കര്‍ക്കിടകത്തിലെ വാവ് ദിനം.
പണ്ടൊക്കെ ഈ ദിനം സന്തോഷം തരാറുണ്ട്.
കാരണം സ്കൂള്‍ അവധിയായിരിക്കും.
പക്ഷെ ഇപ്പോള്‍............
ഇവിടെ തിരുനാവായില്‍ നിളയുടെ തീരങ്ങള്‍ക്ക് ഇന്ന് ബലിച്ചോറിന്റെ ഗന്ധമായിരിക്കും.
എള്ളും,പൂവും,ചന്ദനവും,ശേഷവും കൊണ്ട് മണല്‍ പരപ്പുകള്‍ നിറഞ്ഞിരിക്കും.
കാക്കളുടെ രൂപത്തില്‍ പ്രിയപ്പെട്ടവര്‍ വരുന്നത് കാത്തു കൈ കൊട്ടി നില്‍ക്കുന്ന ആളുകള്‍ആത്മാവിന്റെ അനുഗ്രഹം തേടും.
മൌനമായി പറയും.
"നിങ്ങള്‍ ഇപ്പോഴും ഹൃദയത്തോട് ചേര്‍ന്ന് നില്‍ക്കുന്നു.
മരണം ഒരു മറ മാത്രം.
ഈ വേര്‍പാട് ഒരു ഒളിച്ചു കളിയും......"
ചോറ് കൊടുത്ത് അവരുടെ വിശപ്പകറ്റും.ഓരോ കാക്കകളുടെ കണ്ണുകളിലും സൂക്ഷിച്ചു നോക്കും.
ഇതാണോ തന്റെ പ്രിയപ്പെട്ട ആള്‍?????????????
അവര്‍ക്ക് വേണ്ടി നമുക്ക് ചെയ്യാനുള്ളത് ഇത്രയല്ലേ ഉള്ളൂ.
ഇനി ഒന്ന് കാണാന്‍ പോലും സാധിക്കില്ലല്ലോ എന്ന ചിന്ത അവരുടെ കണ്ണുകളെ അറിയാതെ നിറയ്ക്കുന്നു.
അപ്പോള്‍ കണ്ണുനീരിന്റെ ഉപ്പും ആ ചോറില്‍ കലരും.
കരയരുതത്രേ...!!!!!!!!!!!!!!
നാം കരഞ്ഞാല്‍ അവര്‍ക്ക് നമ്മെ വിട്ടു പോകാനാവില്ല.
മോക്ഷമില്ലാതെ ഇവിടെ അലയേണ്ടി വരുമത്രേ!!!!
എത്ര സങ്കടാണ്!!!!!!!!!!!!!!!!
എത്രയോ ആത്മാക്കള്‍ കരയുന്നുണ്ടാകും!!!!!!!!!!!!!!!!!!!!!
തനിക്കു പ്രിയപ്പെട്ടവരില്‍ ഒരാള്‍ പോലും ഒരു വറ്റു ചോറ് തരാന്‍ വന്നില്ലല്ലോ എന്നോര്‍ത്ത്...................
അത് അതിനേക്കാള്‍ വല്യ സങ്കടം.
ഈശ്വരാ................അങ്ങനെ ആര്‍ക്കും സംഭവിയ്ക്കരുതെ...........
എല്ലാവരും ഇഹത്തിലും പരത്തിലും സന്തോഷത്തോടെ ഇരിക്കണം.
അതാണ് എന്റെ ആഗ്രഹം.
പ്രാര്‍ത്ഥനയും!!!!!!!!!!!!!!!