Sunday, August 28, 2011

ആത്മാവിന്റെ മരണം.

ഒരു പിന്‍വാങ്ങല്‍ വീണ്ടും തീരുമാനിച്ചു.
ആരും കാണാതെ ഒളിച്ചിരിക്കാന്‍ ആഗ്രഹിച്ചു.
മൌനം തീര്‍ത്ത കൂട്ടിലേക്ക് മടങ്ങിപോവണം,മനസ്സ് പറഞ്ഞു.
കണ്ണീരിന്റെ ചൂടില്‍ ഈ മഴയുടെ കുളിരിനെ അതിജീവിക്കണം.
ഒരു തളിരില പോലും ഇനിയെന്റെ ജീവന്റെ മരത്തില്‍ പൊടിയ്ക്കില്ല.
പൂക്കാനും കായ്ക്കാനും ഇനിയെന്നില്‍ ചില്ലകള്‍ ഉണ്ടാവില്ല.
തണല്‍ തേടി ഒരിക്കല്‍ വന്നവര്‍ ഇനിയൊരിക്കല്‍ മടങ്ങി വന്നാല്‍ നല്‍കാന്‍ ഇനിയെന്നില്‍ പച്ചയുടെ തണുപ്പുണ്ടാകില്ല.
എന്നെ ഞാനാക്കിയ ആ കൈകളുടെ ചൂടും നെഞ്ചിലെ സ്നേഹവും എനിക്ക് നിഷേധിയ്ക്കപ്പെട്ടു.
എന്നിലെ പ്രതീക്ഷകളുടെ,പ്രണയത്തിന്റെ മുകുളങ്ങള്‍ ചവിട്ടിയരക്കപ്പെട്ടു.
ഇനിയെന്ത്??????????????????
എന്റെ മരണമോ???????
അതും കഴിഞ്ഞിരിക്കുന്നു.
ആത്മാവിന്റെ മരണം.

Saturday, August 27, 2011

മറക്കാന്‍ വേണ്ടി എന്തൊക്കെയോ ഓര്‍മ്മകളെ തേടിപ്പോയി.
ഓര്‍മ്മിക്കാന്‍ തുടങ്ങിയപ്പോള്‍ അവയെ മറക്കാന്‍ തോന്നരുതേ എന്നായി.
മറക്കണോ ഓര്‍ക്കണോ എന്ന് മനസ്സ് ചോദിക്കാന്‍ തുടങ്ങിയപ്പോള്‍
ഹൃദയം പറഞ്ഞു ചിന്തയില്‍ ആ ഓര്‍മ്മകള്‍ എന്നുമുണ്ടാവണം
മറവിയില്‍ ആ ഓര്‍മ്മകള്‍ തിളങ്ങുന്ന നക്ഷത്രങ്ങള്‍ ആവണം.

Tuesday, August 16, 2011

മുഴുമിപ്പിയ്ക്കാനാവാത്ത വാക്കുകള്‍.....................

അവന്‍

ഹൃദയം നിന്നെ കാണാതെ മിടിക്കില്ലെന്നു വാശി പിടിക്കുമ്പോള്‍ ഞാന്‍ വരും നിന്നെ കാണാന്‍.....................................
മനസ്സ് നിന്നിലൂടെ എന്നെ അറിയാന്‍ കൊതിയ്ക്കുമ്പോള്‍ ഞാന്‍ നോക്കും നിന്റെയീ വീണപൂവിനെ..............................
നീ നല്‍കിയതിനു പകരം എനിക്കിതേ ഉള്ളൂ തരാന്‍.
ഇത് രണ്ടും നിന്നെ വേദനപ്പിയ്ക്കുന്ന എന്റെ സമ്മാനങ്ങളാണെന്നു എനിക്കറിയാഞ്ഞിട്ടല്ല,
ഞാന്‍ നല്‍കുന്ന വേദനകളും നിനക്ക് പ്രിയപ്പെട്ട സമ്മാനങ്ങള്‍ ആണെന്ന് അറിയുന്നതുകൊണ്ടാണ്‌ ഞാന്‍ ...............................

