Sunday, June 14, 2020

മഴ ദിവസങ്ങളായിരിക്കുന്നു. എപ്പോ വെള്ളപ്പൊക്കം വരുമെന്ന പേടി ണ്ടെങ്കിലും, ഈ കൊറോണ കുരിശ് ടെൻഷൻ ആക്കുന്നുണ്ടെങ്കിലും  മഴ കാണുമ്പോ സന്തോഷം തന്നെയാണ് തോന്നുന്നത്. മരങ്ങളും ഇലകളും പൂക്കളുമൊക്കെ നനയുന്ന കാണുമ്പോൾ ആ കൂട്ടത്തിലൊന്നായി മാറാൻ കൊതിയാവാറുണ്ട്. അതുകൊണ്ട് തന്നെ mobile gallery മുഴോനും മഴയിലെ പച്ചയും പൂക്കളുമാണ്. കാണുമ്പോ മനസ്സ് നിറയും സന്തോഷവും സ്നേഹവും കൊണ്ട്. എല്ലാ ദിവസോം തലങ്ങും വെലങ്ങും പടംപിടുത്തമാണ് ഇപ്പഴത്തെ പണി. സമാധാനം കിട്ടാനുള്ള ഓരോ വഴികൾ......(എന്നാലും പറയാതെ വയ്യ കടപ്പാട് ലിഷേച്ചിയ്ക്ക് പിന്നെ ചിഞ്ചൂന്. കാണുന്നതൊക്കെ ക്ലിക്കുന്ന പഴയ സ്വഭാവം തിരിച്ചു തന്നതിന്, 🙂🥰😍😘)

ഇതിനിടയിൽ കൊറേ കാലം കൂടി നാദൂനോട്‌, ജെറിയോട്, ഒക്കെ മിണ്ടി. ചില പുതിയ സൗഹൃദങ്ങളിലോട്ട് എത്തി, അങ്ങനെ ചില സന്തോഷങ്ങൾ കൂടി സംഭവിച്ചു 🙂. രാവിലെ  സുപ്രഭാതം കേട്ടുകൊണ്ടുള്ള അടുക്കളപ്പണി പുതിയ വിശേഷാണ്. അതുപോലെ tulsi, ഇഞ്ചി കോമ്പിനേഷനിലുള്ള ആ ചായ or കാപ്പി എന്താച്ചാ അതും. അങ്ങനെ ഇരിക്കുമ്പോ അല്ലെങ്കിൽ പണിത്തിരക്കിനിടയിൽ പാച്ചു അമ്മേ വാ, കമ്മ് ന്നും പറഞ്ഞോണ്ട് കൈ പിടിച്ചു കൊണ്ടോയി കട്ടിലിൽ ഇരുത്തി മടിയിലേക്ക് വന്നിരിക്കും. എന്നിട്ട് പിന്നെ ഉമ്മമഴ പെയ്യിക്കും. ഒരിക്കൽ മാത്രേ അങ്ങനെ കാണിച്ചിട്ടുള്ളൂ അവനോട്. അതീ പിന്നെ അവനത് തിരിച്ചു ചെയ്യാൻ തുടങ്ങി. കണ്ണുകളിലും മൂക്കിലും കവിളുകളിലും ചുണ്ടിലും താടിയിലുമൊക്കെ അവനുമ്മ തന്ന് നിറയ്ക്കുമ്പോ ഒക്കെ എനിക്കെന്റെ അച്ചൂനെ അറിയാൻ പറ്റാറുണ്ട്. ഇന്നലെ അച്ചൂന്റെ അരഞ്ഞാണം അവനെ ഇടീപ്പിച്ചപ്പോ അവൾ കാണിക്കുന്ന പോലെ അവനും അത് ബുദ്ധിമുട്ട് ന്ന് കാണിച്ചു. 

Face ബുക്കിൽ എനിക്കേറ്റവും ഇഷ്ടം memories നോക്കാനാണ്. രാവിലെ എണീറ്റ ഉടനെ ഞാൻ memories ൽ എന്തേലും ണ്ടോ ന്ന് നോക്കും. മിക്കവാറും അച്ചുപ്പടങ്ങൾ ണ്ടാവും. Vs നെ പോലെ ഷെയർ ചെയ്താലോ എന്നോർക്കും. പിന്നെ തോന്നും വേണ്ട ന്ന്. പലരും പറയാറുണ്ട് അവളെ കുറിച്ച് വായിക്കണതന്നെ സങ്കടാണ് ന്ന്. അപ്പൊ ഇനി ഫോട്ടോ കൂടി ഇട്ടിട്ട് വെറുതെ മറ്റുള്ളോരെ സങ്കടപ്പെടുത്താൻ പാടില്ലല്ലോ. അവൾക്ക് വേണ്ടി കരയാനും എത്ര പേരാണെന്ന് ഞാൻ ഓർക്കാറുണ്ട്. അല്ലെങ്കിലും കുഞ്ഞുങ്ങൾ എപ്പോഴും എല്ലാവരുടേയുമാണല്ലോ. ശാരി ചേച്ചി പറഞ്ഞിട്ടുണ്ട് ആമി എന്റേം കൂടി ആണെന്ന്. ലോകത്തിലുള്ള എല്ലാ കുഞ്ഞുങ്ങളും ഇന്നെന്റെ കൂടിയാണ്. അത്കൊണ്ട് തന്നെ സങ്കടാണ് കുട്ട്യോൾക്ക് എന്തേലും വരണത്. വെറുപ്പാണ് കുട്ട്യോളെ സങ്കടപ്പെടുത്തണോരോടൊക്കെ. 

