്ട്വോ ? മഴയില്‍ നനഞു കുളിരേറ്റ് നിക്കാന്‍ മാത്രല്ല ഇഷ്ടം .മഴ പെയ്യുമ്പോ എന്‍റെ മുറിയില്‍ ജനാലയുടെ അരികില്‍ ഇരുന്നു കവിതകള്‍ വായികണം . ബസ്സില് പോവുമ്പോ ജനാലയുടെ അരികില്‍ ഇരിക്കണം ,എങ്കില്‍ മഴ പെയ്യുമ്പോ മഴത്തുള്ളികള്‍ വന്നു മുഖത്ത് നൂറ് നൂറുമ്മകല്‍ തരുമല്ലോ ..എനിക്ക് ഒരുപാട് ഷ്ടം തോന്നുവാ ഉമേച്ചി എഴുതിയത് വായിക്കുമ്പോ.

    ReplyDelete
    Replies
    1. പിന്നേ ...........ഒറപ്പായും കൂട്ടാം ട്ടോ !!!! :)
      മഴ സമ്മാനം തന്നു,പനി തുടങ്ങി .

      ആരോടാ ഇന്ദൂനിഷ്ടം തോന്നണേ????
      ന്നോടാ????
      :P.
      അതേയ് എനിക്ക് കൊറേ വിശേഷം ചോയ്ക്കാൻ ണ്ട്.
      ന്താ ചെയ്യാ????
      ഫേസ് ബുക്ക്‌?
      മെയിൽ ഐ ഡി?

      Delete
  10. ഞാന്‍ ട്വിട്ടെരില്‍ മാത്രേയുള്ളൂ ,പിന്നെ മെയില്‍ ഐഡി ഉണ്ട് punarjani27@gmail.com ,ഇഷ്ടം തോന്നിയത് ഉമേച്ചിയോട് തന്നെയാ :)

    ReplyDelete
  11. നല്ലൊരു പോസ്റ്റ്....

    ReplyDelete