അവള്‍

ഞാന്‍ നിര്‍ബന്ധിക്കുമ്പോള്‍ മാത്രം നീ പറയുന്ന നിന്റെ സ്നേഹം,
ഞാന്‍ കരയുമ്പോള്‍ മാത്രം നീ കാണിക്കുന്ന നിന്റെ സ്നേഹം,
നീ നല്‍കുന്ന സമ്മാനങ്ങളെ നെഞ്ചോടു ചേര്‍ക്കാന്‍ എന്നെ നിര്‍ബന്ധിച്ചു.

പക്ഷെ ഇപ്പോള്‍..................

നീ തന്ന സമ്മാനങ്ങള്‍..................
എന്നെ..................

Sunday, August 14, 2011

നിനക്ക് നിവേദിയ്ക്കപ്പെട്ട ഒരു കുഞ്ഞു പൂവ്.............................

അവന്‍ പറഞ്ഞു

"ഞാന്‍ അറിയുന്നു,
എനിക്ക് വേണ്ടി ഒരു മെഴുകുതിരി പോല്‍ സ്വയമുരുകിയുരുകി
നീ പ്രകാശിക്കുന്നത്.................
എന്നാല്‍
നീയറിയുന്നുണ്ടോ ആ ചൂടില്‍ എന്റെ ആത്മാവ് പൊള്ളിപ്പിടയുന്നത്??????????

ഞാന്‍ അറിയുന്നു,
എനിക്ക് വേണ്ടിയുള്ള നിന്റെ ഹൃദയമിടിപ്പിന്റെ താളത്തെ..................
എന്നാല്‍
നീയറിയുന്നുണ്ടോ ആ താളത്തില്‍ എന്റെ ഹൃദയമിടിപ്പും ചേരുന്നത്????????????

ഞാന്‍ അറിയുന്നു,
എനിക്ക് വേണ്ടിയുള്ള നിന്റെ കണ്ണുനീര്‍ തുള്ളികളുടെ ഉപ്പിന്റെ ഉപ്പിനെ.............
എന്നാല്‍
നീയറിയുന്നുണ്ടോ ആ ഉപ്പിലൊളിപ്പിച്ച എന്റെ പ്രണയത്തെ?????????????

ഞാന്‍ അറിയുന്നു,
എനിക്ക് വേണ്ടി നീ നോറ്റ തിരുവാതിരകളുടെയും,സോമവാരങ്ങളുടെയും
പരിശുദ്ധിയേയും,നിഷ്കളങ്കതയേയും.
എന്നാല്‍
നീയറിയുന്നുണ്ടോ ആ പുണ്യത്തിലും ഞാന്‍ ആഗ്രഹിച്ചത്‌ നിന്നെ ആയിരുന്നുവെന്ന്???????????????

നിന്റെ വേദനകള്‍ എനിക്കും,
എന്റെ വേദനകള്‍ നിനക്കും
അനുഭവിയ്ക്കാനാവുന്നുവെങ്കില്‍ എങ്ങനെ ഞാനും നീയും
നമ്മളല്ലാതാവും??????????"

എങ്കിലും..............

എന്റെ പ്രിയപ്പെട്ടവനെ.........
നീയെനിക്ക് നല്‍കിയത് വേദനകളുടെ പെരുമഴക്കാലം മാത്രം.......................
കണ്ണുനീരിന്റെ തോരാമഴ മാത്രം.....................

പക്ഷെ..........

നിനക്കറിയാമോ??????????
ആ മഴയില്‍ നനഞ്ഞ് എന്റെ ഹൃദയം നിര്‍മ്മലമായി.
എന്റെ മനസ്സ് വിശുദ്ധമായി.
ഒരു കൃഷ്ണതുളസിപ്പൂവിന്റെ പോലെ നൈര്‍മല്യമായി നിന്നോടുള്ള എന്റെ സ്നേഹം.
ഇപ്പോള്‍ നിന്റെ നെഞ്ചില്‍ ഒരു മാലയായി ചേരണമെന്നല്ല,
നിന്റെ കാല്പാദങ്ങളില്‍ നമസ്കരിച്ച ഒരു പൂവായി ചേര്‍ന്നാല്‍ മതിയെനിക്ക്.
നിനക്ക് നിവേദിയ്ക്കപ്പെട്ട ഒരു കുഞ്ഞു പൂവ്.............................

നിന്നോടുള്ള എന്റെ തീരാത്ത സ്നേഹം എന്നെ അത്രയധികം ലാളിത്യമുള്ളതാക്കി.