പാച്ചുക്കഥ പറയാൻ തുടങ്ങ്യ തീരില്ല. മാധവൻ ഇട്ട പോലെ പിച്ചാത്തി പാച്ചു ആണ് അവൻ. കൊറേ വാക്കുകൾ പറഞ്ഞു തുടങ്ങി. ഉറങ്ങാൻ അച്ചൂനെ പോലെ അവനും നീലകാർമുകിൽ കേൾക്കണം. അതിനവൻ പറയാ അമ്മേ മഞ്ഞ മഞ്ഞ ന്നാണ്. നീല അവനെങ്ങനെ മഞ്ഞ ആയോ ആവോ..... ഇലയിലുണ്ണാൻ വല്ല്യ ഇഷ്ടാണ്. വൃത്തിയായി കഴിച്ചോളും. സ്വന്തം ഫോട്ടോ, വീഡിയോ okke എത്ര നേരം വേണേലും നോക്കിയിരുന്നോളും. മണ്ണ് തേച്ച ചുമരിൽ പേന കൊണ്ട് വരക്കുമ്പോ നിയ്ക്കും vs നമ്പർ തല ചുറ്റും😓😓😓😓. എന്നെ പോലെ ചോറ് അവനും weakness ആണ്. Vs നെ ചേട്ടാ... ന്നല്ലാതെ വിളിക്കില്ല. ഇരുട്ടും ഇടിയും മാറാലയും മാത്രേ പേടിയുള്ളൂ. അങ്ങനെ പാച്ചു വിശേഷം നീണ്ടു നീണ്ടു പോണു... 

അനു ഒരു ഹിമാലയൻ ഗ്രൂപ്പിൽ ചേർത്തിയെ പിന്നെ ആ സ്വപ്നം ഹിമാലയത്തോളം വലുതായി കൊണ്ടിരിക്കുന്നു. കൊറോണ പേടി കാരണം കള്ളത്തരം കാണിച്ചു മഴ നനയാൻ ഇപ്പോ ശ്രമിക്കാറില്ല. എങ്കിലും കുറച്ചൊക്കെ നനയും. അതിനല്ലെങ്കി പിന്നെന്തിനാപ്പൊ ഈ നടുമുറ്റം 😋. ഇനിയെന്നാ പാച്ചൂന്റെ അമ്മാത്തേക്കു പോവാൻ പറ്റാ... 😓😓😓. രാധ വല്യമ്മ വിളിക്കുമ്പോ ഒക്കെ അതിനെ പറ്റി പറഞ്ഞ് സങ്കടപ്പെടാറുണ്ട്. പത്തു പതിനഞ്ചു കൊല്ലം മുൻപ് നടന്നിരുന്ന പോലെ ഒരിക്കൽ കൂടി പഴയ വഴികളിലൂടെ നടക്കണം അത്രമേൽ പ്രിയമുള്ള സൗഹൃദങ്ങളെ ഒന്നൂടെ ആഘോഷിക്കണം ന്നൊക്കെ വിചാരിച്ചിരുന്നതായിരുന്നു. എന്ന് നടക്കാനാണാവോ !!!!! 

അപ്പൊ ഇതൊക്കെയാണ് ഇവിടുത്തെ എന്റെ വിശേഷങ്ങൾ. വായിച്ച് ഇവടെ വരെ എത്തി, പിന്നെ ചോട്ടിൽ കമന്റ് ഇടണോരോടൊക്കെ കൊറേ സ്നേഹം. അല്ലാത്തവരോട് കൊറച്ചു സ്നേഹം(അല്ലപിന്നെ വന്നു പറയാലോ നന്നായി ന്നോ നന്നായില്ല ന്നോ, ചുമ്മാ like അടയാളപ്പടുത്തി പൊക്കോളും 😏😏😏ഇത്തവണ രണ്ട് വാക്ക് പറഞ്ഞിട്ട് പോയാ മതി എല്ലാവരും)

എല്ലാവരോടും സ്നേഹം 😊❤️

5 comments:

  1. ചോട്ടിൽ കമന്റ് ഇടണോരോടൊക്കെ കൊറേ സ്നേഹം. അല്ലാത്തവരോട് കൊറച്ചു സ്നേഹം..

    എന്നാൽ ഞാൻ കമന്റ് ഇടുന്നില്ല. ഒന്നും വായിച്ചിട്ടുമില്ല

    ReplyDelete
    Replies
    1. 😊അങ്ങനെ ഒന്നും ഇല്ല ട്ടൊ. ചുമ്മാ തമാശ പറഞ്ഞതാ.

      Delete
  2. കൊറോണപ്പേടി ഒരു ആഗോള
    പ്രതിഭാസമായി മാറി .അതിനാൽ
    നാട്ടിലെ മഴയും ഗൃഹാതുരതയും വെർച്ചൽ
    കാഴ്ചകളും .
    പിന്നെ ഇത് സ്നേഹം കിട്ടാൻ വേണ്ടിയുള്ള
    അഭിപ്രായമല്ല കേട്ടൊ ...സ്നേഹം കൊടുക്കുവാനായിട്ടുള്ളതാണ് ...

    ReplyDelete
  3. :) good one.... being anonymous is better

    ReplyDelete
  4. ഫേസ്ബുക്കിൽ ഇടുന്നതൊക്കെ കാണുന്നുണ്ട്. വായിക്കുന്നുണ്ട് 🌹

    ReplyDelete