Thursday, August 11, 2011

നിന്റെ സ്നേഹം എനിക്ക് ചിറകുകള്‍ തന്നു.

നീ എന്റെ മനസ്സിലെ പ്രകാശമാണ്.
ഒരു കെടാവിളക്ക് പോലെ നിന്നോടുള്ള എന്റെ സ്നേഹം എറിഞ്ഞു കൊണ്ടിരിക്കുന്നു.

അതിരില്ലാത്ത ആകാശത്തേയ്ക്ക് പറക്കാന്‍,
അവിടെ എനിക്ക് വേണ്ടി നീയൊരുക്കിയ സ്വപ്നങ്ങളുടെ പൂന്തോട്ടം കാണാന്‍
നിന്റെ സ്നേഹം എനിക്ക് ചിറകുകള്‍ തന്നു.

എനിക്ക് മുന്‍പേ നീ പറക്കുന്നു..........
തിരിഞ്ഞു നോക്കാതെ..............
നിന്റെ വഴിയിലൂടെ ഞാനും................
നിന്നില്‍ നിന്നും ഒരു തിരിഞ്ഞു നോട്ടം പ്രതീക്ഷിക്കാതെ.................
എന്റെ വഴികള്‍ എന്നും നീ കാണിച്ചു തരുന്നത് മാത്രമാണ്.
അവയുടെ അവസാനമോ?????
നിന്നിലേക്ക്‌ തന്നെ.

അന്ന് നീ പറഞ്ഞു.
"നിന്റെ പ്രണയം ഭ്രാന്തമാണ്‌.
ഞാന്‍ ഇത് ആഗ്രഹിക്കുന്നില്ല.
പിന്നെ നീയെന്തിന്????????????????
തിരിച്ചു തരാന്‍ എനിക്കൊന്നുമില്ല.
എന്റെ അസ്ഥിത്വം പോലും ഇപ്പോള്‍ എനിക്കന്യം.
പിന്നെയീ ജീവിതം..................
അത് മറ്റാര്‍ക്കൊക്കെയോ വേണ്ടി.............
അല്ലാതെ എനിക്കിനി മറ്റു മാര്‍ഗങ്ങള്‍ ഇല്ല.
എന്നിലൂടെ മറ്റുള്ളവര്‍ നേടുന്നതാണ് ഇപ്പോള്‍ എന്റെ സന്തോഷം.
അപ്പോള്‍ എനിക്ക് വേണ്ടി കരയുന്ന നിന്നെ എനിക്കെങ്ങനെ?????????????
ഇല്ല.
എനിക്കതിനു കഴിയില്ല.
മറഞ്ഞു പോവൂ എന്റെ ജീവിതത്തില്‍ നിന്നും.
എന്റെ വഴികളില്‍ നിന്നും.
നിന്റെ നിഴല്‍ പോലും ഇപ്പോള്‍ എന്നെ അസ്വസ്ഥമാക്കുന്നു.
എനിക്ക് വേണ്ടി മരിക്കാനാഗ്രഹിക്കുന്ന നിന്നെ എനിക്ക് വേണ്ട.
നിന്റെയീ ഭ്രാന്തു പിടിപ്പിക്കുന്ന പ്രണയവും."

എന്റെ പ്രിയപ്പെട്ടവനെ...............
നിന്നോട് പറയാന്‍ ഒന്നുമില്ല.
നിന്റെ വഴികളില്‍ നിന്നും നീ കാണാതെ ഒളിച്ചിരിക്കാം.
മുന്നില്‍ വരാതെ നോക്കാം.
നിന്നില്‍ ഉള്ള പ്രതീക്ഷകളെ നിന്നെ അറിയിക്കതിരിക്കാം.
അതിനുമപ്പുറം എനിക്കൊനും സാധ്യമല്ല.

പ്രാണന്റെ അവസാന തുടിപ്പുവരെ ഞാന്‍ നിന്നെ പ്രണയിച്ചു കൊണ്ടേയിരിക്കും.
ചിലപ്പോള്‍ ശാന്തമായി...
മറ്റു ചിലപ്പോള്‍ ഭ്രാന്തമായി............
നീ അറിയണ്ട.
ഒന്നും.
ഈ ഭ്രാന്തിന്റെ ചൂടും,വേദനയും ഒന്നും.
പക്ഷെ ഞാന്‍ നിന്നെ പ്രണയിച്ചു കൊണ്ടേയിരിക്കും.
ഈ ഭ്രാന്തിലാണ് എന്റെ ജീവന്റെ വേരുകള്‍ ഉള്ളത്.
നിന്നിലാണ് ഞാന്‍.

Monday, August 8, 2011

സങ്കടം നല്‍കാത്ത ഓര്‍മ്മകള്‍...............

വഴിയില്‍ ഇരുവശവും കൊങ്ങിണി പൂക്കള്‍ പല നിറങ്ങളിലും നിറയെ പൂത്തിരിക്കുന്നു.
എനിക്കൊരുപാടിഷ്ടാണ് കൊങ്ങിണി പൂക്കളെ.
ചെറുതാണെങ്കിലും എന്തൊരു ഓമനത്തം!!!!!!!
എന്തൊരു സുഗന്ധം!!!!!!!!!!!
എത്ര നിഷ്കളങ്കം!!!!!!!!!!!!!!!!!
വേലിയില്‍ പടര്‍ന്നു നില്‍ക്കുന്ന ഒരു നീല നിറമുള്ള പൂക്കളേം എനിക്കൊരുപാടിഷ്ടാണ്.
അവയെന്നെ എന്റെ അമ്മാത്തേക്ക് കൊണ്ട് പോകും.
അമ്മാത്തെന്നു വെച്ചാല്‍ അമ്മേടെ ഇല്ലം.
തൃശൂര്‍ അടുത്താണ്.
നല്ല ഭംഗിയുള്ള സ്ഥലം.
അവിടെ ഭഗവതീടെ വല്യ അമ്പലം ഉണ്ട്.
അതിനു മുന്നിലായി ഒരു വല്യ കുളവും.
അവിടെ നിറയേ മീനുകള്‍ ഉണ്ട്.
ഞാന്‍ ഒരു അഞ്ചാം ക്ലാസ് വരെ അങ്ങോട്ട്‌ പോയിട്ടുണ്ട്.
പിന്നെ അമ്മയെ നഷടപ്പെട്ടപ്പോ അമ്മാത്തും നഷടായി.
അവിടെയാണ് ഞാന്‍ ആ നീലപൂവുകള്‍ ആദ്യമായി കാണുന്നത്.
കുഞ്ഞു കുഞ്ഞു വീടുകള്‍ ആണ് അവിടെ അധികവും.
അടുത്ത് തന്നെ ഒരു അമ്പലോം ഉണ്ട്.
അവിടെ പൂജയൊന്നും കാര്യായി ഉണ്ടായിരുന്നില്ല.
കുറെ അമ്പലങ്ങള്‍ ഉണ്ട് ചുറ്റു വട്ടത്തായി.
മുത്തശ്ശനും മുത്തശ്ശിയും മാല കെട്ടിക്കൊടുക്കാരുണ്ട്.
മുത്തശ്ശന്‍ അപ്പോള്‍ നാരായണീയം ചൊല്ലാറുണ്ട്.
മുത്തശ്ശന്‍ നല്ല ദേഹണ്ണക്കാരന്‍ ആയിരുന്നു.
അവിടന്നാണ് ഞാന്‍ ആദ്യായി ഡാല്ട കണ്ടിട്ടുള്ളത്.
അവിടെ കിണറ്റില്‍ വേനല്‍ ആവുമ്പോള്‍ അടിയിലെ പാറ വ്യക്തമായി കാണാം.
എനിക്ക് നല്ല ഇഷ്ടാണ് അവിടം.
പിന്നെ അവിടന്നാണ് ഞാന്‍ ആദ്യായി ജാതിക്ക കഴിച്ചിട്ടുള്ളത്‌.
അവിടന്നാണ് സന്യാസിയെ കണ്ടിട്ടുള്ളത്.
അങ്ങനെ കുറെ കാര്യങ്ങള്‍.............
സ്വാമിജിന്നാ അദ്ദേഹത്തെ വിളിക്യാ.
നല്ല ശ്രീത്വം നിറഞ്ഞ മുഖം.
എന്നും കാണുമ്പോള്‍ ഒക്കെ ചെമ്പകപ്പൂ തരും.
പിന്നെ അവിടെ ഒരു കുഞ്ഞിക്കാവ് മുത്തശ്ശി ഉണ്ട്.
പഴയ കൂട്ടോള്ള വീടാ അവരുടെ.
ഇപ്പഴും അതൊക്കെ നല്ല ഓര്‍മ്മയുണ്ട്.
പിന്നെ അവിടെ വേറൊരു ദേഹണ്ണക്കാരന്‍ സ്വാമിയുണ്ട്.
ഒരു പട്ടര്.
അവര്‍ക്കാണ് ജാതിയ്ക്കാ തോട്ടം ഉള്ളത്.അവിടെ ഒരു കുഞ്ഞു കുളം ഉണ്ട്.
ഞാന്‍ അവിടെ പോയി കുറെ കുളിചിട്ടുണ്ട്.
അങ്ങനെ എത്രയെത്ര ഭംഗിയുള്ള ഓര്‍മ്മകള്‍...............
ഒരു കൊങ്ങിണി പൂവ് എന്നെ ഏതെല്ലാം ഓര്‍മ്മകളിലേയ്ക്കാണ് കൊണ്ടുപോയതെന്നു കണ്ടോ?

ഇപ്പൊ അവിടെ ഒക്കെ മാറി.
പതിനാലു വര്‍ഷങ്ങള്‍ക്കു ശേഷം അവിടം കണ്ടപ്പോള്‍ എനിക്ക് ഒട്ടും മനസിലായതെയില്ല.
വലിയ വീടുകള്‍ വന്നു.
ചെമ്മണ്‍ പാതകള്‍ മാറി ടാറിട്ട റോഡായി.
ഗ്രാമീണത അന്യമായി തുടങ്ങി.
ഒപ്പം എനിക്കും.
ഇപ്പോള്‍ എനിക്കവിടം അപരിചിതമാണ്.
അവിടെ ഉള്ള ആളുകളും.
ജീവിതം എന്തൊക്കെയോ നെടുന്നതിനോപ്പം എന്തൊക്കെയോ നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.
ചിലതില്‍ വല്ലാതെ തളരുന്നു.
ചിലത് അവഗണിക്കാനാവുന്നു.
എന്റെ അമ്മാത്ത് എനിക്ക് രണ്ടാമത് പറഞ്ഞതാണ്.
അവഗണിക്കാവുന്ന നഷ്ടം.
അതില്‍ നല്ല ഓര്‍മ്മകള്‍ ഒന്നും തന്നെ ഇല്ലാത്തതുകൊണ്ടാകാം.

ഈ വേദന എന്റേത് മാത്രമാകട്ടെ.............

നിലാമഴയില്‍ കുളിച്ച രാവില്‍
അങ്ങ് ദൂരെ മരത്തിനു പിന്നില്‍ നില്‍ക്കുന്ന നിന്റെ നിഴലിനടുത്തെയ്ക്ക് ഞാന്‍ ഓടി വന്നു.
പക്ഷെ അത് ഞാന്‍ പ്രതീക്ഷിച്ച നീ അല്ലായിരുന്നു.
എനിക്ക് മേല്‍ അധികാരം സ്ഥാപിക്കാന്‍ വന്ന മറ്റാരോ.............
അയാള്‍ എന്നെ കൊണ്ടുപോയി.
കയ്യില്‍ പിടിച്ചു വലിച്ച്................
എനിക്ക് വേദനിച്ചുവെന്നു പറഞ്ഞു,അപ്പോള്‍
അയാള്‍ എന്റെ തോളില്‍ പിടിച്ചു.
കൊണ്ടുപോകല്ലേ എന്ന് പറയാന്‍ ആരെങ്കിലും ഉണ്ടോയെന്നു തിരിഞ്ഞു നോക്കിയപ്പോള്‍ ആരേം കണ്ടില്ല.
എനിക്കയാളെ അനുഗമിക്കേണ്ടി വന്നു.
കണ്ണുകള്‍ അടച്ചു.
പോകുന്ന വഴി ഞാന്‍ മനസിലാക്കിയാല്‍ തിരിച്ചു വരാനുള്ള മാര്‍ഗം ഞാന്‍ തേടാന്‍ തുടങ്ങും.
തിരിച്ചു വന്നാലോ.............
എനിക്കെല്ലാം അന്യമാകും.
എന്റേതെന്നു കരുതുന്നതൊന്നും എനിക്കില്ല എന്ന സത്യം ഞാന്‍ സ്വീകരിക്കേണ്ടി വരും.
അതുകൊണ്ട് കണ്ണുകള്‍ ഇറുക്കി അടച്ചു.
മനസ്സില്‍ പറഞ്ഞു
വന്ന വഴി ഏറെ മുള്ളുകള്‍ നിറഞ്ഞതാണെങ്കിലും,
അത് നന്മയിലേക്കുള്ളതാകട്ടെ.
മുള്ളുകള്‍ തട്ടിയുള്ള ഈ മുറിവിനെ സ്നേഹിക്കാന്‍ എനിക്ക് കഴിയട്ടെ.
അതില്‍ നിന്നുള്ള വേദന എന്നെ അതിന്റെ അടിമയാക്കട്ടെ.
ദൈവം എല്ലാം കേട്ടു.
ആ വഴി ഞാന്‍ കണ്ടില്ല.
മുള്ളുകള്‍ തറഞ്ഞു കേറി.
ആ മുറിവ് മായാതെ ശേഷിച്ചു.
അതില്‍ നിന്നുള്ള വേദന ഇന്നെനിക്കു ലഹരിയായിതീര്‍ന്നു.



Sunday, August 7, 2011

ഒരു രാത്രി യാത്ര................

രാത്രി ഒന്നരയ്ക്ക് ഒരു യാത്ര.
ഇരുളിന്റെ നിറവില്‍..............
മഴയുടെ മൂളിപ്പാട്ടില്‍..............
സ്വപ്നങ്ങളുടെ അവസാന വാക്കായ ഒരാളെ കാണാന്‍ വേണ്ടി......................
കാറില്‍ ഭഗവത് ഗീത ശ്ലോകങ്ങള്‍ നേര്‍ത്ത ശബ്ദത്തില്‍ ഒരു മനോഹരമായ അന്തരീക്ഷം ഉണ്ടാക്കിക്കൊണ്ടിരുന്നു.
ചെന്നു.
കാണാനായി കാത്തു നിന്നു.
കണ്ടു.
കണ്ടപ്പഴോ.................
ഒന്നും മിണ്ടാനായില്ല.
കണ്ണ് നിറയെ കണ്ടു.
തലയില്‍ പൂ വെച്ച് ഒരു കുഞ്ഞു പട്ടു കോണകം മാത്രം ഉടുത്തു നില്‍ക്കണ ഉണ്ണിക്കണ്ണന്‍.
പറഞ്ഞു ഫലിപ്പിക്കാനാവില്ല ആ രൂപം,അതിന്റെ സൌകുമാര്യം.
നിര്‍മാല്യവും വാകച്ചാര്‍ത്തും ഒക്കെ കഴിഞ്ഞു ചെന്നപ്പോഴേക്കും.
തിരക്ക് അധികം ഇല്ലാതിരുന്നത് കൊണ്ട് മൂന്നു തവണ കണ്ടു.
കണ്ടപ്പോ കണ്ണുകള്‍ ഇമപൂട്ടല്ലെന്ന് ആഗ്രഹിച്ചു.
ആവശ്യങ്ങള്‍ ഒന്നും ഇല്ലായിരുന്നു.
അതുകൊണ്ട് നിശബ്ദയായിരുന്നു.
നോക്കിക്കൊണ്ട് നിന്നപ്പോ കരയാന്‍ തുടങ്ങി.
മുന്നിലെ നിലവിളക്കിലെ നിരദീപത്തില്‍ നിന്നും ഒരു കുഞ്ഞു പ്രകാശം മുന്നിലേക്കെത്തി.
കരയല്ലേന്നു പറഞ്ഞു.
ഞാനില്ലേ ഒപ്പം എന്ന് ചോദിച്ചു.
എനിക്കൊന്നും മിണ്ടാനേ സാധിച്ചില്ല.
മനസ്സില്‍ വേനലില്‍ വീഴുന്ന ഒരു മഞ്ഞു കണത്തിന്റെ കുളിര്‍മ പോലെ ആ രൂപം നിറയാന്‍ തുടങ്ങി.
ഒപ്പം ശാന്തിയും സമാധാനവും.
അവിടെ ചുവരും ചാരി ഇരുന്നപ്പോ ആരോ നടന്നപ്പോള്‍ അറിയാതെ തെറിച്ച ഒരു മഞ്ചാടി മണി എന്റെ മടിയിലേക്ക്‌ വീണു.
ന്റെ ഗുരുവായൂരപ്പാ.................
അത് നീ ഇട്ടതല്ലേ???????????????
ഞാന്‍ അങ്ങനെയേ കരുതൂ.

അച്ചു രാത്രി വിളിച്ചപ്പോ എണീറ്റു.
അവിടെ എത്തിയപ്പോ ഗുരുവായൂരാന്നു മനസിലായപ്പോ പിന്നെ അവള്‍ ഹാപ്പി ആയിരുന്നു.
വളരെ ക്ഷമയോടെ ക്യൂവില്‍ നിന്നു.
ഉറങ്ങിയതേയില്ല.
കണ്ടപ്പോള്‍ അവള്‍ക്കെന്തു സന്തോഷായിരുന്നു!!!!!!!!!!!!!
പറഞ്ഞു കൊടുക്കാതെ തന്നെ അവള്‍ കൈകള്‍ കൂപ്പി.
വാവു വേണ്ടാന്നു പറഞ്ഞു.
അവസാനം ഒരു i love you ഉം.
അത് ഗുരുവായൂരപ്പന്‍ പോലും പ്രതീക്ഷിച്ചിരിക്കില്ല.
അല്ലെ?

തിരച്ചു വരുന്ന വഴി കല്യാണി കുട്ടിയമ്മേം കണ്ടു.
ഗുരുവായൂരുന്നും വാങ്ങിയ വല്യ താമര നന്ദഫനു കൊടുത്തു.
പുള്ളി അത് കല്യാണിടെ തലയില്‍ വെച്ചു.
എന്താ അപ്പൊ ഒരു ചിരി!!!!!!!!!!!!!!
അത് കണ്ടപ്പോ എന്റെ മനസ്സും നിറഞ്ഞു.
പിന്നെ അവിടന്ന് വാങ്ങിയ മുല്ലമാല ഇവിടെ വന്നപ്പോ പൂജാമുറിയിലെ വെണ്ണക്കണ്ണനു ചൂടിച്ചു.
അത് വെച്ചു നിന്നപ്പോ കഥാനായകന്‍ അസ്സലൊരു പൂവാലന്‍ ആയി.

ചേട്ടന്റെ പിറന്നാള്‍ ആയിരുന്നു.
സാമ്പാറും,അവിയലും,എരിശ്ശേരിയും ഇഞ്ചിതൈരും ഒക്കെ ഉണ്ടാക്കി.
ചക്ക പ്രഥമന്‍ വെച്ചു.
അങ്ങനെ ആ ദിവസവും കഴിഞ്ഞു.

Friday, August 5, 2011

കൂട്ടുകാരാ..........ഈ മഴ നിനക്ക് വേണ്ടി മാത്രം!!!!!!!!!!!!!!!

മഴയെ പ്രണയിക്കുന്ന കൂട്ടുകാരാ...................
മഴയിലൂടെ നീ പ്രണയിച്ചത് എന്നെയല്ലേ?

ഇത് എന്റെ മുറ്റത്തെ നല്ല മഴ.
ഒരിക്കല്‍ ഇതിന്റെ ചിത്രം നിനക്ക് കാണിച്ചപ്പോള്‍
നീ പറഞ്ഞു,
"ഈ മഴയുടെ ശബ്ദം എനിക്ക് കേള്‍ക്കണം" എന്ന്.
ഇതാ!!!!
ഇത് നിനക്ക് വേണ്ടി മാത്രം.

നീ പറഞ്ഞു "നിന്റെ ശബ്ദം ഈ മഴയിലൂടെ എനിക്ക് കേള്‍ക്കാമെന്ന്".
നീ പറഞ്ഞു "നിന്റെ രൂപം ഈ മഴയില്‍ എനിക്ക് കാണാമെന്ന്".
നീ പറഞ്ഞു "നിന്റെ മനസ്സ് ഈ മഴയില്‍ നിറയുന്നുവെന്ന്".

അതെ മഴ എനിക്കും നിനക്കും ഇടയിലുള്ള ദൂരമകറ്റുന്നു.
മഴ എനിക്കും നിനക്കും എന്നത് നമ്മള്‍ക്ക് എന്നാക്കുന്നു.
മഴയിലൂടെ നീയെന്നെയും,ഞാന്‍ നിന്നെയും അറിയുന്നു.

എന്റെ പുഞ്ചിരി ഒരു പുലര്‍മഴയില്‍ നീ കാണുന്നു.
നിന്റെ സൗഹൃദം ഒരു പെരുമഴയിലൂടെ ഞാന്‍ അറിയുന്നു.
എന്റെ കണ്ണുനീര്‍ ഒരു തോരാമഴയായി നിനക്കനുഭവപ്പെടുമ്പോള്‍.........
നിന്റെ സാന്ത്വനം ഒരു ചാറ്റല്‍ മഴ പോലെ എന്നില്‍ പെയ്തു
എന്നെ നനയിക്കുന്നു.

നീ പഠിപ്പിച്ചു മഴയിലൂടെ കണ്ണുനീരിനെ ഒളിപ്പിക്കാന്‍...........
നീ പഠിപ്പിച്ചു മഴയുടെ ശബ്ദത്തിലൂടെ ഹൃദയത്തിന്റെ വാക്കുകളെ പറയാന്‍............
നീ കാണിച്ചു സൌഹൃദത്തെ മഴയിലൂടെ............

ഞാന്‍ നനഞ്ഞ മഴയില്‍ മുഴുവനും നീ നല്‍കിയ പ്രണയത്തിന്റെ കുളിരുണ്ടായിരുന്നു.
ഹൃദയം മുറിഞ്ഞപ്പോള്‍ മഴയുടെ നെഞ്ചില്‍ തല ചായ്ച്ചു കണ്ണുകളടച്ചു നില്‍ക്കാന്‍ നീ പറഞ്ഞു തന്നു.
കടലോളം ഉള്ള സങ്കടങ്ങള്‍ ആ മഴയില്‍ ഒലിച്ചു പോകും എന്ന് നീ പറഞ്ഞത് എത്ര സത്യം എന്ന് ഞാന്‍ ഇപ്പോള്‍ മനസിലാക്കുന്നു.

പ്രണയം നമ്മളില്‍ ആകാശത്തോളം ഉണ്ടായിരുന്നത് കൊണ്ടാകാം മഴയെ നാമിത്രയേറെ ഇഷ്ടപ്പെടുന്നത്.
മഴ നല്‍കുന്ന ശാപങ്ങളെ,നഷ്ടങ്ങളെ,നാം ഒരിക്കലും കണ്ടിരുന്നില്ല.
നമുക്ക് മഴ നമ്മളായിരുന്നു.
നമ്മുടെ എല്ലാമായിരുന്നു.

ഓരോ മഴയും പെയ്തൊഴിയുമ്പോള്‍ നമ്മുടെ കണ്ണുകള്‍ പെയ്യാന്‍ തുടങ്ങും.
മഴയില്ലാത്ത ദിനങ്ങള്‍ നമുക്ക് വിരസമായിരുന്നു.

മഴയില്ലാത്ത,മഴ കാണാത്ത ജീവിതം വ്യര്‍ത്ഥം എന്ന് നിന്നെ പോലെ ഞാനും വിശ്വസിക്കുന്നു.

ഒടുവില്‍ നീയെത്തിപ്പെട്ടതോ................
മഴ അപൂര്‍വമായി വിരുന്നുവരുന്ന നാട്ടില്‍.
അവിടെ വരുന്ന ആ മഴയോ...............
ഇടവപ്പാതിയുടെ മനോഹാരിതയോ,
തുലാവര്‍ഷത്തിന്റെ ശക്തിയോ ഇല്ലാത്ത ഒന്ന്.
എങ്കിലും നിനക്കതു മതിയായിരുന്നു.
മരുഭൂമിയിലെ ആ മഴ നിന്നെ സഹായിച്ചിരുന്നു,
എന്നെ ഓര്‍ക്കാന്‍...........എന്നോട് കൊഞ്ചാന്‍.............
എന്നെ പ്രണയിക്കാന്‍....................
അല്ലെ...................കൂട്ടുകാരാ??????????????????

ഇന്ന് മുഴുവനും മഴ നിര്‍ത്താതെ പെയ്യുകയായിരുന്നു.
നിനക്ക് വേണ്ടി ആ മഴയിലൂടെ ഞാന്‍ നടന്നു.
ആരും കാണാതെ എന്റെ ഒപ്പം നീയും.